• HOME
  • »
  • NEWS
  • »
  • buzz
  • »
  • ELEPHANT DESTROYED ALL THE BANANA TREES EXCEPT THE ONE HAVING NESTS

'നന്മമരം ആന' | വാഴത്തോട്ടം ആക്രമിച്ച കാട്ടാനക്കൂട്ടം കിളിക്കൂട് ഉണ്ടായിരുന്ന വാഴയെ തൊട്ടില്ല

കിളിക്കുഞ്ഞുങ്ങൾ ഉള്ള കൂട് ഉണ്ടായിരുന്നതിനാലാണ് ആനക്കൂട്ടം ഈ വാഴ മാത്രം നശിപ്പിക്കാതെ പോയതെന്ന് ഉടമസ്ഥൻ പറയുന്നത്.

കാട്ടാനക്കൂട്ടം കിളിക്കൂട് ഉണ്ടായിരുന്ന വാഴയെ തൊട്ടില്ല

കാട്ടാനക്കൂട്ടം കിളിക്കൂട് ഉണ്ടായിരുന്ന വാഴയെ തൊട്ടില്ല

  • News18
  • Last Updated :
  • Share this:
    ചെന്നൈ: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കാട്ടാനക്കൂട്ടത്തിന്റെ വാഴത്തോട്ട ആക്രമണമാണ്. എന്നാൽ, കാട്ടാനക്കൂട്ടം വാഴത്തോട്ടം ആക്രമിച്ചതല്ല അതിലെ വാർത്ത. ഒരു വാഴ മാത്രം ആക്രമിക്കാതെ ഉപേക്ഷിച്ചതാണ്. അതിന്റെ കാരണം അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് മനസ് സന്തോഷിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.

    അതായത്, കാട്ടാനക്കൂട്ടം ആക്രമിക്കാതെ പോയ ആ വാഴയിൽ ഒരു കിളിക്കൂട് ഉണ്ടായിരുന്നു. കിളിക്കൂടെന്ന് മാത്രമല്ല കിളിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് കിളിക്കുഞ്ഞുകളുള്ള ആ കൂട് നശിപ്പിക്കാതെ കാട്ടാനക്കൂട്ടം കടന്നു പോകുകയായിരുന്നു.

    This is the reason as to why elephants are called gentle giants. Destroyed all the banana trees , except the one having nests.



    എന്നാൽ, കാട്ടാനക്കൂട്ടത്തിന്റെ ഈ വകതിരിവാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.

    കിളിക്കുഞ്ഞുങ്ങൾ ഉള്ള കൂട് ഉണ്ടായിരുന്നതിനാലാണ് ആനക്കൂട്ടം ഈ വാഴ മാത്രം നശിപ്പിക്കാതെ പോയതെന്ന് ഉടമസ്ഥൻ പറയുന്നത്.
    Published by:Joys Joy
    First published:
    )}