നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കണ്ടില്ലേ, അവർ എന്റെ ചിത്രം എടുക്കുന്നത്; പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ വൈറൽ

  കണ്ടില്ലേ, അവർ എന്റെ ചിത്രം എടുക്കുന്നത്; പാപ്പാനോട് പരാതി പറയുന്ന ആനയുടെ വീഡിയോ വൈറൽ

  മറ്റുള്ളവർ തന്റെ ഫോട്ടോ എടുക്കുന്നത് ഇഷ്‌ടപ്പെടാത്ത ആനയുടെ പരാതി. വീഡിയോ വൈറൽ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഒരു ആനയ്‌ക്കൊപ്പം ആരു നിന്നാലും അവിടെ സെലിബ്രിറ്റി സ്ഥാനം ആനയ്ക്കാണ്. ഒന്നടുത്ത് നിന്ന് ഫോട്ടോയെടുക്കാനുള്ള തിക്കും തിരക്കും പലയിടത്തും കാണാം. പക്ഷെ ആരെങ്കിലും ഈ ഫോട്ടോ എടുപ്പിൽ ആനയുടെ മാനസികാവസ്ഥ എന്തെന്ന് അന്വേഷിച്ചിട്ടുണ്ടോ? എല്ലാവരും തന്നെ നിർത്തിക്കൊണ്ട് ഫോട്ടോ എടുക്കുന്നതിൽ പരിഭവം പറയുന്ന ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

   തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആണ്ടാൾ എന്ന ആനയാണ് പാപ്പാനോട് പരാതി അറിയിച്ചത്. വാതിക്കൽ വന്ന് തന്റെ സങ്കടം ഉണർത്തിക്കുകയാണ് ആണ്ടാൾ. ആനയുടെ ശബ്ദങ്ങളിൽ നിന്നും അവൾ പറയുന്ന സങ്കടം പാപ്പാന് മനസ്സിലാക്കാൻ സാധിച്ചു.(വീഡിയോ ചുവടെ)   നീണ്ട തുമ്പിക്കൈ തടവി ആനയുടെ സങ്കടം മാറ്റുകയാണ് പാപ്പാൻ ഇവിടെ. ഇരുവരും തമ്മിൽ രസകരമായ ആശയവിനിമയമാണ്‌ ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

   ഈ വീഡിയോ എന്ന് എപ്പോൾ പകർത്തി എന്ന കാര്യം വ്യക്തമല്ല. ഒട്ടേറെ വ്യൂസും ലൈക്കുകളും ലഭിച്ചു കഴിഞ്ഞു. ഒട്ടേറെപ്പേർ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്‌തു കഴിഞ്ഞു.
   Published by:user_57
   First published: