നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • VIral|'ആണി കയറി ടയർ പഞ്ചറായി' ജോലിക്ക് വരാതിരിക്കാൻ യുവതി അയച്ചത് എഡിറ്റ് ചെയ്ത ചിത്രം

  VIral|'ആണി കയറി ടയർ പഞ്ചറായി' ജോലിക്ക് വരാതിരിക്കാൻ യുവതി അയച്ചത് എഡിറ്റ് ചെയ്ത ചിത്രം

  ടയറിൽ ആണി കയറിയ ചിത്രം വലുതാക്കി നോക്കുമ്പോൾ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാകും

  nail_tyre

  nail_tyre

  • Share this:
   ജോലിക്ക് വരാതിരിക്കാൻ ബോസിന് യുവതി എഡിറ്റ് ചെയ്ത ചിത്രം അയച്ച് കൊടുത്തത് വിവാദമായി. ടയറിൽ ആണി കയറി പഞ്ചറായെന്നും ജോലിക്ക് വരാനാകില്ലെന്നും ചൂണ്ടികാട്ടിയാണ് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രമാണ് യുവതി അയച്ചുകൊടുത്തത്. ടയറിൽ ആണി കയറിയ ചിത്രം വലുതാക്കി നോക്കുമ്പോൾ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാകും. ആണിയും ടയറും യാഥാർഥത്തിലുള്ളതല്ലെന്നാണ് ചിത്രത്തിൽ നിന്ന് മനസിലാകുന്നത്.

   യുവതിയുടെ സഹപ്രവർത്തകർ തന്നെയാണ് ഈ ചിത്രം പുറത്തുവിട്ടത്. ഏതായാലും ഈ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.   മിക്കവരും ഈ ചിത്രത്തെ കളിയാക്കുമ്പോൾ, യഥാർഥത്തിൽ ആണി ടയറിൽ കൊള്ളുന്ന ഫോട്ടോ എങ്ങനെയിരിക്കുമെന്ന് കാട്ടിക്കൊടുക്കുകയാണ് മറ്റുചിലർ.


   Published by:Anuraj GR
   First published: