കണ്ണൂർ: ട്രോളുകളെ കൂസാതെ ചൂണ്ടയിടൽ മത്സരം നടത്തി കണ്ണൂരിലെ ഡിവൈഎഫ്ഐ തയ്യിൽമുക്ക് യൂണിറ്റ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ രണ്ട് കടുക്കാച്ചി(കടുങ്ങാലി) മീനുകളെ പിടികൂടിയ പൊന്ന്യം സ്വദേശി എം. അനീഷ് വിജയിയായി. എം സുജേഷിനാണ് രണ്ടാം സ്ഥാനം. ചൂണ്ടയും ഇരയുമായി എത്തി 11 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ആറു പേരുടെ ചൂണ്ടയിൽ മീൻ കുടുങ്ങി. അനീഷിന്‍റെയും സുജേഷിന്‍റെയും ചൂണ്ടയിൽ ഒരുമണിക്കൂറിനിടെ രണ്ട് മീനുകൾ കുടുങ്ങി. ഇതേത്തുടർന്ന് മീനിന്‍റെ തൂക്കം നോക്കിയാണ് വിജയികളെ നിശ്ചയിച്ചത്. 'ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണം'; കൂത്തുപറമ്പ് ദിനത്തിലെ ചൂണ്ടയിടൽ മത്സരത്തെ ട്രോളി P.C വിഷ്ണുനാഥ്
സിപിഎം പൊന്ന്യം ലോക്കൽ സെക്രട്ടറി ടി.കെ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്‌റെ 25-ാം വാർഷികത്തിന്‍റെ ഭാഗമായി ഒട്ടേറെ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 100 രക്തദാന ക്യാംപുകളും ജില്ലയിൽ ഉടനീളം ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.