HOME /NEWS /Buzz / വരി തെറ്റിച്ച് വണ്ടിയോടിച്ചതു കൈയ്യോടെ പിടികൂടി; ട്രാഫിക് പോലീസിനൊപ്പം നൃത്തം ചെയ്ത് വയോധികൻ; വൈറൽ വീഡിയോ

വരി തെറ്റിച്ച് വണ്ടിയോടിച്ചതു കൈയ്യോടെ പിടികൂടി; ട്രാഫിക് പോലീസിനൊപ്പം നൃത്തം ചെയ്ത് വയോധികൻ; വൈറൽ വീഡിയോ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

ഇയാളോടൊപ്പം നൃത്തം ചെയ്യുന്ന ട്രാഫിക് പോലീസുകാരിയെയാണ് വീഡിയോയുടെ അവസാനം കാണുന്നത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    നിയമ ലംഘനത്തിന് ട്രാഫിക് പോലീസ് കൈ കാണിച്ച് വണ്ടി നിർത്തിച്ചാൽ നിങ്ങൾ എന്തു ചെയ്യും? പലർക്കും സങ്കൽപിക്കാൻ പോലുമാകാത്തൊരു കാര്യമാണ് അമേരിക്കയിലെ സൗത്ത് കരോലീന സ്വദേശിയായ ഈ വയോധികൻ ചെയ്തത്. കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞ വീഡിയോ പോലീസ് ഡിപ്പാർട്ട്മെന്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.

    മെയ് ഏഴിനാണ് സംഭവം നടന്നത്. വണ്ടിയിൽ നിന്നിറങ്ങിയ വയോധികൻ വനിതാ ട്രാഫിക് പോലീസിനോട് ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമാണ് ചോദിച്ചത്. നിങ്ങൾ നൃത്തം ചെയ്യുമോ? എന്നായിരുന്നു ചോദ്യം. ഇല്ല എന്നായിരുന്നു പോലീസിന്റെ ഉത്തരം. ‌ഞാൻ നിങ്ങളോടൊപ്പം നൃത്തം ചെയ്യാൻ പോകുകയാണ്, വരൂ എന്ന് വയോധിക‍ൻ പറഞ്ഞെങ്കിലും പോലീസ് ആദ്യം മടിച്ചു നിന്നു.

    ഞാൻ നിങ്ങളെ കുറച്ച് സ്റ്റെപ്പ് പഠിപ്പിക്കാമെന്നും വയോധികൻ പോലീസിനോട് പറയുന്നുണ്ട്. പിന്നീട് എങ്ങനെയൊക്കെയാണ് ചെയ്യേണ്ടതെന്നും വിശദീകരിച്ചു കൊടുത്തു. ഇയാളുടെ സൗഹാർദ മനോഭാവവും പെരുമാറ്റവുമെല്ലാം പോലീസുകാരിയെ ആകർഷിച്ചു. തുടർന്ന് ഇയാളോടൊപ്പം നൃത്തം ചെയ്യുന്ന ട്രാഫിക് പോലീസിനെയാണ് വീഡിയോയുടെ അവസാനം കാണുന്നത്.

    വുഡ്മാൻസി എന്ന ഓഫീസർക്കാണ് ഈ രസകരമായ അനുഭവം ഉണ്ടായത്. സൗഹാർദ്ദപരമായ പെരുമാറ്റത്തിനും നല്ല സ്വഭാവത്തിനും തങ്ങളുടെ ഉദ്യോഗസ്ഥയെ നൃത്തം പഠിപ്പിച്ചതിനും നന്ദി എന്നും വീഡിയോയ്ക്കൊപ്പം പോലീസ് ഡിപ്പാർട്മെന്റ് കുറിച്ചു.

    രണ്ട് ദിവസത്തിനുള്ളിൽ, ഫേസ്ബുക്കിൽ ഈ വീഡിയോക്ക് 16,000-ലധികം വ്യൂസ് ആണ് ലഭിച്ചത്. പലരും ഈ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ വയോധികന് പിഴ ഈടാക്കിയോ എന്ന കാര്യം വ്യക്തമല്ല.

    First published:

    Tags: Traffic, Traffic regulation, Viral news, Viral video