ടിക് ടോക്ക് നൃത്തവീഡിയോകളിൽ 'പരിധി' വിട്ടു; അഞ്ച് യുവതികൾക്ക് 2 വർഷം ജയിലും 14 ലക്ഷം രൂപ വീതം പിഴയും

സദാചാര മൂല്യങ്ങൾ ലംഘിച്ചുവെന്നതാണ് ഇവരുടെ മേൽ ആരോപിക്കപ്പെടുന്ന കുറ്റം

News18 Malayalam | news18-malayalam
Updated: July 31, 2020, 7:33 PM IST
ടിക് ടോക്ക് നൃത്തവീഡിയോകളിൽ 'പരിധി' വിട്ടു; അഞ്ച് യുവതികൾക്ക് 2 വർഷം ജയിലും 14 ലക്ഷം രൂപ വീതം പിഴയും
ടിക് ടോക്
  • Share this:
കെയ്റോ: ടിക് ടോക്കിൽ 'മോശം' നൃത്തവീഡിയോകൾ പങ്കുവെച്ചെന്ന് ആരോപിച്ച് അഞ്ച് യുവതികൾക്ക് ഈജിപ്ഷ്യൻ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. 3,00,000 ഈപിഷ്യൻ പൗണ്ട് (ഏകദേശം 14 ലക്ഷം രൂപ) പിഴയും ഓരോരുത്തർക്കും ചുമത്തിയിട്ടുണ്ട്. സദാചാര മൂല്യങ്ങൾ ലംഘിച്ചുവെന്നും വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി.

20 വയസുകാരിയായ വിദ്യാർഥിനി ഹനീൻ ഹൊസം, 22കാരി മവാദ എലാദം എന്നിവരുടെ പേരുകൾ മാത്രമാണ് പുറത്തുവന്നത്. ബാക്കിയുള്ള മൂന്നുപേരും ഇവരുടെ സോഷ്യൽ മീഡിയ പ്രവർത്തിപ്പിക്കാൻ സഹായിച്ചവരാണ്. രണ്ട് യുവതികളും ടിക് ടോക് വീഡിയോകളിലൂടെ ദശലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയത്. കാറിലിരുന്ന് മേക്കപ്പ് ചെയ്യുന്നതാണ് ഒരുവീഡിയോ. അടുക്കളയിൽ നൃത്തം ചെയ്യുന്നതും ഹാസ്യ സ്കിറ്റുകളുമാണ് മറ്റ് വീഡിയോകളിലുള്ളത്. സാധാരണ ടിക് ടോക്കിൽ കാണുന്നവയ്ക്ക് സമാനമായതായിരുന്നു ഈ വീഡിയോകളും.

എന്നാൽ സോഷ്യൽമീഡിയ ദുരുപയോഗത്തിനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനും ഈജിപ്തിൽ കടുത്ത ശിക്ഷയാണ് ലഭിക്കുക. ഫോട്ടോകളും ചിത്രങ്ങളും അപമാനകരവും ആക്ഷേപകരവുമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.വിധികേട്ട് എലാദം കോടതിയിൽ പൊട്ടിക്കരഞ്ഞു.'' രണ്ടുവർഷം ജയിൽ? മൂന്നു ലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴ? ഇത് കേൾക്കുന്നതുതന്നെ പ്രയാസകരമാണ്''.- അവർ പറഞ്ഞു. ''ഫോളോവേഴ്സിനെ നേടുക മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത്. അവർക്ക് വേശ്യാവൃത്തിയുമായി യാതൊരു ബന്ധവുമില്ല.'' യുവതികളുടെ അഭിഭാഷക പറയുന്നു.

TRENDING:തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]ആദ്യമായി അച്ഛൻ കെട്ടിപ്പിടിച്ച് ഉമ്മ തന്ന നിമിഷം; സന്തോഷത്താൽ വിതുമ്പി സുരാജ് വെഞ്ഞാറമൂട്[PHOTOS]

ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ ലിബറലായ രാജ്യമാണെങ്കിലും മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്ത് കടുത്ത യാഥാസ്ഥിതിക നിലപാടുകളാണ് പലപ്പോഴും പുലർത്തിപ്പോരുന്നത്. ബെല്ലി ഡാൻസേഴ്സിനും മറ്റും കടുത്ത ശിക്ഷയാണ് പലപ്പോഴും ലഭിക്കുന്നത്. 2013ൽ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ചുമതലയേറ്റ ശേഷം സദാചാര വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റുകളും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ശക്തമായതായാണ് റിപ്പോർട്ടുകൾ.
Published by: Rajesh V
First published: July 31, 2020, 7:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading