നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • ഇരുപത് വർഷം ലിവിങ്ടുഗതറായി താമസിച്ചു; ഒടുവിൽ വിവാഹം കഴിച്ച് വൃദ്ധ ദമ്പതികൾ, സാക്ഷിയായി മകൻ

    ഇരുപത് വർഷം ലിവിങ്ടുഗതറായി താമസിച്ചു; ഒടുവിൽ വിവാഹം കഴിച്ച് വൃദ്ധ ദമ്പതികൾ, സാക്ഷിയായി മകൻ

    കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ്‌ ഇരുവരും ജീവിതം നയിക്കുന്നത്. ഒരു മകനുമുണ്ട്

    • Share this:
      ഏകദേശം 20 വർഷക്കാലമായി ഒരുമിച്ചു താമസിച്ചിരുന്ന (ലിവ് ഇൻ റിലേഷൻഷിപ്പ്) വൃദ്ധ ദമ്പതികൾ ഈ ആഴ്ച്ച ആദ്യം വിവാഹിതരായി. 60 വയസുകാരനായ നരേൻ റെയ്ദാസ് 55കാരിയായ രാംരതി എന്നിവരാണ് വിവാഹം കഴിച്ച് പുതു ദാമ്പത്യ ജീവിതം ആരംഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ ദമ്പതികളുടെ കൗമാരക്കാരനായ മകന് ഭാഗ്യമുണ്ടായിയെന്നതാണ്‌ മറ്റൊരു കൗതുകകരമായ വാർത്ത.

      ഉത്തർപ്രദേശിലെ ഉന്നാവ് ജില്ലയിലെ ഗഞ്ച് മൊറാദാബാദിലെ റസൂൽപൂർ റൂരി ഗ്രാമത്തിലാണ് ഈ വിവാഹം നടന്നത്. വിവാഹത്തിന്റെ ചെലവുകളെല്ലാം ഗ്രാമത്തലവനും ഗ്രാമവാസികളും കൂടിയാണ്‌ നിർവഹിച്ചത്. ലിവ് ഇൻ റിലേഷൻഷിപ്പ് വളരെ സാധാരണമായി മാറിയിരിക്കുന്ന ഇന്നത്തെ കാലത്ത് ഇതൊരു സാധാരണ കാര്യമാണെങ്കിലും ഇരുപത് വർഷക്കാലത്തിനു ശേഷം ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനമെടുത്തുവെന്നതാണ്‌ ഈ സംഭവത്തെ അസാധാരണമാക്കുന്നത്.

      വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചതിന് ഇവരെ ആളുകൾ പരിഹസിക്കാറുണ്ടായിരുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ഗ്രാമത്തലവനും അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവിൽ ആളുകളുടെ പരിഹാസവും അവഹേളനവും ഒഴിവാക്കാൻ ഔദ്യോഗികമായി വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.



      2001 മുതൽ നരേൻ റെയ്ദാസ് (60), രാംരതി (55) എന്നിവർ ഒരുമിച്ച് താമസിച്ചു വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരുടെയും കുടുംബത്തിൽ മറ്റാരുമില്ല. കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ്‌ ഇരുവരും ജീവിതം നയിക്കുന്നത്.

      ഇവരുടെ 13 വയസുള്ള മകൻ അജയിന്‌ നേരിടേണ്ടി വരുന്ന അപമാനവും പരിഹാസവും ഒഴിവാക്കാനായി ഗ്രാമത്തലവൻ രമേശ് കുമാർ, സാമൂഹ്യ പ്രവർത്തകർ ധർമേന്ദ്ര ബാജ്‌പേയ്, സുനിൽ പാൽ എന്നിവരാണ് നരേൻ, രാംരതി എന്നിവരെ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറയുന്നു.

      വിവാഹ സംബന്ധമായ എല്ലാ ചെലവുകളും തങ്ങൾ വഹിക്കുമെന്ന് അവർ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിഥികൾക്കായി ഒരു ഡിജെ, വിവാഹ ബാൻഡ്, ഒരു വിരുന്നു സൽക്കാരം എന്നിവ ഗ്രാമത്തലവനും മറ്റുള്ളവരും ചേർന്ന് സംഘടിപ്പിക്കുകയും ചെയ്തു. ദമ്പതികളുടെ മകൻ അജയിന്റെ നേതൃത്വത്തിലുള്ള 'ബരാത്തികൾ' വരന്റെ കൂടെ ഗ്രാമത്തിലെത്തി, വിവാഹച്ചടങ്ങുകൾ യഥാവിധി നിർവ്വഹിക്കുകയും ചെയ്തു.

      “വധുവിന്റെ ഭാഗത്തു നിന്നുള്ള ക്രമീകരണങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ടവർ വരന്റെ ഭാഗത്ത് നിന്നുള്ളവർക്ക് ഊഷ്മളമായ സ്വീകരണം നൽകി” പ്രദേശവാസിയായ രമേശ് പറഞ്ഞു. ഗ്രാമത്തിലെ ബ്രഹ്മദേവ് ബാബയുടെ ക്ഷേത്രം സന്ദർശിച്ച് വധുവും വരനും അനുഗ്രഹം തേടിയിരുന്നു.

      വിദേശത്ത് വളരെ സാധാരണമായ കാര്യമായിട്ടാണ്‌ ലിവ് ഇൻ റിലേഷനെ കണക്കാക്കുന്നത്. ഇന്ത്യയിൽ തന്നെ ലിവ് ഇൻ റിലേഷനുശേഷം വിവാഹിതരായ ചില കായികതാരങ്ങളുടെ വാർത്തകളും മുൻപ് ജനശ്രദ്ധ നേടിയിട്ടുണ്ട്.

      Summary: A60-year-old man and a 55-year-old woman, who have been in a live-in relationship for almost 20 years, got married earlier this week. The couple’s teenage son felt lucky to witness his parents’ wedding. The marriage took place in Rasulpur Ruri village of Ganj Moradabad in Unnao district
      Published by:user_57
      First published:
      )}