• HOME
 • »
 • NEWS
 • »
 • buzz
 • »
 • കൃഷിയിടം മൊത്തം നശിപ്പിച്ചപ്പോഴും കിളിക്കൂടിരിക്കുന്ന വാഴയെ മാത്രം ഒഴിവാക്കി ആനക്കൂട്ടം; വീഡിയോ വൈറൽ

കൃഷിയിടം മൊത്തം നശിപ്പിച്ചപ്പോഴും കിളിക്കൂടിരിക്കുന്ന വാഴയെ മാത്രം ഒഴിവാക്കി ആനക്കൂട്ടം; വീഡിയോ വൈറൽ

ആനക്കൂട്ടം ഏല്ലാ തൈകളും നശിപ്പിച്ചെങ്കിലും കിളി കൂടുകൂട്ടിയ ഒരു തൈക്ക് മാത്രം കേടുപാടുകൾ ഒന്നും വരുത്തിയില്ല

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Last Updated :
 • Share this:
  സഹജീവികളോട് ഏറെ സ്നേഹവും അനുകമ്പയും ഉള്ള ജീവിയായി ആനയെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഇക്കാര്യം ശരിയാണെന്ന് തെളിയിക്കുന്നതാണ് തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. വാഴത്തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടം ഏല്ലാ തൈകളും നശിപ്പിച്ചെങ്കിലും കിളി കൂടുകൂട്ടിയ ഒരു തൈക്ക് മാത്രം കേടുപാടുകൾ ഒന്നും വരുത്തിയില്ല.

  ഈറോഡ് ജില്ലയിലുള്ള സത്യമംഗല നഗരത്തിലാണ് സംഭവം. വിലമുണ്ടി വനമേഖലയിൽ നിന്നും എത്തിയ അഞ്ച് ആനകൾ അടങ്ങിയ സംഘമാണ് കൃഷി ഇടത്തിൽ നാശം വിതച്ചത് എന്ന് പ്രാദേശിക മാധ്യമമായ തന്തി ടിവി റിപ്പോർട്ട് ചെയ്യുന്നു. കൃഷ്ണ സ്വാമി എന്ന കർഷകന്റെ കൃഷിയിടത്തിൽ പ്രവേശിച്ച ആനകൾ അദ്ദേഹത്തിന്റെ 300 ഓളം വാഴ തൈകൾ നശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

  ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഓഫീസറായ സുശാന്ത നന്ദയും വീഡിയോ ട്വിറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. വാഴ തൈകൾ മൊത്തം ആനക്കൂട്ടം നശിപ്പിച്ചപ്പോൾ കിളി കൂട് കൂട്ടിയ ഒരു തൈ മാത്രം ആവശേഷിച്ചു. ആനകൾ യാതൊരു തരത്തിലുള്ള കേടുപാടും ഇതിനുണ്ടാക്കിയില്ലെന്ന് സമീപവാസികളും പറയുന്നു. നാല് ചെറിയ കുഞ്ഞുങ്ങളാണ് കിളിക്കൂട്ടിൽ ഉണ്ടായിരുന്നത്. വാഴക്കുലക്ക് മുകളിലായാണ് കിളി കൂടൊരുക്കിയിരുന്നത്.

  “ആനകളെ സൗമ്യനായ ഭീകരൻ എന്ന് വിശേഷിപ്പിക്കുന്നത് ഇക്കാരണത്താലാണ്. കിളികൾ കൂട് കൂട്ടിയ വാഴ തൈ ഒഴികെ എല്ലാം ആനകൾ നശിപ്പിച്ചിരിക്കുന്നു. ദൈവത്തിന്റെ അത്ഭുതകരമായ പ്രകൃതി” വീഡിയോക്ക് പങ്കുവെച്ച് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ സോഷ്യൽ മീഡിയയിൽ കുറിച്ചു.

  സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് വീഡിയോക്ക് ലഭിച്ചത്. ഇതിനോടകം വൈറലായ വീഡിയോക്ക് ധാരാളം അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. ആനയുടേത് വിവേകം നിറഞ്ഞ പ്രവൃത്തിയാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ രംഗത്ത് എത്തി.  സിനിമകളിലെ നല്ലവരായ വില്ലൻമാരെപ്പോലെയാണ് പലപ്പോഴും ആനകൾ എന്നാണ് ഒരാളുടെ അഭിപ്രായം. മനുഷ്യനേക്കാൾ വിവേകപരമായാണ് ആനകൾ പെരുമാറുന്നത് എന്നും കമന്റുകൾ വന്നു. മനുഷ്യരിൽ നിന്ന് മൃഗങ്ങൾക്ക് പഠിക്കാനുള്ളതിൽ ഏറെ മൃഗങ്ങളിൽ നിന്നും നമ്മുക്ക് പഠിക്കാനുള്ള കാര്യങ്ങളാണ് ഉള്ളതെന്നും മറ്റൊരാൾ കുറിച്ചു.

  രാത്രിയിലാണ് ആനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങി വാഴകൾ നശിപ്പിച്ചതെന്നും ഈ സമയം വിരിഞ്ഞിറങ്ങിയ കിളിക്കുഞ്ഞുങ്ങളുടെ ശബ്ദം കേട്ടതിനെ തുടർന്ന് ആനകൾ ഈ തൈക്ക് കേടുവരുത്താതിരുന്നത് ആകുമെന്നും സ്ഥലം സന്ദർശിച്ച വനപാലകർ വിശദീകരിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ ധാരാളം ഗ്രാമീണരും കിളിക്കൂട് സന്ദർശിക്കാൻ എത്തിയിരുന്നു.

  സംരക്ഷിത വനമേഖല ഉൾപ്പെടുന്ന സത്യമംഗലത്ത് അനകൾ നാട്ടിലേക്ക് ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. ആനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ഫോറസ്റ്റ് ഗാർഡും, വൊളണ്ടിയറും ഉൾപ്പെട്ട മൂന്ന് പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടിലെ മൃഗങ്ങളുടെ സെൻസസ് എടുക്കുന്ന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട മൂന്ന് പേരും. സത്യമഗലം കടുല സംരക്ഷണ കേന്ദ്രം ഉൾപ്പെട്ട മേഖലയിൽ വച്ചായിരുന്നു ആക്രമണം.

  Keywords: Elephant, Plantain, Tamil Nadu, Bird, Nest, ആനക്കൂട്ടം, ആന, കിളിക്കൂട്, തമിഴ്നാട്, സത്യമംഗലം
  Published by:user_57
  First published: