നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കിണറ്റിലേക്ക് മുൻ കാലുകളും തുമ്പിക്കൈയും; വിരണ്ടോടിയ കല്യാണിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ 

  കിണറ്റിലേക്ക് മുൻ കാലുകളും തുമ്പിക്കൈയും; വിരണ്ടോടിയ കല്യാണിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ 

  തടിപിടിക്കുന്നതിനിടെ വാഹനത്തിന്റെ ശബ്ദം കേട്ട ആന വിരണ്ടോടുകയായിരുന്നു.

  News 18 Malayalam

  News 18 Malayalam

  • Share this:
  തടിപിടിക്കാൻ കൊണ്ടുവന്നപ്പോൾ വിരണ്ടോടിയ ആന കിണറ്റിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പാലായിൽ നിന്നും തടി പിടിക്കാനായി എത്തിച്ച കല്യാണി എന്ന പിടിയാന വിരണ്ടോടിയത്. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത്  തടിപിടിക്കുന്നതിനിടെ വാഹനത്തിന്റെ ശബ്ദം കേട്ട ആന വിരണ്ടോടുകയായിരുന്നു.

  മെയിൻ റോഡിലൂടെ ഓടിയ ആന  പഞ്ചായത്ത് ഓഫിസിന് സമീപത്തേക്കാണ് ആദ്യം എത്തിയത്. ആന വിരണ്ടോടിയതോടെ നാട്ടുകാരും പരിഭ്രാന്തരായി. തുടർന്ന് ആനയ്ക്ക് പിന്നാലെ വൻതോതിൽ നാട്ടുകാർ സംഘടിക്കുന്ന സ്ഥിതി ഉണ്ടായി. തുടർന്ന് അവർ ആനയെ തളയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് എത്തിയതോടെ നാട്ടുകാരെ ആനയുടെ അടുത്ത് നിന്നും അകറ്റാനുള്ള ശ്രമം തുടങ്ങി. പനച്ചിക്കാട് പഞ്ചായത്ത് അംഗങ്ങളും ശ്രമത്തിന്റെ ഭാഗമായി.

  റോഡിലൂടെ ഓടിയ ആന പിന്നീട് സമീപ പ്രദേശങ്ങളിലെ പറമ്പുകളിലേക്ക് കയറുകയായിരുന്നു. വിരണ്ടോടുന്നതിനിടെ വഴിയിലുണ്ടായിരുന്ന വീട്ടിലെ കിണറ്റിലേക്ക് കല്യാണി വീഴാൻ പോയെങ്കിലും അത്ഭുതകരമായ രീതിയിൽ രക്ഷപ്പെടുകയായിരുന്നു. ഓട്ടത്തിനിടയിൽ മുൻകാലുകൾ കിണറ്റിലേക്ക് എടുത്ത് വെച്ച കല്യാണി വീണ്ടും മുന്നിലേക്ക് പോകാതിരുന്നതുകൊണ്ട് മാത്രമാണ് കിണറ്റിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. തുടർന്ന് കിണറ്റിലേക്ക് വീഴാറായി നിൽക്കുകയായിരുന്ന കല്യാണിയെ പാപ്പാന്മാരും നാട്ടുകാരും കൂടി രക്ഷിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കല്യാണിയെ രക്ഷിച്ചത്. കിണറ്റിലേക്ക് വീഴാതെ രക്ഷപ്പെട്ടെങ്കിലും കല്യാണിക്ക് പരിക്കേറ്റിട്ടുണ്ട്. മുൻ ഭാഗത്തെ കാലുകൾക്കും നാവിനും തുമ്പിക്കൈക്കുമാണ് മുറിവു പറ്റിയത്. ആനയെ രക്ഷിക്കുന്നതിനിടെ  പാപ്പാനും പരിക്കേറ്റു.

  Also read- VIRAL VIDEO| പൂച്ചയെ കണ്ട എലിയല്ല, ഇത് ആന; പൂച്ചയെ കണ്ട്  രണ്ട് കിലോമീറ്ററോളമാണ് ആന വിരണ്ടോടിയത്. വിരണ്ടോടുന്നതിനിടെ കല്യാണി കാര്യമായ അക്രമങ്ങൾക്ക് മുതിരാതിരുന്നത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിൽ നിന്നും രക്ഷയായി. ഇതേ സ്ഥലത്ത് ഒരു കൊമ്പനാനയായിരുന്നു വിരണ്ടോടിയിരുന്നതെങ്കിൽ കൂടുതൽ അക്രമങ്ങൾക്കും അതുവഴി കൂടുതൽ നാശനഷ്ടങ്ങൾക്കും വഴിവെക്കുമായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഏതായാലും ആനയെ വേഗം തന്നെ തളയ്ക്കാനായതിന്റെ ആശ്വാസത്തിലാണ് ഉടമകളും. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആനയുടെ അവസ്ഥ ദയനീയമായേനെ, കൃത്യസമയത്ത് പാപ്പാന്മാർ ഇടപെട്ടതും തുണയായി.

  Also read- Waqf Board | വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം: തീരുമാനത്തില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് ; സമസ്തയ്‌ക്കൊപ്പമെന്ന് സാദിഖ് അലി ശിഹാബ് തങ്ങള്‍

  വിരണ്ടോടിയ കല്യാണി ആൾക്കൂട്ടത്തിനൊപ്പമാണ് തിരിച്ചുവന്നത്. ആന വിരണ്ടോടിയതാണെന്നും ഇടഞ്ഞതല്ലെന്നും നാട്ടുകാർ പറയുന്നു. ഏതായാലും ആന വിരണ്ടോടിയത് പനച്ചിക്കാട് പരുത്തുംപാറ മേഖലയെ അല്പ നേരത്തേക്ക് മുൾമുനയിലാക്കി. ആന വിരണ്ടോടി രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ തളയ്ക്കാനായതും നേട്ടമായി.ആന വിരണ്ടോടിയതോടെ മേഖലയിലെ ആളുകൾ പുറത്തേക്കിറങ്ങാതെ വീടുകൾക്കുളിൽ കഴിഞ്ഞതും രക്ഷയായി.
  Published by:Naveen
  First published:
  )}