മകൻ മരിച്ചു; മരുമകളുടെ പുനർവിവാഹം നടത്തി അമ്മായിയമ്മ

Elderly woman organised remarriage of her daughter-in-law | മകൻ മരിച്ച് രണ്ടു മാസം തികഞ്ഞ ദിവസം മരുമകളുടെ പുനർവിവാഹം

news18-malayalam
Updated: September 15, 2019, 3:08 PM IST
മകൻ മരിച്ചു; മരുമകളുടെ പുനർവിവാഹം നടത്തി അമ്മായിയമ്മ
Elderly woman organised remarriage of her daughter-in-law | മകൻ മരിച്ച് രണ്ടു മാസം തികഞ്ഞ ദിവസം മരുമകളുടെ പുനർവിവാഹം
  • Share this:
മകന്റെ അകാല മരണം ഒറ്റപ്പെടുത്തിയത് അമ്മയെ മാത്രമല്ല, മകന്റെ ഭാര്യയായ മരുമകളെക്കൂടിയാണ്. മകൻ വേർപെട്ട് രണ്ടു മാസം തികഞ്ഞ ദിവസം ആ അമ്മ ചെയ്തത് നാട്ടുകാരുടെ ഹൃദയം തൊട്ടിരിക്കുകയാണ്. മകന്റെ ഭാര്യയുടെ പുനർവിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് ഈ അമ്മായിയമ്മ. സെപ്റ്റംബർ 11നായിരുന്നു വിവാഹം.

ഒറീസയിലെ അംഗുൽ ജില്ലയിലെ പ്രതിമ ബെഹ്‌റയാണ് ആ അമ്മായിയമ്മ. മുൻ ഗ്രാമ തലവി കൂടിയാണിവർ. ജഗന്നാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു മരുമകൾ ലില്ലിയുടെ പുനർവിവാഹം. ഗ്രാമവാസികൾ സാക്ഷി വഹിച്ച ചടങ്ങിലായിരുന്നു വിവാഹം. പ്രതിമയുടെ ഇളയ മകൻ രശ്മിരഞ്ജന്റെ ഭാര്യയായിരുന്നു ലില്ലി. ഭരത്പൂർ ഖനിയിൽ ഉണ്ടായ അപകടത്തിൽ ഇയാൾ മരണപ്പെട്ടു. മരണ ശേഷം ആരോടും മിണ്ടാതായ ലില്ലിയെ പ്രതിമ തന്നെയാണ് വിവാഹത്തിനായി നിർബന്ധിച്ചത്. ലില്ലി സമ്മതം മൂളിയതോടെ വരാനായുള്ള തിരച്ചിൽ ആരംഭിച്ചു.

മകൻ മടങ്ങി വരില്ലെന്നറിയാം. തീർത്താൽ തീരാത്ത നഷ്ടമാണത്. പക്ഷെ മരുമകളുടെ ദുഃഖം കണ്ടുകൊണ്ട് നിൽക്കാനാവില്ല. അവൾ ജീവിതത്തിൽ സന്തോഷവതിയാവണം. അതുകൊണ്ടാണ് അവളുടെ പുനർവിവാഹത്തെപ്പറ്റി ആലോചിച്ചതെന്ന് പ്രതിമ പറയുന്നു. ഗ്രാമവാസികൾ മുഴുവനും പ്രതിമയെ അഭിനന്ദിക്കുകയാണ്.

First published: September 15, 2019, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading