നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 14 മണിക്കൂർ; 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ പുറത്തെടുത്തു, വീഡിയോ വൈറൽ

  14 മണിക്കൂർ; 50 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആനയെ പുറത്തെടുത്തു, വീഡിയോ വൈറൽ

  Elephant rescued from a 50ft deep well | വ്യാഴാഴ്ച വെളുപ്പിനാണ് ആന കിണറിൽ വീണത്

  കിണറ്റിൽ വീണ ആന

  കിണറ്റിൽ വീണ ആന

  • Share this:
   50 അടി താഴ്ചയുള്ള കിണറിൽ നിന്നും ആനയെ പുറത്തെത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പാടത്തുള്ള തുറന്ന കിണറിലേക്ക് ആന അബദ്ധത്തിൽ വീഴുകയായിരുന്നു. തമിഴ്നാട്ടിലെ ധർമ്മപുരിയിലാണ് സംഭവം. എട്ട് വയസ്സുള്ള ആനയാണ് കിണറ്റിൽ വീണത്. വനപാലകരുടെ നേതൃത്വത്തിൽ 14 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനിടെയാണ് ആനയെ പുറത്തെത്തിച്ചത്.

   വ്യാഴാഴ്ച വെളുപ്പിനാണ് ആന കിണറിൽ വീണത്. സംഭവം അറിഞ്ഞതും പ്രദേശവാസികൾ ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. പൊട്ടക്കിണറ്റിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു ആന. (രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ചുവടെ)   പുറത്തെത്തിക്കാനുള്ള ശ്രമത്തിൽ ആനയെ രണ്ടു തവണ മയക്കേണ്ടി വന്നു. കയറുപയോഗിച്ച് ആനയെ ക്രെയ്‌നിൽ കെട്ടി പുറത്തേക്കു വലിച്ചു കയറ്റാനാണ് ശ്രമം നടന്നത്. ആനയ്ക്ക് എല്ലാ വിധമുള്ള ശ്രദ്ധയും നൽകിയാണ് ഉദ്യമം പൂർത്തിയാക്കിയത്. ഇതിനിടെ ആനയ്ക്കുള്ള ഭക്ഷണവും നൽകി.

   വീഡിയോ വൈറലായതും അത് ഷെയർ ചെയ്തവരും കണ്ടവരുമെല്ലാം വനപാലകരെ അഭിനന്ദിച്ചു കൊണ്ട് കമന്റുകൾ പോസ്റ്റ് ചെയ്തു. ട്വിറ്ററിലാണ് ആദ്യം വീഡിയോ പ്രപത്യക്ഷപ്പെട്ടത്. ഇവിടെ തന്നെ ഈ വീഡിയോയ്ക്ക് ഒട്ടേറെ റീട്വീറ്റും ലൈക്കും ലഭിച്ചു.
   Published by:user_57
   First published: