വ്യത്യസ്ത ഫുഡ് കോമ്പിനേഷനുകൾ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. ചിലത് വലിയ വിജയമായിരിക്കും. എന്നാൽ മറ്റു ചിലത് സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് റെഡ്ഡിറ്റ് യൂസർ വെള്ളിയാഴ്ച പങ്കുവെച്ച ഒരു വീഡിയോ.
എട്ട് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരാൾ ഒരു കഷ്ണം ഇഡ്ഡലി ചായയിൽ മുക്കി കഴിക്കുന്നതാണുള്ളത്. ഇന്ത്യയിൽ പുതിയതാണെന്നും താൻ ചെയ്യുന്നത് ശരിയാണെന്നും കരുതുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സാമ്പറിനും ചട്നിക്കുമൊക്കം ഇഡ്ഡലി ആസ്വദിച്ച് കഴിച്ചിരുന്ന ഇഡ്ഡലിപ്രേമികൾ കണക്കിന് പരിഹാസവുമായി ഇതോടെ രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകമെന്നാണ് ഒരാളുടെ കമന്റ്. ചായയിൽ മുക്കിയല്ല ചായയിൽ ഒഴിച്ചാണ് കഴിക്കേണ്ടതെന്നാണ് മറ്റൊരാളുടെ പരിഹാസം.
ചായയിൽ മുക്കികഴിക്കാൻ അത് ബ്രെഡ് അല്ലെന്നും ഇഡ്ഡലിയാണെന്നും മറ്റൊരാൾ വ്യക്തമാക്കിയിരിക്കുന്നു. ചിലർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ കഴിക്കുന്നതിന് നല്ല ടേസ്റ്റ് ആണെന്നാണ് പിന്തുണക്കുന്നവരുടെ വാദം.
ഇതാദ്യമല്ല ഒട്ടും ചേർച്ചയില്ലാത്ത രണ്ട് രുചികൾ വൈറലാകുന്നത്. ഗുലാജാമുൻ പാവ്, മിൽക്കി ഷേക്ക് മാഗി എന്നിവ തരംഗമായിട്ടുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.