നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മദ്യം തീർന്നതോടെ സാനിറ്റൈസർ എടുത്തു കുടിച്ചു; റഷ്യയിൽ എട്ടു പേർ മരിച്ചു

  മദ്യം തീർന്നതോടെ സാനിറ്റൈസർ എടുത്തു കുടിച്ചു; റഷ്യയിൽ എട്ടു പേർ മരിച്ചു

  പാർട്ടിക്കിടയിൽ മദ്യം തീർന്നതോടെയാണ് സാനിറ്റൈസർ എടുത്തു കുടിച്ചത്.

  Image credit: Reuters (Representational)

  Image credit: Reuters (Representational)

  • Share this:
   ഹൗസ്‌ പാര്‍ട്ടിക്കിടയില്‍ മദ്യം തീര്‍ന്നതിനെ തുടര്‍ന്ന്‌ ഹാന്‍ഡ്‌ സാനിറ്റൈസര്‍ കുടിച്ച എട്ടു പേര്‍ മരിച്ചു. 28നും 69നും ഇടയില്‍ പ്രായമുള്ളവരാണ്‌ മെഥനോള്‍ വിഷബാധ മൂലം മരിച്ചത്. റഷ്യയിലാണ് സംഭവം. ഒരാള്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികില്‍സയിലാണ്‌.

   മരിച്ചവരില്‍ അഞ്ചു കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികളും ഉള്‍പ്പെടുന്നു. ചികിത്സയിൽ കഴിയുന്നയാളുടെ കാഴ്‌ച്ചശക്തി നഷ്ടപ്പെട്ടേക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൊറോണ വൈറസിനെ നേരിടാന്‍ കൊണ്ടുവെച്ച ഈ ഹാന്‍ഡ്‌ സാനിറ്റൈസറിലെ മെഥനോള്‍ സാന്നിധ്യം 69 ശതമാനമായിരുന്നുവെന്ന്‌ രാസപരിശോധനാ ഫലം പറയുന്നു.

   You may also like:ഭാഗ്യം വരുന്ന വഴികൾ; ക്രിസ്‌മസ്‌ ട്രീ വഴികാട്ടി; 1.2 കോടി രൂപ ലോട്ടറിയടിച്ച്‌ യുവതി

   സാനിറ്റൈസറിലെ മെഥനോള്‍ സാന്നിധ്യം 3.6 ശതമാനം വരെ മാത്രമേ പാടൂള്ളൂയെന്നാണ്‌ വ്യവസ്ഥ. ഈ സാനിറ്റൈസര്‍ വിതരണം ചെയ്‌തുവെന്ന്‌ സംശയിക്കുന്ന കച്ചവടക്കാരനായ അലക്‌സാണ്ടര്‍ കലിനിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പ്രദേശത്തെ വിവിധ സ്‌കൂളുകളിലും അങ്കണവാടികളിലും മറ്റു സ്ഥാപനങ്ങളിലും വിതരണം ചെയ്‌ത 4800 ലിറ്റര്‍ സാനിറ്റൈസറും പിടിച്ചെടുത്തു.

   You may also like:വൈദ്യുതി കേബിളിനായി മരം മുറിച്ചു; മരത്തിലെ രൂപം കണ്ട് പേടിച്ചോടി തൊഴിലാളികൾ; കാര്യമറിഞ്ഞപ്പോൾ ആശ്ചര്യം

   ഇയാള്‍ കുറ്റവാളിയാണെന്നു കണ്ടെത്തുകയാണെങ്കില്‍ ആറു വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കും. മനുഷ്യര്‍ കഴിക്കുന്ന മദ്യത്തില്‍ എഥനോള്‍ ആണ്‌ അടങ്ങിയിരിക്കുന്നത്‌. മെഥനോള്‍ മനുഷ്യന്‌ മാരക വിഷമാണ്‌. ഹാന്‍ഡ്‌ സാനിറ്റൈസര്‍ കുടിക്കരുതെന്ന്‌ റഷ്യന്‍ സര്‍ക്കാര്‍ പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
   Published by:Naseeba TC
   First published: