• HOME
  • »
  • NEWS
  • »
  • buzz
  • »
  • ELON MUSK CAUGHT OFF GUARD WHEN HE FORGOT PRONUNCIATION OF SONS NAME

Viral video | ഒരു വെറൈറ്റിക്ക് വേണ്ടി മകന് ഇട്ട പേരിന്റെ ഉച്ചാരണം മറന്നു പോയ അച്ഛൻ; വീഡിയോ വൈറൽ

Elon Musk caught off-guard when he forgot pronunciation of son's name | മകന്റെ പേരിന്റെ ഉച്ചാരണം മറന്നു പോയ അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഒരു വെറൈറ്റിക്ക് വേണ്ടി മകന് നൽകിയ പേരിന്റെ ഉച്ചാരണം അച്ഛൻ തന്നെ മറന്നു പോയാലോ? അത്തരത്തിൽ മകന്റെ പേര് മറന്നുപോയ ബിസിനസ്കാരൻ ഈലൺ മസ്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മസ്കിനും കാമുകി ഗ്രയിംസിനും 2020 മെയ് മാസത്തിലാണ് ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞു പിറന്നതിനേക്കാൾ അച്ഛനമ്മമാർ അവനു നൽകിയ പേരാണ് രസകരം. പലതരം വെറൈറ്റി പേരുകൾ കേട്ടിട്ടുണ്ടങ്കിലും ഇത്രയും വിചിത്രമായ പേര് അധികമാരും കേട്ടിട്ടുണ്ടായിരുന്നില്ല. X Æ A-12 എന്നായിരുന്നു മകന് ഇവർ നൽകിയ പേര്. ശേഷം അൽപ്പം മാറ്റം വരുത്തി X Æ A-Xii എന്നാക്കി.



    എങ്ങനെയാണ് ഈ പേരിന്റെ ഉച്ചാരണം എന്നായി സൈബർ ലോകത്തിന്റെ പിന്നീടുള്ള സംശയം. എന്നാൽ ചുരുക്കം ചില മാസങ്ങൾക്കുള്ളിൽ അച്ഛൻ തന്നെ മകന്റെ പേരിന്റെ ഉച്ചാരണം മറന്നു പോയ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന വീഡിയോയിൽ കാണുന്നത്.

    X Æ A-12 നു സുഖമാണോ എന്ന മാധ്യപ്രവർത്തകന്റെ ചോദ്യം നേരിടുകയായിരുന്നു മസ്‌ക്. ക്ഷണനേരം അൽപ്പം പരിഭ്രമിച്ച അദ്ദേഹത്തെ വീഡിയോയിൽ കാണാം. (വീഡിയോ ചുവടെ)



    എന്നാൽ പെട്ടെന്ന് തന്നെ ഒരു പുഞ്ചിരിയോടെ, "എന്റെ കുഞ്ഞിനെപ്പറ്റിയാണല്ലേ? പെട്ടെന്ന് ഒരു പാസ് വേർഡ് പോലെ തോന്നി," ആദ്ദേഹം പറഞ്ഞു. "അവൻ സുഖമായിരിക്കുന്നു. അടുത്ത തവണ ഞാൻ അവനെ കൊണ്ടുവരാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷെ കുറച്ചു മാസങ്ങൾക്കുള്ളിൽ ഞാൻ അവനെയും കൊണ്ട് മടങ്ങിവന്നേക്കാം," അദ്ദേഹം കൂട്ടിച്ചേർത്തു.

    എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയിട്ടുണ്ട്.
    Published by:meera
    First published:
    )}