• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elephant Attack | 'പടയപ്പയ്ക്ക് കുറച്ച് സൈഡ് തരൂ'; വഴിമുടക്കിയ ട്രാക്ടര്‍ 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പന്‍

Elephant Attack | 'പടയപ്പയ്ക്ക് കുറച്ച് സൈഡ് തരൂ'; വഴിമുടക്കിയ ട്രാക്ടര്‍ 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പന്‍

ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാന്‍ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകള്‍ ഓരോന്നായി വലിച്ചെറിഞ്ഞു.

  • Share this:
    മൂന്നാര്‍: വഴിമുടക്കിയ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കെറിഞ്ഞ് കൊമ്പന്‍ പടയപ്പ. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ കന്നിമലയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവവം. കന്നിമല ഫാക്ടിയിലേക്ക് എസ്റ്റേറ്റ് റോഡിലൂടെ വന്ന കൊളുന്ത് ചാക്കുകള്‍ നിറച്ച ട്രാക്ടറിന് നേരെയാണ് കൊമ്പന്‍ ആക്രമണം നടത്തിയത്.

    തേയിലത്തോട്ടത്തിലെ ചോലവനത്തിന്റെ അതിര്‍ത്തിയിലാണ് പടയപ്പ എത്തിയത്. വീതി കുറഞ്ഞ വഴിയായിരുന്നതിനാല്‍ പടയപ്പ മുന്നോട്ട തന്നെ നടന്നു. ഇതോടെ ട്രാക്ടറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടി.

    ട്രാക്ടറിനു സമീപമെത്തിയ ആന കടന്നുപോകാന്‍ വഴി കാണാതായതോടെ ആദ്യം കൊളുന്ത് ചാക്കുകള്‍ ഓരോന്നായി വലിച്ചെറിഞ്ഞു. എന്നിട്ടും അരിശം തീരാതെ ട്രാക്ടര്‍ കൊമ്പില്‍ കോര്‍ത്ത് 50 അടി താഴ്ചയിലേക്കു മറിച്ചിട്ടു. ആക്രമണകാരി അല്ലാത്ത പടയപ്പ അടുത്ത കാലത്തൊന്നും ഇത്തരത്തില്‍ ആക്രമണസ്വഭാവം കാണിച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.

    Also Read-Cycle Thief | മോഷ്ടിച്ചത് 500 സൈക്കിളുകൾ; തൊണ്ടി മുതൽ തെളിഞ്ഞത് ഗൂഗിൾ എർത്തിൽ

    Accident |ബൈക്കിലിടിച്ച് റോഡിലേക്ക് വീണു; സൈക്കിളിലൂടെ ബസ് കയറിയിറങ്ങി; അത്ഭുതകരമായി രക്ഷപ്പെട്ട് ബാലന്‍

    കണ്ണൂര്‍: വലിയ ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

    വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയ കുട്ടി, വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യത്തിലുള്ളത്.

    Also Read-Suresh Gopi | ഇത് മാസ്ക് ആണോ അതോ താടിയാണോ ? സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതിയുടെ ചോദ്യം

    അതിവേഗത്തില്‍ റോഡിലേക്ക് പാഞ്ഞെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് തൊട്ടുപിറകേ വരുന്ന കെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെ കയറിയിറങ്ങുന്നു.

    എന്നാല്‍ കുട്ടി അത്ഭുതകരമായി ഒരു പോറല്‍ പോലുമേല്‍ക്കാതെ റോഡിന്റെ മറുവശത്തേക്ക് തെറിച്ചു വീഴുന്നു. ആരുടെയും ശ്വാസംനിലപ്പിക്കുന്ന കാഴ്ചയാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
    Published by:Jayesh Krishnan
    First published: