മുംബൈ: സ്ത്രീ-പുരുഷ ആനുപാതത്തിലുണ്ടായ വലിയ വ്യത്യാസം സാരമായി ബാധിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍. യുവാക്കള്‍ക്ക് വിവാഹത്തിനായി പെണ്ണുകിട്ടാനില്ലെന്ന പരാതിയുമായി കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരിക്കുയാണ് ഒരു കൂട്ടം യുവാക്കള്‍.
പലരും കുതിരപ്പുറത്ത് മണവാളന്റെ വേഷത്തിലെത്തിയാണ് പ്രതിഷേധം അറിയിച്ചത്. സ്ത്രീ-പുരുഷ ആനുപാതം ത്വരിതപ്പെടുത്തുന്നതിനായി പെണ്‍ഭ്രൂണഹത്യയും ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണയവും നടത്തുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കളക്ടര്‍ക്ക് നിവേദനം നല്‍കികൊണ്ടാണ് പ്രതിഷേധം യുവാക്കള്‍ അവസാനിപ്പിച്ചത്.
മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കള്‍ക്ക് അനുയോജ്യരായ പെണ്‍കുട്ടികളെ ജീവിതപങ്കാളികളായി കണ്ടെത്തി നല്‍കണമെന്ന ആവശ്യം ഇവര്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആയിരം ആണുകുട്ടികള്‍ക്ക് 889 പെണ്‍കുട്ടികള്‍ എന്നതാണ് മഹാരാഷ്ട്രയിലെ അനുപാതം. ഇത്രയും വ്യത്യാസം എങ്ങനെയാണ് ശരിയാകുകയെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.