നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ചെളിയിൽ കുത്തിമറിയുന്ന കുട്ടിയാനകൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

  ചെളിയിൽ കുത്തിമറിയുന്ന കുട്ടിയാനകൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

  26 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും

  • Share this:
   മനസ്സിന് സന്തോഷം പകരുന്ന എന്തെങ്കിലും കാഴ്കളാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ ഈ വീഡിയോ നിങ്ങൾ തീർച്ചയായും കാണണം. ചെളിയിൽ കിടന്ന് കുത്തിമറിയുന്ന ആനകളുടെയും ആനക്കുട്ടികളുടെയും ഒരു വീഡിയോയാണിത്. 26 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരും. വിശ്വാസം വരുന്നില്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.

   അനാഥരായ ആനകളെ രക്ഷിക്കാനും, സംരക്ഷണം നൽകാനുമായി പ്രവർത്തിക്കുന്ന കെനിയയിലെ ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാൻ സാധിക്കുന്നത് ചെളിയിൽ കിടന്ന് കുത്തിമറിയുന്ന കുട്ടി കൊമ്പന്മാരെയും പിടിയാനകളെയുമാണ്. നല്ല വെയിലത്ത് ഒരുമിച്ച് ചെളിയിൽ കളിക്കുന്ന ആനക്കുട്ടികളുടെ വീഡിയോ നിങ്ങളുടെ ഹൃദയം നിറയ്ക്കുന്ന കാഴ്ചയാകും.

   ദൃശ്യത്തിനൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ് കുറിച്ചത്, ചെളിയിൽ കുളിക്കുന്ന ഒലോറിയൻ എന്ന അനാഥയായ കുട്ടിയാനയുടെ കഥയാണ്. അതിജീവനത്തിന്റെ എല്ലാ വഴികളിലൂടെയും തന്റെ അനാഥത്വത്തെ ഒലോറിയൻ തോൽപ്പിച്ചുവെന്നും ട്വീറ്റിൽ പറയുന്നു.

   സെപ്റ്റംബർ 9 ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വന്യജീവി ട്രസ്റ്റ് പറയുന്നത് - ''ഓരോ ആനയ്ക്കും അവരുടേതായ പ്രത്യേക കുളി ശൈലിയുണ്ട്. ഇവിടെ ചാടിമറിയുന്ന ഒലോറിയനെ ചെറിയോരു 'ചെളി ഭൂതം' എന്ന് വിശേഷിപ്പിക്കാം! അവൾ അനാഥത്വത്തെ അതിജീവിച്ചവളാണ്. എന്നും ട്രസ്റ്റ് പറയുന്നു.

   ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ് ഒരു വർഷം മുമ്പാണ് ഒലോറിയൻ എന്ന ആനക്കുട്ടിയെ രക്ഷിച്ച് തങ്ങളുടെ സങ്കേതത്തിൽ എത്തിച്ചത്. മസായ് മാരയിലെ സിയാന പ്രദേശത്ത് ഇടയന്മാരാണ് അവരുടെ കാലികളെ പിന്തുടരാൻ ശ്രമിക്കുന്ന ഒറ്റപ്പെട്ടുപ്പോയ ഒരു ആനക്കുട്ടിയെ കുറിച്ച് ട്രസ്റ്റിനെ അറിയിച്ചത്. തുടർന്ന്, 2020 ജൂണിൽ ആ കുട്ടിയാനയെ രക്ഷിച്ച ട്രസ്റ്റ് അവൾക്ക് ഒലോറിയൻ എന്ന പേരും നൽകി.

   മൈക്രോബ്ലോഗിംഗ് സൈറ്റിൽ രണ്ടായിരത്തോളം ലൈക്കുകളും 8700ലധികം വ്യൂസും നേടിയ ട്വീറ്റിന് ഒട്ടേറെപേർ അഭിനന്ദനാർഹമായ അഭിപ്രായങ്ങൾ നൽകി. ആനകളുടെ വീഡിയോ ഇഷ്ടപ്പെട്ടെന്നും രക്ഷാപ്രവർത്തനം നടത്തിയതിന് ട്രസ്റ്റിന് നന്ദിയുണ്ടെന്നും മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്.   ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ്
   കെനിയയിലെ അനാഥരായ ആനകളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മറ്റും 1977 മുതൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഷെൽഡ്രിക് വൈൽഡ് ലൈഫ് ട്രസ്റ്റ്. വേട്ടയാടൽ തടയൽ, പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷണം, സമൂഹത്തിന്റെ അവബോധം വർദ്ധിപ്പിക്കൽ, മൃഗസംരക്ഷണ പ്രശ്നങ്ങൾ പരിഹരിക്കുക, ആവശ്യമുള്ള മൃഗങ്ങൾക്ക് വെറ്ററിനറി സഹായം നൽകുക, ആനകളെയും കാണ്ടാമൃഗങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇവർ നടത്തുന്നുണ്ട്.   മൃഗങ്ങളുടെ ആവാസവ്യവസ്ഥകളുടെയും വന്യജീവി പ്രദേശങ്ങളുടെയും ഫലപ്രദമായ പരിപാലനവും ട്രസ്റ്റ് നടത്തുന്നുണ്ട്. ഇതിലൂടെ ലക്ഷ്യമിടുന്നത് വന്യജീവികളുടെ താവളങ്ങൾ സുരക്ഷിതമാക്കുകയെന്നതാണ്. വന്യജീവികളുടെ സംരക്ഷണത്തിന് അനുബന്ധമായ എല്ലാ നടപടികളും സ്വീകരിക്കുകയെന്നതാണ് ട്രസ്റ്റിന്റെ നയം. കെനിയ വൈൽഡ് ലൈഫ് സർവീസ്, കെനിയ ഫോറസ്റ്റ് സർവീസ്, പ്രാദേശിക കമ്മ്യൂണിറ്റികൾ എന്നിവയുമായി ചേർന്നാണ് ഷെൽഡ്രിക് വന്യജീവി ട്രസ്റ്റ് പ്രവർത്തിക്കുന്നത്.
   Published by:Karthika M
   First published: