• HOME
 • »
 • NEWS
 • »
 • buzz
 • »
 • പാളത്തിനരികില്‍ കാട്ടുകൊമ്പന്‍; പാഞ്ഞടുത്ത ട്രെയിനിലെ ലോക്കോ പൈലറ്റ് ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

പാളത്തിനരികില്‍ കാട്ടുകൊമ്പന്‍; പാഞ്ഞടുത്ത ട്രെയിനിലെ ലോക്കോ പൈലറ്റ് ചെയ്തത് കണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ

കാഞ്ചന്‍ കന്യ എക്‌സ്പ്രസ് സ്‌പെഷ്യല്‍ - ട്രെയിനിന്റെ ലോക്കോ പൈലറ്റായ ഡി. ദുരൈയുടെ സഹാനുഭൂതിയോടെയുള്ള ഒരു നടപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Image: Twitter

Image: Twitter

 • Last Updated :
 • Share this:
  മനുഷ്യര്‍ അവരുടെ സ്വര്‍ത്ഥത കൊണ്ട് ലോകത്തിലെ മൃഗങ്ങളെയും പക്ഷികളെയും എങ്ങനെയാണ് കൊന്നൊടുക്കുന്നതെന്നും വേട്ടയാടുന്നതെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ നശിപ്പിക്കുന്നതെന്നും കാട്ടിത്തരുന്ന പല തരത്തിലുള്ള വീഡിയോകളും വാര്‍ത്തകളും നാം ദിവസവും കാണാറുണ്ട്. എന്നാല്‍ ഈ ലോകത്ത് അനുകമ്പയും സ്‌നേഹവും പൂര്‍ണമായും ഇല്ലാതായിട്ടില്ലെന്നും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്നും വെളിപ്പെടുന്ന ഒരു മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

  ഒരു മനുഷ്യന്‍ അനുകമ്പയോടെ ഒരു കാട്ടുമൃഗത്തെ സംരക്ഷിക്കുന്നതിന് നടത്തിയ ചെറിയ പ്രവൃത്തി ഇപ്പോള്‍ ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്. കാഞ്ചന്‍ കന്യ എക്‌സ്പ്രസ് സ്‌പെഷ്യല്‍ - ട്രെയിനിന്റെ ലോക്കോ പൈലറ്റായ ഡി. ദുരൈയുടെ സഹാനുഭൂതിയോടെയുള്ള ഒരു നടപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാടിന് നടുവിലൂടെയുള്ള റെയില്‍ പാളങ്ങളിലൂടെ, ട്രെയിന്‍ ഓടിക്കുമ്പോഴാണ് ട്രാക്കില്‍ ഒരു കാട്ടാന നില്‍ക്കുന്നത് ദുരൈ ശ്രദ്ധിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ ആ കൊമ്പനെ രക്ഷിക്കുന്നതിനായി ദുരൈ, എമര്‍ജന്‍സി ബ്രേക്ക് വലിച്ചു.

  കൊമ്പനാന കാട്ടിലേക്ക് മടങ്ങുന്നതുവരെ ട്രെയിന്‍ നിര്‍ത്തി അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ലോക്കോ പൈലറ്റായ പി. കുമാര്‍ വീഡിയോയി പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ അലിപുര്‍ദുവര്‍ ഡിവിഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചു. ഇതോടെ ലോക്കോപൈലറ്റുമാരുടെ നടപടി ഇന്റര്‍നെറ്റ് ലോകത്തും മൃഗസ്‌നേഹികളിലും ശ്രദ്ധനേടി.  ഓഗസ്റ്റ് 25 ബുധനാഴ്ച, അലിപുര്‍ദുവര്‍ ഡിവിഷന്റെ ഡിആര്‍എം ഈ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് 'ലോക്കോപൈലറ്റ് ഡി.ദുരൈയുടെയും അസിസ്റ്റന്റ് ലോക്കോപൈലറ്റ് പി. കുമാറിന്റെയും നിയന്ത്രണത്തില്‍ 03150Dn കാഞ്ചന്‍-കന്യ എക്‌സ്പ്രസ് ഇന്ന് 17.45 മണിക്ക് യാത്ര നടത്തുമ്പോള്‍ നാഗരികട-ചല്‍സയ്ക്കിടയില്‍ കെഎം 72/1 ലെ ട്രാക്കിനരികില്‍ ഒരു കൊമ്പനാന നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്തോടെ അതിനെ സംരക്ഷിക്കുന്നതിനായി എമര്‍ജന്‍സി ബ്രേക്ക് വലിച്ച് ട്രെയിന്‍ നിര്‍ത്തി.

  വീഡിയോ ട്വിറ്ററില്‍ അപ്പ്‌ലോഡ് ചെയ്ത്, മിനിറ്റുകള്‍ക്കുള്ളില്‍, നിരവധി പേർ അത് റീട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഒരു കാട്ടുമൃഗത്തിന്റെ ജീവന്‍ രക്ഷിച്ച ആ ലോക്കോപൈലറ്റുമാര്‍ക്ക് അഭിനന്ദനാര്‍ഹമായ കമന്റുകള്‍ കുറിക്കുന്നതിനായി ആളുകള്‍ തിക്കിതിരക്കിയത്തോടെ വീഡിയോ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച ഈ വീഡിയോ, ഇതുവരെ എഴുപതിനായിരത്തിനടുത്ത് ആളുകള്‍ കാണുകയും, 1500ഓളം ലൈക്കുകളും, ഇരുന്നൂറിലധികം റീട്വീറ്റുകളും നേടുകയും ചെയ്തു.

  'അനുകമ്പയുടെ ഒരു ശുദ്ധമായ ഉദാഹരണമാണ് ഈ വീഡിയോ' എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോള്‍ മറ്റൊരാൾ 'എല്ലാ റെയില്‍വേ ജീവനക്കാരും പഠിക്കേണ്ട ഒന്ന്' ആണ് ഈ നടപടി എന്ന് വ്യക്തമാക്കി. അതേ പ്രദേശത്ത് നിന്നുള്ള ഒരു ഉപയോക്താവ്, അവിടെ ആനകളുടെ ജീവന്‍ അപഹരിക്കുന്ന തരത്തിലുള്ള അപകടങ്ങളെക്കുറിച്ച് പറയുകയും ലോക്കോപൈലറ്റുമാരുടെ നടപടിയില്‍ നന്ദി പറയുകയും ചെയ്തു. കാട്ടാനയുടെ ജീവന്‍ രക്ഷിച്ചതിലും ലോക്കോപൈറ്റലുമാരുടെ ഉത്തരവാദിത്തബോധത്തോടെയുള്ള നടപടിയെയും വാഴ്ത്തി കമന്റുകളുടെ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ.
  Published by:Jayesh Krishnan
  First published: