നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജൂസ് ഷോപ്പ് നടത്തുന്ന എണ്‍പതുകാരി വൈറലായി; സഹായ ഹസ്തവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍

  ജൂസ് ഷോപ്പ് നടത്തുന്ന എണ്‍പതുകാരി വൈറലായി; സഹായ ഹസ്തവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കള്‍

  ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് പ്രായത്തെ മറന്ന് മുത്തശ്ശി ഇപ്പോഴും ജൂസ് കട നടത്തിക്കൊണ്ട് പോകുന്നത്.

  വീഡിയോ ഗൗരവ് വാസന്‍ തന്റെ വ്‌ളോഗിലൂടെ പങ്ക് വയ്ക്കുകയായിരുന്നു (കടപ്പാട്: youtubswadofficial)

  വീഡിയോ ഗൗരവ് വാസന്‍ തന്റെ വ്‌ളോഗിലൂടെ പങ്ക് വയ്ക്കുകയായിരുന്നു (കടപ്പാട്: youtubswadofficial)

  • Share this:
   ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഒക്കെയായി ഒട്ടേറെ പേരാണ് ഫുഡ് വ്ളോഗിങ്ങുമായി നമുക്കരികിലേക്ക് കടന്നു വരുന്നത്. അത്തരത്തിലൊരു വ്ളോഗുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂട്യൂബര്‍ ഗൗരവ് വാസന്‍. അമൃത്സറില്‍ ജൂസ് കട നടത്തുന്ന മുത്തശ്ശിയുടെ വിശേഷങ്ങളുമായാണ് ഇത്തവണ ഇദ്ദേഹം എത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എണ്‍പത് വയസ്സോളം പ്രായം തോന്നിക്കുന്ന മുത്തശ്ശിയ്ക്ക് സഹായവുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

   ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു വഴികള്‍ ഇല്ലാത്തത് കൊണ്ടാണ് പ്രായത്തെ മറന്ന് മുത്തശ്ശി ഇപ്പോഴും ജൂസ് കട നടത്തിക്കൊണ്ട് പോകുന്നത്. അമൃത്സറിലെ റാണി ദാ ബാഗിന് എതിര്‍വശമുള്ള എസ്.ബി.ഐ ബാങ്കിന് സമീപമാണ് ഈ മുത്തശ്ശിയുടെ ജൂസ് കട പ്രവര്‍ത്തിക്കുന്നത്. മുപ്പത് സെക്കണ്ട് ദൈര്‍ഖ്യം ഉള്ള വീഡിയോയില്‍, ഇവര്‍ നാരങ്ങാ വെള്ളം ഉണ്ടാക്കി കടയില്‍ വന്നവര്‍ക്ക് നല്‍കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. മുപ്പത് സെക്കണ്ട് സമയത്തില്‍ ഇവര്‍ മുസംബിയുടെ തൊലി കളഞ്ഞ് സ്വാദിഷ്ടമായ പാനീയം നല്‍കുന്നു. വീഡിയോയില്‍ ഈ മുത്തശ്ശിയുടെ മനോഹരമായ ചിരി കണ്ടാല്‍, തനിക്ക് യാതൊരു ജീവിത പ്രശ്നങ്ങളും ഉള്ളതായി കാണികള്‍ക്ക് തോന്നുകയില്ല. അതേസമയം, പ്രായം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടയില്‍ നാളെ എന്താകും എന്ന ചിന്തയില്‍ ഇവര്‍ ആശങ്കാകുലയാണ്.

   @youtubeswadofficial എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആണ് ഗൗരവ്, റീല്‍ രൂപത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1.4 മില്യണ്‍ ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമാണ് ചുരുങ്ങിയ സമയം കൊണ്ട് വീഡിയോക്ക ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വാസന്‍ പോസ്റ്റ് ചെയ്ത ഡെല്‍ഹിയിലെ ബാബാ കാ ധാബയും സമാന രീതിയില്‍ പ്രസിദ്ധി നേടിയിരുന്നു. വാസന്‍ സ്ഥിരമായി വിവിധ തരം ഭക്ഷണങ്ങളെക്കുറിച്ചും, ചെറിയ കടകളെയും ഭക്ഷണശാലകളെയും കുറിച്ച് വ്ളോഗുകള്‍ ചെയ്യാറുണ്ട്. അങ്ങനെയണ് ആരും തുണയില്ലാത്ത ഈ മുത്തശ്ശിയെ കുറിച്ച് അറിയുകയും തന്റെ വ്ളോഗിലൂടെ അത് ലോകത്തെ അറിയിക്കുകയും ചെയ്തത്.


   ഇന്‍സ്റ്റഗ്രാം റീലിന് താഴെ ഒട്ടേറെ മറുപടികളാണ് എത്തികൊണ്ടിരിക്കുന്നത്.

   'അവര്‍ക്ക് ദൈവം ആരോഗ്യവും സമ്പത്തും നല്‍കി അനുഗ്രഹിക്കട്ടെ'

   'അവരുടെ കണ്ണുകളിലെ വേദന എനിക്ക് കാണാന്‍ സാധിക്കുന്നു.'

   'വിശ്രമിക്കേണ്ട ഒരു പ്രായത്തില്‍, നിങ്ങള്‍ ഇപ്പോഴും അധ്വാനിച്ച് കൊണ്ടിരിക്കുന്നു, നിങ്ങള്‍ ഒരു വിശിഷ്ട വ്യക്തിയാണ് അമ്മ'

   'ആളുകള്‍ക്ക് തങ്ങള്‍ അറിയാതെ തന്നെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും പലതും പഠിപ്പിക്കാനും സാധിക്കും . . . ദൈവം ആന്റി ജിയ്ക്ക് ആരോഗ്യവും സന്തോഷവും നല്‍കി അനുഗ്രഹിക്കട്ടെ.'

   -തുടങ്ങി ഒട്ടേറെ മറുപടികളാണ് പോസ്റ്റിന് കീഴെ എത്തുന്നത്.

   2020ല്‍ ഇന്റര്‍നെറ്റ് ലോകത്ത് ഒട്ടേറെ ചലനങ്ങള്‍ ഉണ്ടാക്കി കൊണ്ട്, കാന്താ പ്രസാദ് എന്ന ഭക്ഷണശാലാ ഉടമയുടെ ദൈന്യാവസ്ഥ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വാസന്‍ പുറം ലോകത്ത് എത്തിച്ചിരുന്നു. വീഡിയോ കണ്ട് ഒട്ടേറെ ആളുകളാണ് ബാബയെ സഹായിക്കാനായി മുന്‍പോട്ട് വന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ അത് മറ്റൊരു വിവാദത്തിലേക്ക് പോവുകയും ചെയ്തു.

   വാസനും അയാളുടെ അനുയായികളും ചേര്‍ന്ന് കബളിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് പ്രസാദ്, പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തനിക്ക് സഹായമായി ലഭിച്ച സംഭാവന പണത്തില്‍ തിരിമറി നടത്തി എന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷം, ബാബാ കാ ധാബയുടെ ഉടമ വാസനോട് മാപ്പ് പറയുകയും, അയ്യാള്‍ കള്ളന്‍ അല്ലായെന്നും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഏറ്റു പറയുകയായിരുന്നു. അടുത്തിടെ ഒരു ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പ്രസാദിനെ സഫ്ധര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം, ആരോഗ്യവാനായി ഇദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
   Published by:Karthika M
   First published:
   )}