നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മഹാഭാരതത്തിന്റെ ടൈറ്റിൽ ഗാനമാലപിച്ച് മുസ്ലിം വയോധികൻ; ലൈക്കടിച്ച് സോഷ്യൽ മീഡിയ

  മഹാഭാരതത്തിന്റെ ടൈറ്റിൽ ഗാനമാലപിച്ച് മുസ്ലിം വയോധികൻ; ലൈക്കടിച്ച് സോഷ്യൽ മീഡിയ

  മഹാഭാരതം എന്ന ഇതിഹാസ പുരാണ ഷോയുടെ ടൈറ്റിൽ ട്രാക്ക് വളരെ ആവേശത്തോടെ പാടിയ മുസ്ലീം വയോധികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

  • Share this:
   മഹാഭാരതം എന്ന ഇതിഹാസ പുരാണ ഷോയുടെ ടൈറ്റിൽ ട്രാക്ക് വളരെ ആവേശത്തോടെ പാടിയ മുസ്ലീം വയോധികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ് വൈ ഖുറൈഷിയാണ് വൈറലായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

   വെളുത്ത കുർത്തയും തൊപ്പിയും ധരിച്ച താടിയുള്ള ഒരാൾ ആവേശത്തോടെ ഗാനം ആലപിക്കുന്നത് വീഡിയോയിൽ കാണാം. ബുർഖ ധരിച്ച ഒരു സ്ത്രീയും ഗായകൻ്റെ പിന്നിൽ നിൽക്കുന്നുണ്ട്. തിരക്കേറിയ ഹൈവേയുടെ സൈഡിൽ കാർ പാർക്ക് ചെയ്ത ഇടവേളയിൽ പാടിയതാണ് ഗാനം എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഗൃഹാതുരത ഉണർത്തുന്ന ഈ ഗാനം ഓൺലൈനിൽ നിരവധി പേരുടെ ഇഷ്ടം നേടി.

   ഡിഡി നാഷണൽ സംപ്രേഷണം ചെയ്യുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ പരമ്പരയാണ് മഹാഭാരത കഥ . മഹാഭാരതത്തിൽ അവശേഷിക്കുന്ന ഭാഗങ്ങളും കഥകളും അടങ്ങുന്ന ഒരു തുടർച്ചയാണിത്. ബിആർ ചോപ്രയാണ് ഇത് നിർമ്മിച്ചത് അദ്ദേഹത്തിന്റെ മകൻ രവി ചോപ്രയാണ് സംവിധാനം ചെയ്തത്. ഈ ഐക്കണിക് ഷോയുടെ ടൈറ്റിൽ ഗാനമാണ് അദ്ദേഹം പാടിയത് . മതപരമായ അതിരുകൾക്കപ്പുറത്തേക്ക് നീങ്ങുമ്പോൾ പ്രകടനം നാനാത്വത്തിൽ ഏകത്വത്തിന്റെ അടയാളമാണ്.

   "സ്റ്റീരിയോടൈപ്പുകളെ തോൽപ്പിക്കുന്നു!" എന്ന അടിക്കുറിപ്പോടെയാണ് ഖുറൈഷി വീഡിയോ പങ്കുവച്ചത്.   ഇൻ്റർനെറ്റിൽ പലരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു വീഡിയോ. ഇതാണ് യഥാർത്ഥ ഇന്ത്യ എന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും ചിലർ കമന്റ് ചെയ്തു. ഗായകൻ്റെ ശ്ലോകങ്ങൾ ആലപ്പിച്ചപ്പോൾ ഉള്ള ഭാവവും ഉച്ചാരണവും പലരും പ്രശംസിച്ചു.

   ദൂരദർശൻ നാടകത്തിനായി മഹേന്ദ്ര കപൂർ ആണ് ഈ ഗാനം ആദ്യം ആലപിച്ചത്. രാജ് കമൽ രചിച്ച ടൈറ്റിൽ ഗാനം, ടെലിവിഷൻ സീരിയലിന്റെ ഓരോ എപ്പിസോഡിന്റെ തുടക്കത്തിലും പ്ലേ ചെയ്യാറുണ്ട്. ഇതിഹാസമായ ശ്രീമദ് ഭഗവത് ഗീതയിലെ രണ്ട് പ്രധാന വാക്യങ്ങൾ ഈ ഗാനത്തിൽ ഉൾപ്പെടുന്നു. ബിആർ ചോപ്രയുടെ മഹാഭാരതം തിരക്കഥ രചിച്ചത് പണ്ഡിറ്റ് നരേന്ദ്ര ശർമ്മയും തിരക്കഥ എഴുതിയത് റാഹി മസൂം റാസയുമാണ്. 1988 ഒക്ടോബർ 2 ന് ആദ്യ എപ്പിസോഡും 1990 ജൂലൈ 15ന് അവസാന എപ്പിസോഡും സംപ്രേഷണം ചെയ്തു. സീരിയലിൽ 94 എപ്പിസോഡുകൾ അടങ്ങിയ ഒരു സീസൺ ഉണ്ടായിരുന്നു.

   മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥയാണ് വിവരിക്കുന്നത്. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാണിരുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാണ് മഹാഭാരതം.

   ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയ സംസ്കാരം ചെറിയ ചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെയാണ്.
   Published by:Karthika M
   First published:
   )}