Viral Video | ആനയുടെ 'ക്യാറ്റ് വാക്ക്' കണ്ട് അമ്പരന്ന് നെറ്റിസൺസ്

മൃഗങ്ങളുടെ രസകരമായ വീഡിയോകൾ സ്ഥിരം പങ്കുവയ്ക്കാറുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുശാന്ത് നന്ദയാണ്  സ്റ്റൈലിഷ് കൊമ്പനെയും സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 11:30 AM IST
Viral Video | ആനയുടെ 'ക്യാറ്റ് വാക്ക്' കണ്ട് അമ്പരന്ന് നെറ്റിസൺസ്
Screenshot from video tweeted by Susanta Nanda
  • Share this:
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് 'സ്റ്റൈലിഷ്' ആയ ഒരു ആനയാണ്. റാമ്പിൽ മോഡലുകളുടെ ക്യാറ്റ് വാക്ക് നമ്മളൊക്കെ കണ്ടിട്ടുണ്ട്. പൂച്ച പതുങ്ങി നടക്കുന്നത് പോലെ ഓരോ ചുവടും സൂക്ഷ്മമായി എടുത്തു വച്ച് വളരെ മനോഹരമായി നടത്തമാണിത്. എന്നാൽ അതേ പൂച്ചയുടെ സ്ഥാനത്ത് ഭീമാകാരനായ ഒരു ആനയെ സങ്കൽപ്പിച്ച് നോക്കു. ആ വലിയ ശരീരവും മുറം പോലെ ചെവികളും വലിയ കൊമ്പുകളുമൊക്കെയായി നല്ല സ്റ്റൈലായി കുണുങ്ങി വരുന്ന ഒരു ആനക്കൊമ്പൻ.. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
TRENDING:അഭയകേന്ദ്രത്തിലെ പെണ്‍കുട്ടി എയ്ഡ്സ് ബാധിതയെന്ന് പ്രചരണം; പരാതിയുമായി അധികൃതർ [NEWS]Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]

മൃഗങ്ങളുടെ രസകരമായ വീഡിയോകൾ സ്ഥിരം പങ്കുവയ്ക്കാറുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുശാന്ത് നന്ദയാണ്  സ്റ്റൈലിഷ് കൊമ്പനെയും സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.


'ഒന്നുകിൽ ക്യാറ്റ് വാക്ക് അമിത പ്രാധാന്യം നൽകപ്പെട്ടതാണ് അല്ലെങ്കിൽ ആനനടത്തത്തിന് ആരും വില നൽകിയില്ല' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. ഇരുപത് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ഇതിനോടകം വൈറലായി. ഈ വീഡിയോ കണ്ട് നിരവധി പേരാണ് ആന നടത്തത്തിന്‍റെ ആരാധകരായതെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാകും.

ചില പ്രതികരണങ്ങൾ ചുവടെ:







First published: June 25, 2020, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading