• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral Video | 'നമോ നമോ ശങ്കര'; തുമ്പിക്കൈ ആട്ടി ബോളിവുഡ് പാട്ടിന് ചുവടുവച്ച് ഒരു ആന

Viral Video | 'നമോ നമോ ശങ്കര'; തുമ്പിക്കൈ ആട്ടി ബോളിവുഡ് പാട്ടിന് ചുവടുവച്ച് ഒരു ആന

ലക്ഷ്മി എന്ന് പേരുള്ള ആന പാട്ടിന്റെ ഈണത്തിന് അനുസരിച്ച് കാലുകളും തലയും തുമ്പിക്കൈയും താളത്തിൽ ചലിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

elephant dance

elephant dance

 • Last Updated :
 • Share this:
  മിക്ക ഇന്ത്യക്കാരും ബോളിവുഡിന്റെ ആരാധകരായിരിക്കും. എന്നാൽ, ഈ ആരാധന മനുഷ്യന്മാർക്കിടയിൽ മാത്രമാണെന്ന് കരുതിയോ? എങ്കിൽ ഒരു ആന ബോളിവുഡിലെ ഹിറ്റ്ഗാനത്തിന് ചുവടുകൾ വെക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. 'കേരള എലിഫന്റ്സ്' എന്ന പേരിലുള്ള ഒരു ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നകത്. സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തും അഭിനയിച്ച 'കേദാർനാഥ്' എന്ന ചിത്രത്തിലെ 'നമോനമോശങ്കര' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ഒരു ആന ചുവടു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

  ലക്ഷ്മി എന്ന് പേരുള്ള ആന പാട്ടിന്റെ ഈണത്തിന് അനുസരിച്ച് കാലുകളും തലയും തുമ്പിക്കൈയും താളത്തിൽ ചലിപ്പിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ കർണാടകയിലെ കോദ്യക എന്ന ക്ഷേത്രത്തിലെ ആനയാണ് ലക്ഷ്മിയെന്ന് അറിയിച്ചിട്ടുണ്ട്.

  കോവിഡ് കാലത്ത് താങ്ങായി ഒരു ഹോട്ടൽ; കുടിയേറ്റ തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടവർക്കും സൗജന്യ ഭക്ഷണം

  സോഷ്യൽ മീഡിയ ഉപയോക്താക്കളെ അതിശയിപ്പിച്ച ഈ 'ആന നൃത്ത'ത്തിന് പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്. ഇതിനകം ഇൻസ്റ്റാഗ്രാമിൽ 6,000 ലൈക്കുകൾ ഈ വീഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു. ലക്ഷ്മിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് സെക്ഷനിൽ എത്തുന്നത്.

  ലക്ഷ്മിയുടെ നൃത്തച്ചുവടുകളെ അഭിനന്ദിച്ചു കൊണ്ട് ഒരാൾ കുറിച്ചത് ലക്ഷ്മി തന്നെക്കാളും നന്നായി നൃത്തം ചെയ്യുന്നുണ്ട് എന്നാണ്. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ ആന എന്നാണ് ലക്ഷ്മിയെക്കുറിച്ച് മറ്റൊരാൾ കമന്റ് ചെയ്തത്.


  ഷോറൂമിൽ നിന്ന് ഇറക്കുന്നതിന് മുമ്പ് വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കണം; ഡീലർമാർ തന്നെ നമ്പർ പ്ലേറ്റിൽ നമ്പർ എഴുതി നൽകണം

  മൃഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള വൈറൽ വീഡിയോകൾ അടുത്തിടെയായി ഇന്റർനെറ്റിൽ ട്രെൻഡിങ്ങായി മാറുന്നുണ്ട്. മനോഹരങ്ങളും ചിരിയുണർത്തുന്നതുമായ നിരവധി ആനിമൽ വീഡിയോകളാണ് നിരന്തരം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ തിരക്കുകൾക്കും ടെൻഷനുകൾക്കുമിടയിൽ അൽപ്പം ആശ്വാസം നൽകുന്ന ഇത്തരം വീഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്.

  'നാച്ചുറൽ ആയ അഭിനയം'; തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപു എന്ന് കേരള പൊലീസ്

  സമാനമായ മറ്റൊരു വീഡിയോയിൽ ഒരു പോത്താണ് നൃത്തം ചെയ്യുന്നത്. വൈറലായ വീഡിയോയുടെ തുടക്കത്തിൽ ഒരു സ്ത്രീ നൃത്തം ചെയ്യുകയും തുടർന്ന് അടുത്ത് നിന്നിരുന്ന പോത്തിനോട് അതുപോലെ നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഉടനടി തന്നെ പാട്ടിന്റെ ഈണത്തിനനുസരിച്ച് തുള്ളിച്ചാടുന്ന പോത്തിനെ വീഡിയോയിൽ കാണാം. നൃത്തത്തിൽ മുഴുകിയിരിക്കുന്ന പോത്തിന്റെ പുറത്ത് വിരിച്ചിട്ട പുതപ്പ് ചാട്ടത്തിനിടയിൽ താഴെ വീഴുന്നുണ്ട്. അതൊന്നും ആ മിണ്ടാപ്രാണി നൃത്തത്തിനിടയിൽ ശ്രദ്ധിക്കുന്നതേയില്ല. ചുറ്റുമുള്ള ആളുകൾ അത് കണ്ട് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ നിന്നുമാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് അറിവ്.

  ഇതിനിടെ നൃത്തം ചെയ്യുന്ന ആമയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ട്വിറ്ററിലെ 'നേച്ചർ ആൻഡ് ആനിമൽസ്' എന്ന പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 1,48200 ആളുകൾ കാണുകയും 3500 പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
  Published by:Joys Joy
  First published: