നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മരണക്കിടക്കയിൽ സ്വന്തം പൂച്ചയെ അവസാനമായി കാണാൻ ആഗ്രഹിച്ച് വയോധിക; കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ

  മരണക്കിടക്കയിൽ സ്വന്തം പൂച്ചയെ അവസാനമായി കാണാൻ ആഗ്രഹിച്ച് വയോധിക; കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ

  സമാനമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കോവിഡ് പരിശോധന നടത്താൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചെടുക്കാൻ ന്യൂ കാസിൽ സർവകലാശാല ഹാർവാർഡ് സർവകലാശാലയുമായി സഹകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

  In the picture, the old woman on the hospital bed and the cat cuddling with her are seen. (Credit: imgur)

  In the picture, the old woman on the hospital bed and the cat cuddling with her are seen. (Credit: imgur)

  • Share this:
   പൂച്ചകളെ സ്നേഹിക്കുകയും വീടുകളിൽ വളർത്തുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പൂച്ചകളും മനുഷ്യരുമായുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് നിരവധി വാർത്തകളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് മരണക്കിടക്കയിൽ കിടക്കുന്ന ഒരു വയോധികയും അവരുടെ പൂച്ചയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചിത്രങ്ങളാണ്.

   ആശുപത്രി കിടക്കയിൽ മരണം കാത്തു കിടക്കുന്ന ആ വയോധിക തന്റെ അവസാന ആഗ്രഹമായി പറഞ്ഞത് തന്റെ പൂച്ചയെ ഒരു നോക്ക് കാണണമെന്ന് മാത്രമാണ്. അവരുടെ ഏറ്റവും നല്ല സുഹൃത്താണ് ഒലിവർ എന്ന പൂച്ചക്കുട്ടി. ഈ ലോകത്ത് നിന്ന് വിട പറയുന്നതിന് മുമ്പ് ഒലിവറിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന മുത്തശ്ശിയുടെ ചിത്രങ്ങൾ കൊച്ചുമകനാണ് പങ്കുവച്ചത്. ഈ ചിത്രം കണ്ട് പലർക്കും കണ്ണുകൾ നിറഞ്ഞൊഴുകി.

   മുത്തശ്ശി തന്റെ അവസാന ആഗ്രഹം പേരക്കുട്ടിയോട് ആണ് പറഞ്ഞത്. ആഗ്രഹം കേട്ടയുടൻ കൊച്ചുമകൻ ആശുപത്രി ജീവനക്കാരെ സമീപിച്ചു. അവർ‌ അനുവാദം നൽകിയതോടെ പൂച്ചക്കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

   പ്രമേഹരോഗികൾക്ക് ആശ്വസിക്കാം; ഇനിമുതൽ കുറഞ്ഞ ചെലവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം

   ഒലിവർ ആശുപത്രിയിൽ എത്തിയയുടനെ മുത്തശ്ശിയുടെ അടുക്കൽ പോയി ആ കൈകളിൽ ചേർന്ന് കിടന്നു. തന്റെ ഉടമയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് അവനറിയാമെന്ന മട്ടിലായിരുന്നു പെരുമാറ്റം. ചിത്രത്തിൽ, ആശുപത്രി കിടക്കയിൽ കിടക്കുന്ന വയോധികയെയും അവരോട് ചേർന്ന് കിടക്കുന്ന പൂച്ചയെയും കാണാം. പൂച്ച ക്ഷീണിതയായ ആ വയോധികയുടെ നെഞ്ചിനും കൈയ്ക്കും ഇടയിൽ തല വച്ചാണ് കിടക്കുന്നത്. ഇടയ്ക്കിടെ അവൻ തല ഉയർത്തി അവരെ നോക്കിക്കൊണ്ടിരുന്നു. അത്യാസന്ന നിലയിൽ കിടക്കുന്ന അവർ അപ്പോൾ സന്തോഷവതിയും സംതൃപ്തയുമായിരുന്നു. കാരണം അവളുടെ ഉറ്റസുഹൃത്ത് അവളുടെ കൈകളിൽ എത്തിയിരുന്നു.

   ചിത്രങ്ങൾ കണ്ട് അഭിപ്രായങ്ങൾ പങ്കുവച്ച പലർക്കും അവരുടെ കണ്ണുനീർ‌ തടഞ്ഞു നിർത്താനായില്ല. 'എന്താണ് സംഭവിക്കുന്നതെന്ന് ആ പൂച്ചയ്ക്ക് എങ്ങനെ ഇത്ര കൃത്യമായി അറിയാമെന്ന്' അതിശയത്തോടെ ഒരു ഉപഭോക്താവ് ചോദിച്ചു. എന്തായാലും സോഷ്യൽ മീഡിയയിൽ നിരവധി പേരെ കണ്ണീരിലാഴ്ത്തിയ ചിത്രമാണിത്.

   ഹജ്ജ്: ഒരുക്കങ്ങൾ പൂർത്തിയായി; പെർമിറ്റില്ലാത്ത തീർത്ഥാടകരെ തടയും

   വീട്ടിലെ പാചകവാതക ചോർച്ച കണ്ടെത്തി കുടുംബത്തെ രക്ഷിച്ച് വാർത്തകളിൽ നിറഞ്ഞ പൂച്ചയാണ് ലില്ലി. വലിയ ഒരു അപകടത്തിൽ നിന്ന് വീട്ടുകാരെ രക്ഷിച്ച് ഹീറോയായി മാറിയ ലില്ലി പൂച്ചയുടെ വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. ഓസ്വെഗോ ലേക്കിനടുത്ത് താമസിക്കുന്ന സാൻഡി മാർട്ടിൻ എന്ന യുവതിയെയും കുടുംബത്തിനുമാണ് ലില്ലി എന്ന വളർത്തു പൂച്ച രക്ഷകയായത്. സ്വീകരണമുറിയിൽ പൂച്ചയ്ക്ക് ഒപ്പം കളിക്കുകയായിരുന്ന സാൻഡി പെട്ടെന്ന് അടുക്കളയിലേക്ക് ഓടിയ ലില്ലി, ഗ്യാസിന്റെ വാൽവിൽ മണം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പൂച്ചയുടെ അസാധാരണമായ പെരുമാറ്റം കണ്ട് സാൻഡി പുറകെ എത്തി. പൂച്ച മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യാത്തതിനാൽ ഇവരും വാൽവിനടുത്ത് എത്തി മണത്തു നോക്കി. തുടർന്ന് ഗ്യാസിന്റെ നേരിയ മണം അനുഭവപ്പെട്ടതിനെ തുട‍ർന്ന് ഭർത്താവ് മൈക്കിനോടും വാൽവ് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
   Published by:Joys Joy
   First published:
   )}