ഓടുന്ന കാറിനു മുകളിലിരിക്കാൻ ശ്രമിച്ച് ആന; പിന്നെ സംഭവിച്ചത് കണ്ടറിയണം: വീഡിയോ വൈറൽ

ടൂറിസ്റ്റുകൾ സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്ക് ആന ഇരിക്കാൻ ശ്രമിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: November 6, 2019, 8:56 PM IST
ഓടുന്ന കാറിനു മുകളിലിരിക്കാൻ ശ്രമിച്ച് ആന; പിന്നെ സംഭവിച്ചത് കണ്ടറിയണം: വീഡിയോ വൈറൽ
elephant
  • Share this:
യാത്ര ചെയ്യുന്നതിനിടെ മുന്നിലേക്കൊരു കൊമ്പനാന വന്നാൽ പേടിക്കാത്തവരായി ആരും ഉണ്ടാകില്ല. അപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്ക് ആന ഇരിക്കാൻ ശ്രമിച്ചാലോ? കാറിനുള്ളിലുള്ളവരുടെ അവസ്ഥ പറയേണ്ടതില്ല. അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തായ്ലാൻഡിലെ ഖാവോ യായ് നാഷണൽ പാർക്കിലാണ് സംഭവം ഉണ്ടായത്. ടൂറിസ്റ്റുകൾ സഞ്ചരിക്കുകയായിരുന്ന കാറിനു മുകളിലേക്ക് ആന ഇരിക്കാൻ ശ്രമിക്കുകയായിരുന്നു. 35 വയസുള്ള ഡ്യുയിയേ എന്ന ആനയാണ് ഇത്തരത്തിലൊരു അതിക്രമത്തിന് ശ്രമിച്ചതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

കാറിനെ ചുറ്റിത്തിരിഞ്ഞ ആന കുറുകെ നിന്നുകൊണ്ട് കാറിനു മുകളിലേക്ക് കിടക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവർ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കാറിന്റെ റിയർ വിൻഡോ തകരുകയും ബോഡിക്ക് ചില തകരാറുകൾ സംഭവിച്ചതുമൊഴിച്ചാൽ ആർക്കും പരിക്കുകളില്ല.


ഇതിന്റെ ദൃശ്യങ്ങൾ ഖാവോ യായ് നാഷണൽ പാർക്ക് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. സാധാരണ ഈ ആന ടൂറിസ്റ്റുകളുമായി അടുത്ത് ഇടപഴകാറുള്ളതാണെന്ന് ജീവനക്കാർ പറയുന്നു. ആനയുടെ 30 മീറ്റർ അകലെമാത്രമെ വാഹനം നിർത്താവൂ, കാറിന്റെ എഞ്ചിൻ ഓണാക്കിയിടുക, ആന വന്നാൽ പിന്നോട്ടെടുക്കുക, ഫോട്ടോ എടുക്കുന്നതിനായി കാർ നിർത്താതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാർക്ക് സഞ്ചാരികൾക്ക് നൽകിയിട്ടുണ്ട്.

First published: November 6, 2019, 8:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading