• HOME
 • »
 • NEWS
 • »
 • buzz
 • »
 • നാല് വര്‍ഷമായി താമസം ദുബായിലെ ഹോട്ടല്‍ റൂമില്‍; ഈ യുവാവ് വീട് വാടകയ്‌ക്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുന്നു

നാല് വര്‍ഷമായി താമസം ദുബായിലെ ഹോട്ടല്‍ റൂമില്‍; ഈ യുവാവ് വീട് വാടകയ്‌ക്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുന്നു

2019 മുതല്‍ ദുബായിലെ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ റോവ് ഹോട്ടലിലാണ് യുവാവ് താമസിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:

  അബുദാബി: വീട്ടു ജോലികള്‍ എല്ലാം ചെയ്ത് ഒരു വീട്ടില്‍ താമസിക്കുന്നതിനെക്കാള്‍ നല്ലത് വല്ല ഹോട്ടല്‍ റൂമിലും താമസിക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കിയ ഒരു യുവാവിന്റെ കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ദുബായില്‍ താമസിക്കുന്ന ഒരു യുവാവാണ് ഈ വ്യത്യസ്ത ജീവിതരീതി തെരഞ്ഞെടുത്തത്.

  ഈജിപ്റ്റ് സ്വദേശിയായ അല്‍വലീദ് ഒസ്മാന്‍ എന്ന 32കാരനാണ് വ്യത്യസ്ത ജീവിതരീതിയാല്‍ പ്രശസ്തനായത്. ദുബായിലെ ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ റോവ് ഹോട്ടലിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം താമസിക്കുന്നത്. 5000 ദിര്‍ഹമാണ് പ്രതിമാസ വാടക. 2019 മുതലാണ് ഇദ്ദേഹം ഇവിടെ താമസിക്കാന്‍ തുടങ്ങിയത്. എന്തുകൊണ്ടാണ് ഹോട്ടല്‍ റൂമില്‍ താമസിക്കുന്നതെന്ന കാരണത്തെപ്പറ്റി വിശദമാക്കുകയാണ് ഒസ്മാന്‍.

  എന്തുകൊണ്ടാണ് ഒരു അപ്പാര്‍ട്ട്മെന്റോ വില്ലയോ താമസിക്കാനായി വാടകയ്ക്ക് എടുക്കാത്തത്?

  ‘കോവിഡ് രോഗ വ്യാപനത്തിന് മുമ്പ് ഒരു ഓയില്‍ കമ്പനിയിലായിരുന്നു എനിക്ക് ജോലി. സൈറ്റില്‍ കുറെ സമയം ഞാന്‍ ജോലി ചെയ്തിരുന്നു. അപ്പോള്‍ കുറച്ച് സമയം ഹോട്ടലില്‍ താമസിക്കുക എന്നത് വളരെ ചെലവ് കുറഞ്ഞ രീതിയായിരുന്നു,’

  ആ സമയത്ത് ഒരു മാസം 3000 ദിര്‍ഹത്തിന് തനിക്ക് അവിടെ കഴിയാനായി. സ്വമ്മിംഗ് പൂള്‍ മുതല്‍ ജിം വരെയുള്ള എല്ലാ സൗകര്യങ്ങളും അവിടെ ലഭിക്കും. യൂട്ടിലിറ്റി ബില്ലുകള്‍ ഒന്നും തന്നെ അടയ്ക്കേണ്ടതുമില്ല.
  Alos Read-
  ‘ഞാന്‍ കട്ടില്ലെങ്കില്‍ ആ ഹോട്ടലിലെ സാധനങ്ങള്‍ നല്ലതല്ലെന്ന് കരുതിക്കോ’: ശ്വേതാ മേനോന്റെ രസകരമായ വെളിപ്പെടുത്തല്‍

  എന്നാല്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ അവിടെ നമ്മളറിയാതെ നിരവധി ബില്ലുകളാണ് വരിക.

  ”ഇവിടെ എപ്പോഴും തിരക്കാണ്. രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എനിക്ക് താഴെക്ക് പോകാം. അവിടെയുള്ള ആളുകളോട് സംസാരിച്ചിരിക്കാം,”

  എപ്പോഴും പുതിയ മുഖങ്ങള്‍ കണ്ടുകൊണ്ടിരിക്കാം. വിനോദസഞ്ചാരികളും സ്ഥിരം താമസക്കാരും ഉള്ള പ്രദേശമാണിത്. കൂടാതെ ദുബായ് മാളിനും ബിസിനസ്സ് ബേയ്ക്കും ഏറ്റവുമടുത്തുള്ള പ്രദേശം കൂടിയാണിത്. ജോലിയുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകള്‍ക്കും താഴത്തെ നില ഉപയോഗിക്കാനും കഴിയും. ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നുവെങ്കില്‍ ഈ സൗകര്യമൊന്നും ലഭിക്കില്ലായിരുന്നുവെന്നും ഒസ്മാന്‍ പറയുന്നു

  ഹോട്ടല്‍ മുറികള്‍ താമസത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗ വ്യാപനകാലം മുതല്‍ ഹോട്ടല്‍ റൂമുകളുടെ വാടക വളരെ ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പ്രതിമാസം 6000 ദിര്‍ഹം വരെയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വേനല്‍ക്കാലമായതോടെ വാടക വീണ്ടും കുറഞ്ഞിട്ടുണ്ടെന്നും ഒസ്മാന്‍.

  ”സത്യം പറഞ്ഞാല്‍ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് മാറാനാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ ദുബായില്‍ ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്ത് നില്‍ക്കുന്നതിന്റെ ചെലവിനെപ്പറ്റി ആലോചിച്ചപ്പോള്‍ അത് വേണ്ടെന്ന് വെച്ചു,” .

  കുടുംബാംഗങ്ങളും സുഹൃത്തുക്കളും തന്റെ ഈ തീരുമാനത്തെ സ്റ്റാറ്റസുമായാണ് ബന്ധിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെയല്ലെന്ന് ഒസ്മാന്‍ പറയുന്നു. സത്യത്തില്‍ അവര്‍ തങ്ങളുടെ സ്വന്തം ഭൂമിയില്‍ ഇതിനെക്കാള്‍ പണം ചെലവാക്കിയാണ് ജീവിക്കുന്നത്. ജീവിക്കാന്‍ സ്ഥിരമായ ഒരിടം വേണമെന്ന് തന്റെ അമ്മ എപ്പോഴും ഉപദേശിക്കാറുണ്ടെന്നും ഒസ്മാന്‍ പറയുന്നു.

  എന്നെങ്കിലും സ്വന്തമായി വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിട്ടുണ്ടോ?

  ദുബായ് സിലിക്കണ്‍ ഒയാസിസില്‍ ഒരു അപ്പാര്‍ട്ട്മെന്റ് മുമ്പ് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു. എന്നാല്‍ അത് തനിക്ക് ഇഷ്ടമായില്ലെന്നും ഒസ്മാന്‍ പറയുന്നു. എല്ലാത്തില്‍ നിന്നും ഒറ്റപ്പെട്ടപോലെയാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

  ഇപ്പോള്‍ താമസിക്കുന്ന ഹോട്ടല്‍ റൂം തനിക്ക് ശരിക്കും സമാധാനം പകരുന്നയിടമാണെന്നും ഒസ്മാന്‍ പറയുന്നു. അത് തന്റെ സ്വന്തം സ്ഥലമായിട്ടാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

  Published by:Naseeba TC
  First published: