• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കാട്ടാന കിടങ്ങില്‍ വീണു; വെള്ളം നിറച്ച് പുറത്ത് എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

Viral Video | കാട്ടാന കിടങ്ങില്‍ വീണു; വെള്ളം നിറച്ച് പുറത്ത് എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ആനയെ കരയകയറ്റാന്‍ വനപാലകര്‍ സ്വീകരിച്ച രീതിയാണ് പ്രശംസയ്ക്ക് പിന്നില്‍

  • Share this:
    കൊല്‍ക്കത്ത: അവസരോചിത ഇടപെടലിലൂടെ അപകടത്തില്‍പ്പെടുന്ന മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കിടങ്ങില്‍ വീണ ഒരു ആനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ആനയെ കരയകയറ്റാന്‍ വനപാലകര്‍ സ്വീകരിച്ച രീതിയാണ് പ്രശംസയ്ക്ക് പിന്നില്‍.

    മിദിാപുരിലാണ് വ്യത്യസ്തമായ രീതിയില്‍ കുഴിയില്‍ വീണ ആനയെ പുറത്തെത്തിച്ചത്. ആനയെ രക്ഷപ്പെടുത്താന്‍ പലവഴികളും നോക്കിയെങ്കിലും അവസാനം ആനയെ പുറത്തെത്തിച്ചത് കുഴിയില്‍ വെള്ളം നിറച്ചാണ്. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആനയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

    Also Read-Kacha Badam | 'സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേട്'; ഇനി കടല വിൽക്കില്ലെന്ന് 'കച്ചാ ബദാം' ഗായകൻ

    കുഴിയില്‍ വെള്ളം നിറച്ചതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആന കിടങ്ങില്‍ വീണ വിവരം വനംവകുപ്പിന് ലഭിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വനപാലകര്‍ ആനയെ കരകയറ്റി.



    ആര്‍ക്കിമിഡീസ് തത്വം പ്രയോഗിച്ചുകൊണ്ടാണ് മിഡ്നാപുരില്‍ ആനയെ കിടങ്ങില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്ന് പര്‍വീണ്‍ കസ്വാന്‍ ട്വീറ്റ് ചെയ്തു. ഡി.എഫ്.ഒ. സന്ദീപ് ബെര്‍വാളിന്റെയും എ. ഡി.എഫ്.ഒമാരുടെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Also Read-Viral Video | ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൈക്ക് സവാരി; അമ്പരന്ന് പൊലീസ്!

    Refuses to Marriage | ഭക്ഷണം കിട്ടാന്‍ വൈകി; വിവാഹം വേണ്ടെന്ന് വച്ച് വരനും കുടുംബവും

    ഭക്ഷണം(Food) കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വിവാഹം(Wedding) വേണ്ടെന്ന് പറഞ്ഞ് വരനും(Groom) കുടുംബവും മടങ്ങി. ബിഹാറിലാണ്(Bihar) സംഭവം. വധുവിന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് കൂട്ടാക്കിയില്ല. വധുവിന്റെ വീട്ടില്‍ നിന്ന് ലഭിച്ച എല്ലാ ഉപഹാരങ്ങളും മടക്കി നല്‍കിയ ശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് വരനും കുടുംബവും ഇറങ്ങിപ്പോയത്.

    തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്റെ പിതാവ് പറയുന്നത്. വിവാഹത്തിരിക്കില്‍ വരന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപ്പോയെന്ന് വധുവിന്റെ വീട്ടുകാരും പറഞ്ഞു. തുടര്‍ന്നാണ് വരന്റെ വീട്ടുകാര്‍ വിവാഹസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോയത്.

    Also Read-Smriti Irani | തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണിപ്പൂർ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന സ്മൃതി ഇറാനി; വീഡിയോ വൈറൽ
    പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നാട്ടുകാരും ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ വഴങ്ങിയില്ല. ഭക്ഷണത്തിന്റെയും മറ്റ് ചെലവുകള്‍ക്കുമുള്ള ആവശ്യമായ പണം വധുവന്റെ കുടുംബക്കാര്‍ക്ക് നല്‍കിയശേഷമാണ് അവര്‍ മടങ്ങിയത്. അതേസമയം വരന്റെ കുടുംബക്കാര്‍ക്കെതിരെ വധുവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി.
    Published by:Jayesh Krishnan
    First published: