Free Ride | 15 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് യാത്ര ഫ്രീ, രസകരമായ ഓഫറുമായി റിക്ഷാ ഡ്രൈവര്‍
Free Ride | 15 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് യാത്ര ഫ്രീ, രസകരമായ ഓഫറുമായി റിക്ഷാ ഡ്രൈവര്‍
വിഷമകരമായ സാഹചര്യങ്ങള്‍ക്കിടയിലും നമ്മെ പോസിറ്റീവായി തുടരാന്‍ അവ പ്രചോദിപ്പിക്കാറുണ്ട്. ഇത്തരം കഥകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കിടപ്പെടുകയും ചെയ്യാറുണ്ട്
ഇന്റര്‍നെറ്റില്‍ മോട്ടിവേഷണല്‍ സ്റ്റോറികള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. വിഷമകരമായ സാഹചര്യങ്ങള്‍ക്കിടയിലും നമ്മെ പോസിറ്റീവായി തുടരാന്‍ അവ പ്രചോദിപ്പിക്കാറുണ്ട്. ഇത്തരം കഥകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പങ്കിടപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍, മോട്ടിവേഷണല്‍ സ്റ്റോറികളേക്കാള്‍ ചില രസകരമായ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഈ ഇ-റിക്ഷ ഡ്രൈവറുടേത് (e-rickshaw driver).
സങ്കലന്‍ സര്‍ക്കാര്‍ (sankalan sarkar) എന്ന ഫേസ്ബുക്ക് ഉപയോക്താവ് ബംഗാളിലെ ലിലുവായില് (ഹൗറ ജില്ല) നിന്നുള്ള ഒരു ഇ-റിക്ഷ ഡ്രൈവറെ കുറിച്ചുള്ള വിശദമായ ഒരു പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാല് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന റിക്ഷാ ഡ്രൈവറെക്കുറിച്ചാണ് സങ്കലന്‍ പങ്കുവച്ചിരിക്കുന്നത്.
15 പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്ക് (gk questions) ഉത്തരം നല്കിയാല് യാത്രാക്കൂലി ഈടാക്കില്ലെന്നാണ് സുരഞ്ജന്‍ കര്‍മാക്കര്‍ (suranjan karmakar) എന്ന ഡ്രൈവര്‍ സങ്കലനെയും ഭാര്യയെയും അറിയിച്ചത്. ഒരു ചോദ്യത്തിന് പോലും തെറ്റായി ഉത്തരം നല്കിയാല് കൂലി ഇരട്ടി നല്‍കേണ്ടി വരുമെന്ന് സങ്കലന്‍ ആദ്യം കരുതിയിരുന്നു. എന്നാല്‍ അത് സങ്കലന്‍ ഉദ്ദേശിച്ച പോലെ ആയിരുന്നില്ല, അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു റിക്ഷാ ഡ്രൈവറുടെ കളി.
എന്തായാലും വണ്ടിക്കൂലി തരാം എന്ന് സങ്കലന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാന്‍ അയാള്‍ക്കൊരു കൊതി. 'ആരാണ് ജനഗണമന അധി എഴുതിയത്?' എന്നായിരുന്നു ആദ്യത്തെ ചോദ്യം. ദേശീയഗാനം തുടങ്ങുന്നത് ജനഗണമന എന്നായിരുന്നു, എന്നാല്‍ ചോദ്യത്തിലെ അധി കേട്ടപ്പോള്‍ സങ്കലന്‍ ആശയക്കുഴപ്പത്തിലായി. ഇനി ഡ്രൈവര്‍ക്ക് തെറ്റിയതാണോ അല്ലെങ്കില്‍ അയാള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് ഒരു നിമിഷ നേരത്തേക്ക് സങ്കലന്‍ ചിന്തിച്ചു. എന്നാല്‍ രണ്ടാമത്തെ ചോദ്യം കേട്ടപ്പോള്‍ ക്വിസ് ശരിയായ രീതിയില്‍ തന്നെയാണെന്ന് സങ്കലന്‍ മനസ്സിലായി.
പശ്ചിമ ബംഗാളിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. സങ്കലന്‍ സംശയത്തോടെ പറഞ്ഞു, -ബി.സി.റേ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് തെറ്റി. ശ്രീദേവിയുടെ ജനനതീയതി മുതല്‍ ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു വരെയുള്ള വിവിധ വിഷയങ്ങള്‍ ക്വിസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഡ്രൈവറോട് തിരിച്ചും കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു നോക്കിയാലോ എന്ന് സങ്കലനും വിചാരിച്ചു. അങ്ങനെ അദ്ദേഹം രണ്ട് ജികെ ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ സുരഞ്ജന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കി.
സാമ്പത്തിക പ്രയാസങ്ങള്‍ കാരണം താന്‍ ആറാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണെന്ന് ക്വിസിന് ശേഷം ഡ്രൈവര്‍ സങ്കലനോട് പറഞ്ഞു. എന്നാല്‍ ഇന്നുവരെ പുലര്‍ച്ചെ 2 മണി വരെ വായിക്കുന്ന ശീലമുണ്ട്. ഇത് മാത്രമല്ല, താന്‍ ലിലുവാ ബുക്ക് ഫെയര്‍ ഫൗണ്ടേഷന്റെ അംഗം കൂടിയാണെന്നും സുരജ്ഞന്‍ സങ്കലനോട് പറഞ്ഞു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.