• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ham Radio | ഹാം റേഡിയോയിൽ ബഹിരാകാശ സഞ്ചാരിക്ക് എട്ടു വയസുകാരിയുടെ കോൾ; ഏറ്റെടുത്ത് ട്വിറ്റർ ലോകം

Ham Radio | ഹാം റേഡിയോയിൽ ബഹിരാകാശ സഞ്ചാരിക്ക് എട്ടു വയസുകാരിയുടെ കോൾ; ഏറ്റെടുത്ത് ട്വിറ്റർ ലോകം

കുട്ടിയും ബഹിരാകാശ സഞ്ചാരിയും തമ്മിലുള്ള സംഭാഷണം ഇൻറർനെറ്റ് ലോകത്തെയും ഇളക്കിമറിച്ചു.

  • Share this:
    അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് ഹാം റേഡിയോയിലൂടെ വിളിച്ച് 8 വയസ്സുകാരി. വിളിച്ചുവെന്ന് മാത്രമല്ല, നാസയുടെ ബഹിരാകാശ യാത്രികനോട് അൽപനേരം സംസാരിക്കാനും പെൺകുട്ടിക്ക് സാധിച്ചു. കുട്ടിയും ബഹിരാകാശ യാത്രികനും തമ്മിലുള്ള 35 സെക്കൻറ് നീണ്ടുനിൽക്കുന്ന സംഭാഷണത്തിൻെറ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

    അച്ഛൻ മാറ്റ് പെയ്നിൻെറ ഹാം റേഡിയോ വഴിയാണ് ഇസബെല്ലയെന്ന എട്ട് വയസ്സുകാരി ബഹിരാകാശത്തേക്ക് കണക്ട് ചെയ്തത്. നാസയുടെ സ്പേസ് എക്സ് ക്രൂ-4ലെ കമാണ്ടർ ക്ജെൽ ലിൻഡ്ഗ്രെന്നാണ് ബഹിരാകാശത്ത് നിന്ന് കുട്ടിയോട് സംസാരിച്ചത്. മാറ്റ് പെയ്നാണ് സംഭാഷണത്തിൻെറ ഓഡിയോ ട്വിറ്ററിൽ ആദ്യമായി ഷെയർ ചെയ്തത്.

    കുട്ടിയും ബഹിരാകാശ സഞ്ചാരിയും തമ്മിലുള്ള സംഭാഷണം ഇൻറർനെറ്റ് ലോകത്തെയും ഇളക്കിമറിച്ചു. റേഡിയോയിൽ വളരെ പ്രൊഫഷണായി സംസാരിക്കുന്ന ഇസബെല്ലയുടെ രീതിയെ അവർ അഭിനന്ദിക്കുന്നുണ്ട്. “ഹാം റേഡിയോയുടെ സാങ്കേതിക വിദ്യ വലിയ അത്ഭുതങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്,” ട്വിറ്ററിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഹൃദയത്തിൽ തൊടുന്നതാണ് ഇരുവരുടെയും സംഭാഷണമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

    തൻെറ മകൾക്ക് വലിയ പ്രചോദനമായിരിക്കുകയാണ് ലിൻഡ്ഗ്രെന്നിനൊപ്പമുള്ള സംഭാഷണമെന്ന് മാറ്റ് പെയ്ൻ പറഞ്ഞു. മകളുടെ ലോകത്തെ മാറ്റിമറിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബഹിരാകാശ സഞ്ചാരി ടിം പീക്ക് വെല്ലസ്ലി ഹൌസ് സ്കൂളിലെ വിദ്യാർഥികളുമായി സംസാരിക്കുന്നതിൻെറ വീഡിയോ മകൾക്ക് രണ്ട് വയസ്സുള്ള കാലത്ത് തന്നോടൊപ്പം കണ്ടിരുന്നതിൻെറ ഓർമ്മകളും മാറ്റ് പങ്കുവെച്ചു. വർഷങ്ങൾക്ക് ശേഷം അതേ ഭാഗ്യം ഇസബെല്ലയെ തേടിയെത്തിയിരിക്കുകയാണ്.

    also read : വിദ്യാർത്ഥിയുടെ ബാഗിനുള്ളിൽ ഉഗ്രവിഷമുള്ള പാമ്പ്; പുറത്തെടുത്തത് അധ്യാപകൻ; വീഡിയോ വൈറൽ

    സംഭാഷണത്തിന് ശേഷമുള്ള തൻെറ ചിന്തകൾ ബഹിരാകാശ സഞ്ചാരിയായ ലിൻഡ്ഗ്രെനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മാറ്റിൻെറ ട്വീറ്റിന് മറുപടി പറയുകയാണ് അദ്ദേഹം ചെയ്തത്. “ഹാം റേഡിയോയിലൂടെ ലോകത്ത് എവിടെയുമുള്ള മനുഷ്യരുമായി സംസാരിക്കുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണ്. എല്ലാ ഭൂഖണ്ഡത്തിലുമുള്ള ആളുകളുമായി എനിക്ക് സംവദിക്കാൻ സാധിച്ചിട്ടുണ്ട്. എന്നാലിത് അക്കൂട്ടത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കോളാണ്. ഇസബെല്ലയ്ക്കും മാറ്റിനും നന്ദി,” ലിൻഡ്ഗ്രെൻ ട്വിറ്ററിൽ കുറിച്ചു.

    ലിൻഡ്ഗ്രെനുമായി സംസാരിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് നിരവധി പേർ ട്വിറ്റർ പോസ്റ്റിന് താഴെ കമൻറ് ചെയ്യുന്നുണ്ട്. വളരെ മനോഹരമായ അനുഭവമാണ് തങ്ങൾക്ക് ഉണ്ടായതെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്. പുതിയ തലമുറയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് നൽകുകയാണ് ഇത്തരം പ്രവൃത്തിയിലൂടെ ബഹിരാകാശ സഞ്ചാരികൾ ചെയ്യുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

    അതിനിടയിൽ നാസ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഭൂമിക്ക് ഭീഷണിയാകുന്ന ആകാശവസ്തുക്കളെ ബഹിരാകാശാത്ത് വെച്ച് തന്നെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തിൽ വിജയം കണ്ട് നാസ. 11 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒരു ഛിന്നഗ്രഹത്തിൽ നാസയുടെ ബഹിരാകാശ പേടകം ഇടിച്ച് കയറി. മാനവരാശിയുടെ ചരിത്രത്തിലെ തന്നെ വലിയ നേട്ടങ്ങളിലൊന്നായാണ് നാസ ഇതിനെ കണക്കാക്കുന്നത്. ഡാ‍ർട്ട് മിഷൻ എന്ന ഈ പരീക്ഷണം വിജയിച്ചുവെന്ന് നാസ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഷെയ‍ർ ചെയ്തിട്ടുണ്ട്.
    Published by:Amal Surendran
    First published: