• HOME
  • »
  • NEWS
  • »
  • buzz
  • »
  • Power Cut| കാമുകിയെ കാണാൻ ഗ്രാമത്തിലെ മുഴുവൻ വൈദ്യുതി കട്ട് ചെയ്ത് ഇലക്ട്രീഷ്യൻ; ഒടുവിൽ നാട്ടുകാരുടെ പിടിയിൽ

Power Cut| കാമുകിയെ കാണാൻ ഗ്രാമത്തിലെ മുഴുവൻ വൈദ്യുതി കട്ട് ചെയ്ത് ഇലക്ട്രീഷ്യൻ; ഒടുവിൽ നാട്ടുകാരുടെ പിടിയിൽ

ദിവസവും വൈകുന്നേരം രണ്ട് മൂന്ന് മണിക്കൂർ ഈ ഗ്രാമത്തിൽ വൈദ്യുതി കട്ടാകും.

  • Share this:
    ബിഹാർ: കാമുകിയെ കാണാൻ ദിവസവും ഗ്രാമത്തിലെ മുഴുവൻ വീടുകളിലേയും വൈദ്യുതി കട്ട് ചെയ്ത് (Power Supply) എത്തിയിരുന്ന യുവാവ് ഒടുവിൽ നാട്ടുകാരുടെ പിടിയിൽ. രാത്രിയിൽ കാമുകിയെ കാണാനാണ് ഇലക്ട്രീഷ്യനായ (Electrician )യുവാവ് ഗ്രാമം മുഴുവൻ ഇരുട്ടിലാക്കിയിരുന്നത്.

    അടിക്കടിയുള്ള കറണ്ട് പോക്കിൽ നാട്ടുകാർ വലഞ്ഞിരുന്നു. ദിവസവും ഒരേ സമയത്ത് കറണ്ട് പോകുന്നത് പതിവായതോടെയാണ് എന്താണ് സംഭവമെന്നറിയാൻ നാട്ടുകാർ ഇറങ്ങിത്തിരിച്ചത്. ഒടുവിൽ അപ്രതീക്ഷിതമായി യുവാവ് നാട്ടുകാരുടെ പിടിയിലാകുകയായിരുന്നു.

    ബിഹാറിലെ പൂർണിയ ജില്ലയിലുള്ള ഗണേഷ്പൂർ എന്ന ഗ്രാമത്തിലാണ് സംഭവം.  ദിവസവും വൈകുന്നേരം രണ്ട് മൂന്ന് മണിക്കൂർ ഈ ഗ്രാമത്തിൽ വൈദ്യുതി കട്ടാകും. തൊട്ടപ്പുറത്തെ ഗ്രാമത്തിൽ വൈദ്യുതി കട്ട് ഉണ്ടായിരുന്നുമില്ല. ഇതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.

    തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഗ്രാമത്തിലെ വൈദ്യുതി ഇല്ലാതാക്കുന്നത് ഇലക്ട്രീഷ്യനായ യുവാവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ പിടികൂടാൻ നാട്ടുകാർ പദ്ധതിയിടുകയായിരുന്നു.

    Also Read-പവർകട്ട് ചതിച്ചു; താലി കെട്ടിനിടെ പന്തലിൽ കറണ്ട് പോയി; ആളുമാറി കല്യാണം കഴിച്ച് വധൂവരൻമാർ

    ഗ്രാമത്തിലെ സ്കൂളിലായിരുന്നു യുവാവും കാമുകിയും സ്ഥിരമായി കണ്ടിരുന്നത്. അടുത്ത തവണ കറണ്ട് പോയ സമയത്ത് നാട്ടുകാർ ഒന്നിച്ച് ഇവിടെയെത്തി ഇരുവരേയും പിടികൂടി. നാട്ടുകാർ ചേർന്ന് മർദിച്ച് അവശനാക്കിയ യുവാവിനെ ഗ്രാമത്തിലൂടെ നടത്തിച്ചതായും ദൃക്സാക്ഷികൾ പറയുന്നു.

    കാമുകിയെ കാണാൻ വേണ്ടി താനാണ് വൈദ്യുതി കട്ട് ചെയ്തിരുന്നതെന്ന് യുവാവ് സമ്മതിച്ചു. ഒടുവിൽ യുവാവിന്റേയും യുവതിയുടേയും വിവാഹവും കഴിപ്പിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗ്രാമ മുഖ്യന്റേയും മറ്റ് അംഗങ്ങളുടേയും സാന്നിധ്യത്തിൽ നാട്ടുകാരാണ് ഇരുവരുടേയും വിവാഹം നടത്തിയത്.

    Also Read-രാത്രി 2 മണിക്ക് തണുത്ത ബിയർ വേണം; 100 ഡയൽ ചെയ്തു; പൊലീസ് എത്തി യുവാവിന് 'സമ്മാനം' കൊടുത്തു

    അതേസമയം, ഗ്രാമത്തിൽ പതിവായി വൈദ്യുതി കട്ടാകുന്നതിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഇതുവരെ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് പ്രദേശത്തെ പൊലീസ് ഇൻ ചാർജ് ആയ വികാസ് കുമാർ ആസാദ് പറയുന്നത്.

    മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന മറ്റൊരു സംഭവത്തിൽ വിവാഹച്ചടങ്ങുകൾക്കിടെയുണ്ടായ പവർ കട്ടിനെ തുടർന്ന് ആള് മാറി വിവാഹം നടന്നതും വാർത്തയായിരുന്നു. കുടുംബത്തിലെ രണ്ടു പേരുടെ വിവാഹം ഒരേ സമയം നടന്നതും വൈദ്യുതി മുടങ്ങിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പവർ കട്ടിനെത്തുടർന്ന്, തങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരുന്ന വരൻമാരുടെ അടുത്തായിരുന്നില്ല രണ്ട് വധുക്കളും ഇരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്. ഇതോടെയാണ് സംഭവിച്ച അബദ്ധം വധൂവരൻമാരടക്കം എല്ലാവർക്കും മനസിലായത്.
    Published by:Naseeba TC
    First published: