Navratri 2020| ദുർഗാപൂജ പ്രതിമയിൽ അസുരന് പകരം ചൈനീസ് പ്രസിഡന്റ്; സോഷ്യൽ മീഡിയയിൽ വൈറൽ
ദുർഗാദേവി അസുരന്റെ തലയറുക്കുന്നതാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ഇവിടെ അസുരന് ചൈനീസ് പ്രസിഡന്റ് സി ചിൻപിങ്ങിന്റെ തലയാണുള്ളത്. ഇതു തന്നെയാണ് ഈ സൃഷ്ടിയെ വ്യത്യസ്തമാക്കുന്നത്.

News18 Malayalam
- News18 Malayalam
- Last Updated: October 23, 2020, 7:36 AM IST
കൊൽക്കത്ത: ദുർഗാപൂജാ പ്രതിമകളിൽ പുത്തൻ ആശയങ്ങളും സമീപകാല വിഷയങ്ങളും കൊണ്ടുവരാൻ നിർമാതാക്കൾ ശ്രമിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയമായതിനാൽ ഇത്തവണ പ്രധാന വിഷയമായി വന്നത് കൊറോണ വൈറസാണ്. എന്നാൽ ബംഗാളിലെ ഒരു ദുർഗാപൂജാ കമ്മിറ്റി ഒരുപടി കൂടി കടന്നുചിന്തിച്ചു. ഇവർ നിർമിച്ച പ്രതിമയാണ് സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ദുർഗാദേവി അസുരന്റെ തലയറുക്കുന്നതാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ ഇവിടെ അസുരന് ചൈനീസ് പ്രസിഡന്റ് സി ചിൻപിങ്ങിന്റെ തലയാണുള്ളത്. ഇതു തന്നെയാണ് ഈ സൃഷ്ടിയെ വ്യത്യസ്തമാക്കുന്നത്.
Also Read- നവരാത്രിയുടെ ഐതീഹ്യം അറിയാം; പൂജയും വ്രതാനുഷ്ഠാനങ്ങളും ഇങ്ങനെ മൂർഷിദാബാദ് ബെഹ്റാംപൂരിലെ സ്വർഗാധാം സർബോരോനിൻ ക്ലബ്ബാണ് പ്രതിമ നിർമിച്ചത്. ശില്പി അഷിംപാലിന്റെ മനസ്സിൽ വിരിഞ്ഞ ആശയമായിരുന്നു ഇത്. സൃഷ്ടിയിൽ മറ്റ് പ്രധാന വിഗ്രങ്ങളെല്ലാം അണിനിരത്തിയിട്ടുണ്ട്. ദുർഗാ ദേവി മധ്യത്തിലും ലക്ഷ്മി, സരസ്വരി, ഗണപതി എന്നിവരുടെ വിഗ്രഹങ്ങൾ വശങ്ങളിലായും സ്ഥാനം പിടിച്ചിരിക്കുന്നു. ദുർഗാദേവി സിംഹത്തിന് മുകളിൽ ഇരിക്കുന്നതാണ് രൂപത്തിലുള്ളത്. മുന്നിലായി അസുരന്റെ തലയില്ലാത്ത പ്രതിമ. സമീപത്തായി ഉടലിൽ നിന്നുവേർപെട്ട തലയും കാണാം. അസുരന്റേതിന് പകരം രക്തം വാർന്നൊഴുകുന്ന സി ചിൻപിങ്ങിന്റെ തലയാണ് രൂപത്തിലുള്ളത്.

Also Read- കോവിഡ് : ദുർഗ പൂജാ പന്തലുകളിൽ സന്ദർശകർക്ക് പ്രവേശനവിലക്കേർപ്പെടുത്തി കൽക്കട്ട ഹൈക്കോടതി
ശില്പിയുടെ സർഗാത്മകതയെ പ്രകീർത്തിച്ച് നിരവധിപേരാണ് സോഷ്യല്‍ മീഡിയയിൽ എത്തിയത്. സമീപകാല വിഷയങ്ങളും മറ്റും സാധാരണയായി ഇത്തരം പ്രതിമാ നിർമാണത്തിൽ കടന്നുവരുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ അസുരന് പകരം ചൈനീസ് പ്രസിഡന്റിന്റെ തല വന്നത് അസാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ഇത് ചർച്ചയാകുന്നതും.

Also Read- നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി
ലോകമാകെ കൊറോണ വൈറസ് പടർന്നുപിടിച്ചതിന്, ലോകനേതാക്കൾ അടക്കം ചൈനയെ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിമ വന്നത് എന്നതുതന്നെയാണ് പ്രത്യേകത. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗങ്ങളിലെല്ലാം കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇതുമാത്രമല്ല, സമീപകാലത്ത് ഇന്ത്യ- ചൈന അതിർത്തിയിൽ ലഡാക്കിന് സമീപമുണ്ടായ സംഘർഷങ്ങളും ഇത്തരമൊരു സൃഷ്ടിക്ക് പ്രചോദനമായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്.
Also Read- നവരാത്രിയുടെ ഐതീഹ്യം അറിയാം; പൂജയും വ്രതാനുഷ്ഠാനങ്ങളും ഇങ്ങനെ