• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video പ്രായം വെറും നമ്പർ മാത്രം; വൈറലായി വയോധിക ദമ്പതികളുടെ കിടിലൻ ഡാൻസ്

Viral Video പ്രായം വെറും നമ്പർ മാത്രം; വൈറലായി വയോധിക ദമ്പതികളുടെ കിടിലൻ ഡാൻസ്

മെയ് 7 ന് ഷെയർ ചെയ്ത ഈ വീഡിയോ ക്ലിപ്പ് ഇതിനകം 6.1 ലക്ഷത്തിലധികം വ്യൂസ് നേടി.

News18

News18

 • Share this:
  പ്രായമായ ആളുകൾ ഡാൻസ് ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്ന വയോധിക ദമ്പതികളുടെ ഡാൻസ്. ഫ്രെഡ് ഷുൾട്സ് എന്ന അക്കൌണ്ട് ഉടമയാണ് ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തത്. ചെറുപ്പക്കാരെ വെല്ലുന്ന നൃത്തച്ചുവടുകളാണ് ദമ്പതികൾ കാഴ്ച്ച വയ്ക്കുന്നത്. വീഡിയോ കാണുന്ന ആരുടെയും ഹൃദയങ്ങൾ കീഴടക്കുന്ന രീതിയിലാണ് ഇരുവരുടെയും പ്രകടനം.

  കാഴ്ച്ചയിൽ പ്രായമുണ്ടെന്ന് തോന്നുമെങ്കിൽ നൃത്തത്തിൽ ഇവർ ഇപ്പോഴും ചെറുപ്പക്കാർ തന്നെ. കാലുകൾ കൊണ്ടുള്ള സ്റ്റെപ്പുകളിലൂടെയാണ് ഡാൻസ് ആരംഭിക്കുന്നത്. ഇവരുടെ ചുവടുകൾ കാണുന്ന ആരുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടരും.

  മെയ് 7 ന് ഷെയർ ചെയ്ത ഈ വീഡിയോ ക്ലിപ്പ് ഇതിനകം 6.1 ലക്ഷത്തിലധികം വ്യൂസ് നേടി. വീഡിയോ കണ്ട നിരവധി പേർ ഹാർട്ട് ഇമോജികളും അഭിനന്ദനവും സ്നേഹവും കമന്റ്സ് വിഭാഗത്തിൽ‌ അറിയിച്ചിട്ടുണ്ട്.

  Also Read കോവിഡ് ചികിത്സയ്ക്ക് ചാണകം ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഡോക്ടർമാർ

  മുമ്പും സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വൃദ്ധ ദമ്പതികളുടെ നൃത്തം വൈറലായിട്ടുണ്ട്. 2013ലെ ബോളിവുഡ് ഹിറ്റായ യേ ജവാനി ഹായ് ദീവാനി എന്ന സിനിമയിലെ ഗാഗ്ര എന്ന സൂപ്പർ ഗാനത്തിന് ചുവടുവച്ച ദമ്പതികളുടെ വീഡിയോ കഴിഞ്ഞ വർഷം വൈറലായിരുന്നു. 76കാരനായ രാംഗിരിധറും 72 കാരിയായ ഭാര്യ പ്രേരണയുമാണ് രൺബീർ കപൂർ- മാധുരി ദീക്ഷിത് ജോഡികളുടെ നൃത്തത്തെ അതേപോലെ അനുകരിക്കുന്നത്.


  സിനിമയിലെ അതേ ഫീൽ നൽകാൻ രാംഗിരിധർ- പ്രേരണ ദമ്പതികൾക്കും കഴിഞ്ഞുവെന്നാണ് നെറ്റിസൺസ് അന്ന് അഭിപ്രായപ്പെട്ടത്. നേരത്തെ യൂട്യൂബിൽ പങ്കുവെച്ചിരുന്ന ഗാനം ട്വിറ്ററിൽ 'ദി ബെറ്റർ ഇന്ത്യ' ഷെയർ ചെയ്തതോടെയാണ് വീഡിയോ വൈറലായത്. ഈ പ്രണയം തുളുമ്പുന്ന നൃത്തം നിങ്ങളുടെ ഇന്നത്തെ ദിനത്തെ സമ്പന്നമാക്കുമെന്ന വാചകത്തോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരുന്നത്. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയായിരുന്നു ഇതും. ഇതുപോലെയുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അവരുടെ സന്തോഷത്തിന് കാരണം തീർച്ചയായും പണവും സമ്പത്തുമല്ലെന്നും മറ്റൊരാൾ കുറിച്ചിരുന്നു.

  Also Read മഹാമാരിക്കാലത്ത് വെള്ളത്തിനടിയിൽ വ്യായാമം ചെയ്ത് യുവാവ്; ലക്ഷ്യം വ്യായാമത്തെക്കുറിച്ചുള്ള ബോധവൽക്കരണം

  62 വയസ്സുകാരിയായ രവി ബാല ശർമ എന്ന ഡാ൯സിംഗ് മുത്തശ്ശിയുടെ ജീവിതവും പ്രായമായ നിരവധി പേർക്ക് പ്രചോദനം നൽകുന്നതാണ്. യുപിയിലെ മൊറാദാബാദിൽ ജനിച്ച ഈ മുത്തശ്ശി തന്റെ മകന്റെ കൂടെ മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇ൯സ്റ്റഗ്രാം വീഡിയോകളിലൂടെ തന്റെ നൃത്തച്ചുവടുകൾ പങ്കു വെച്ച് പ്രശസ്തി ആർജ്ജിച്ച ഈ വയോധികയ്ക്ക് ഒരു ലക്ഷത്തിൽപ്പരം ഫോളോവേഴ്സുണ്ട്.

  ബഹുമുഖപ്രതിഭയായ ഈ ഡാ൯സർ നാട൯ പാട്ടുകൾക്കും, ബോളിവുഡ് ഗാനങ്ങൾക്കും ഒരേ താളത്തോടെയും ആയാസത്തോടെയും നൃത്തം ചെയ്യും. ഭങ്ക്ര ഡാ൯സിലും പ്രതിഭയാണ് ഇവർ. സെലബ്രിറ്റികളായ ദിൽജിത് ദോസാഞ്ച്, ഇംതിയാസ് അലി, ടെറ൯സ് ലെവിസ് എന്നിവരും ഈ അറുപതുകാരിയുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
  Published by:Aneesh Anirudhan
  First published: