നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Father's Day | 'എല്ലാവരും മകൻ വേണമെന്ന് ആഗ്രഹിക്കുന്നു, മകൾ ആവശ്യമെന്നും'; പോസ്റ്റുമായി ഡ്വെയ്ൻ ജോൺസൻ

  Father's Day | 'എല്ലാവരും മകൻ വേണമെന്ന് ആഗ്രഹിക്കുന്നു, മകൾ ആവശ്യമെന്നും'; പോസ്റ്റുമായി ഡ്വെയ്ൻ ജോൺസൻ

  Dwayne Johnson posts a heartwarming video with his two daughters | തന്റെ പെണ്മക്കളെ കുറിച്ച്‌ റെസ്ലറും നടനുമായ ഡ്വെയ്ൻ ജോൺസൻ

  ഡ്വെയ്ൻ ജോൺസണും മക്കളും

  ഡ്വെയ്ൻ ജോൺസണും മക്കളും

  • Share this:
   ഗർഭിണിയായ സമയം മുതൽ പലരും ചോദിച്ചു തുടങ്ങുന്ന ചോദ്യമാണ്, ആൺകുട്ടിയാണോ പെണ്കുട്ടിയാണോ ആഗ്രഹമെന്ന്. പിന്നെ നെഞ്ചത്തടിയും നിലവിളിയുമിട്ട് പെൺകുട്ടി ഉണ്ടായാലത്തെ ചെലവുകളുടെ താലപ്പൊലിയും ഘോഷയാത്രയുമായി. പഠനം, വിവാഹം, കൊച്ചുമക്കളുണ്ടായാൽ പിന്നീടുള്ള ചെലവ് എന്നിവയുടെ എഴുന്നള്ളത്ത് അമ്മയുടെ വയറിനകത്ത് വളർന്നു വരുന്ന മാസങ്ങൾ പ്രായമായ ഭ്രൂണത്തിനും സ്വസ്ഥത കൊടുക്കില്ല. പ്രത്യേകിച്ച് ഒരു ലാഭവുമില്ലെങ്കിലും മറ്റൊരാൾക്കുണ്ടാവുന്ന പെൺകുട്ടി 'വലിയ ചിലവാണെന്നു' പറഞ്ഞില്ലെങ്കിൽ ചിലർക്കെങ്കിലും ഒരു റിലാക്സേഷൻ ഇല്ലാത്ത അവസ്ഥ. എന്ത് ചെയ്യാനാണ്?

   ആണായാലും പെണ്ണായാലും നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടു വരും എന്ന് മറുപടി കൊടുത്ത് വായടപ്പിക്കുന്ന മാതാപിതാക്കളുടെ കാലവും ഇതിനൊപ്പം തന്നെ വളർന്നു വരുന്നു എന്ന നല്ല വശം കാണാതെ പോകരുത് കേട്ടോ. പലരും കൊട്ടിഘോഷിച്ച് ആൺമക്കളെ വളർത്തുമ്പോൾ, അതിലും ചുറുചുറുക്കുള്ള മിടുക്കിയായി മകളെ വളർത്തി അവരുടെ മുന്നിലൂടെ ഞെളിഞ്ഞ് നടക്കുന്ന അച്ഛനമ്മമാരെ നമ്മുടെ നാട്ടിലും കാണാം. പല പെൺകുട്ടികളും ഇന്ന് ആൺകുട്ടികളേക്കാൾ മിടുക്കരായി പഠനത്തിലും ജോലിയിലും മുൻപന്തിയിൽ എത്തുകയും ചെയ്യുന്നു.

   എന്നാൽ പെണ്മക്കൾ എന്ന അന്തസ്സിൽ അഭിമാനിക്കുന്നൊരു അച്ഛനെ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടാം. ജൂൺ 20 ഫാതേഴ്‌സ് ഡേയാണ്. ഇപ്പോൾ തന്നെ ഫാതേഴ്സ് ഡേ വീക്കെന്റിനായി പലരും തയാറെടുത്തു കഴിഞ്ഞു. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാതേഴ്സ് ഡേ ആയിട്ട് ആചരിക്കുന്നത്.

   റെസ്ലറും നടനുമായ ഡ്വെയ്ൻ ജോൺസൻ ആണ് ആ പിതാവ്. അദ്ദേഹം ഹൃദയസ്പർശിയായ ഒരു പോസ്റ്റും ചെയ്തിട്ടുണ്ട്.

   'എല്ലാവരും ഒരു മകൻ വേണമെന്ന് ആഗ്രഹിക്കുന്നു, മകൾ ആവശ്യമെന്നും' എന്നാണ് റോക്ക് എന്ന് വിളിപ്പേരുള്ള ജോൺസന്റെ പോസ്റ്റിന് കുറിപ്പ്. വീട് മുഴുവൻ പെൺകുട്ടികൾ ഉള്ളതിനാൽ താൻ ദൈവത്തോട് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   View this post on Instagram


   A post shared by therock (@therock)


   എല്ലാ പിതാക്കന്മാർക്കും അദ്ദേഹം ഫാതേഴ്സ് ഡേ ആശംസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് 4.1 മില്യൺ വ്യൂസ് നേടിക്കഴിഞ്ഞു. പലരും ഒട്ടേറെ കമെന്റുകൾ ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഏവർക്കും റോക്കിന്റെ നിലപാടിനോട് യോജിപ്പാണ്.

   മൂന്നു പെണ്മക്കളുടെ പിതാവാണ് റോക്ക്. ആദ്യ ഭാര്യ ഡാനിയിൽ സിമോൺ എന്ന മകളുണ്ട്. രണ്ടാം ഭാര്യ ലോറനിൽ ജാസ്മിൻ, ടിയാന എന്നിവരാണ് മക്കൾ.

   Summary: Dwayne 'The Rock' Johnson is father to three beautiful daughters have posted a heartwarming video on account of Father's Day. "Every man wants a son, but every man NEEDS a daughter. Thank God for that quote because I have a house of ALL GIRLS and FULL of ESTROGEN," he wrote
   Published by:user_57
   First published:
   )}