നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അനാഥനായ കുട്ടിയാനയെ പരിപാലിക്കുന്ന 'വാടക അമ്മ'; മനം കവരുന്ന ദൃശ്യങ്ങള്‍ വൈറൽ

  അനാഥനായ കുട്ടിയാനയെ പരിപാലിക്കുന്ന 'വാടക അമ്മ'; മനം കവരുന്ന ദൃശ്യങ്ങള്‍ വൈറൽ

  അനാഥരായ ആനകളെ രക്ഷിക്കാനും അവര്‍ക്ക് അമ്മയുടെ സംരക്ഷണം നല്‍കാനും ലക്ഷ്യമിടുന്ന വന്യജീവി ട്രസ്റ്റിന്റെ വീഡിയോ കാട്ടില്‍ നില്‍ക്കുന്ന ഒരു ആനക്കുട്ടിയെ കാണിച്ചു കൊണ്ടാണ് തുടങ്ങുന്നത്.

  News18

  News18

  • Share this:
   ഇന്റര്‍നെറ്റില്‍ പല മൃഗകുട്ടികളുടെയും ഓമനത്തമുള്ള വീഡിയോകള്‍ കാണാന്‍ കഴിയാറുണ്ട്. ഇത്തരത്തിലെ മനോഹരമായ ചില ദൃശ്യങ്ങള്‍ ദിവസം മുഴുവനും സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കുന്ന ഒന്നാവും. കെനിയയിലെ ഒരു വന്യജീവി ട്രസ്റ്റായ ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് അവരുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ബുധനാഴ്ച പങ്കിട്ട ഒരു വീഡിയോയിലെ ദൃശ്യങ്ങള്‍ അത്തരത്തില്‍ മനസ്സ് നിറയ്ക്കുന്ന ഒന്നാണ്. അനാഥനായ ഒരു കുട്ടിയാനയും അവനെ പരിപാലിക്കുന്ന 'വാടക അമ്മ'യായ വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ ജീവനക്കാരുടെയും ഹൃദയം കവരുന്ന ദൃശ്യങ്ങളാണ്.

   അനാഥരായ ആനകളെ രക്ഷിക്കാനും അവര്‍ക്ക് അമ്മയുടെ സംരക്ഷണം നല്‍കാനും ലക്ഷ്യമിടുന്ന വന്യജീവി ട്രസ്റ്റിന്റെ വീഡിയോ കാട്ടില്‍ നില്‍ക്കുന്ന ഒരു ആനക്കുട്ടിയെ കാണിച്ചു കൊണ്ടാണ് തുടങ്ങുന്നത്. തുടര്‍ന്ന് ഒരു വന്യജീവി കാവല്‍ക്കാരന്‍ ആനക്കുട്ടിയ്ക്ക് സുഖകരമാകുന്ന തരത്തില്‍ തുടരെ ചെവിയും കഴുത്തും ലാളിച്ച് ഉരസിക്കൊണ്ടിരിക്കുന്നു. കാവല്‍ക്കാരന്‍ കുട്ടിയാനയുടെ തുമ്പിക്കൈയില്‍ തടവുമ്പോള്‍ ആനക്കുട്ടി തന്റെ തുമ്പിക്കൈ കൊണ്ട് അയാളുടെ മുഖത്ത് സ്‌നേഹത്തോടെ സ്പര്‍ശിച്ചു കളിക്കുന്നതിന്റെയും മനോഹരമായ നിമിഷങ്ങള്‍ കാണാം.

   വീഡിയോയുടെ അടിക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്, 'വാടക അമ്മയായി അഭിനയിക്കുന്നത് ജന്മനാ അമ്മയെയും കുടുംബത്തെയും നഷ്ടപ്പെട്ട അനാഥരായ ആനകളെ സഹായിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. അതിനാല്‍ തീര്‍ച്ചയായും അവര്‍ക്ക് ഒരു ദിവസം കാട്ടിലേക്ക് മടങ്ങാം.' എന്നാണ്.


   കുട്ടിയാനയെ പരിപാലിക്കുന്നതിന്റെ വീഡിയോ കണ്ടതിന് ശേഷം ഒരു ഉപയോക്താവ് ട്രസ്റ്റിന് നന്ദി പറഞ്ഞു. “എല്ലാ മനുഷ്യരും നിങ്ങളെപോലെ കരുതല്‍ ഉള്ളവരായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. ആയിരുന്നെങ്കില്‍ ഭൂമി സ്വര്‍ഗ്ഗമായി തീര്‍ന്നേനെ,” മറ്റൊരു ഉപയോക്താവ് കമന്റില്‍ കുറിച്ചു.

   വളരെ പെട്ടെന്ന് വൈറലായ വീഡിയോ, ട്വിറ്ററില്‍ മാത്രം 7000ത്തോളം പേർ കണ്ടിട്ടുണ്ട്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ഇതുവരെ 1600 ലധികം ലൈക്കുകളും 300 റീട്വീറ്റുകളും ഈ വീഡിയോ നേടിയിട്ടുണ്ട്. വീഡിയോ കാണുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

   ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്

   കെനിയയിലെ അനാഥരായ ആനകളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മറ്റും 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഷെല്‍ഡ്രിക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്. വേട്ടയാടല്‍ തടയല്‍, പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷണം, സമൂഹത്തിന്റെ അവബോധം വര്‍ദ്ധിപ്പിക്കല്‍, മൃഗസംരക്ഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ആവശ്യമുള്ള മൃഗങ്ങള്‍ക്ക് വെറ്ററിനറി സഹായം നല്‍കുക, ആനകളെയും കാണ്ടാമൃഗങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഇവര്‍ നടത്തുന്നു.

   മൃഗങ്ങളുടെ ആവാസവ്യവസ്ഥകളുടെയും വന്യജീവി പ്രദേശങ്ങളുടെയും ഫലപ്രദമായ പരിപാലനവും ട്രസ്റ്റ് നടത്തുന്നുണ്ട്. ഇതിലൂടെ ലക്ഷ്യമിടുന്നത് വന്യജീവികളുടെ താവളങ്ങള്‍ സുരക്ഷിതമാക്കുകയെന്നതാണ്. വന്യജീവികളുടെ സംരക്ഷണത്തിന് അനുബന്ധമായ എല്ലാ നടപടികളും സ്വീകരിക്കുകയെന്നതാണ് ട്രസ്റ്റിന്റെ നയം. കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ്, കെനിയ ഫോറസ്റ്റ് സര്‍വീസ്, പ്രാദേശിക കമ്മ്യൂണിറ്റികള്‍ എന്നിവയുമായി ചേര്‍ന്നാണ് ഷെല്‍ഡ്രിക് വന്യജീവി ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}