നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വീടില്ലാത്ത കോടീശ്വരനാവാൻ ഇലോൺ മസ്ക്; സാൻഫ്രാൻസിസ്കോയിലെ അവസാനത്തെ വീടും വിൽക്കുന്നു

  വീടില്ലാത്ത കോടീശ്വരനാവാൻ ഇലോൺ മസ്ക്; സാൻഫ്രാൻസിസ്കോയിലെ അവസാനത്തെ വീടും വിൽക്കുന്നു

  സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഉള്ള വീടൊഴികെ എല്ലാ വീടുകളും വിറ്റതായി ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്

  Elon Musk

  Elon Musk

  • Share this:
   ടെസ്ല സിഇഒയും സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മാസ്ക് തന്റെ അവസാനത്തെ വീടും വിൽക്കുന്നതായി പ്രഖ്യാപിച്ചു. ഇന്നലെ ട്വിറ്ററിലൂടെയാണ് ഇലോൺ മസ്ക് വീട് വിൽക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
   സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഒരു വീട് മാത്രമാണ് ഇപ്പോൾ തനിക്ക് സ്വന്തമായി ഉള്ളതെന്നും ഇത് പരിപാടികൾ നടത്താൻ വാടകയ്ക്ക് നൽകാറുണ്ടെന്നും ഇലോൺ മസ്ക് കഴിഞ്ഞ ആഴ്ച ട്വിറ്ററിൽ കുറിച്ചിരുന്നു. തുടർന്നാണ് ഒരാഴ്ചയ്ക്കു ശേഷം വീട് വിൽക്കുന്ന അപ്രതീക്ഷിതമായി ഇലോൺ മസ്ക് പ്രഖ്യാപിച്ചത്.

   അമേരിക്കയിലെ ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ജെഫ് ബെസോസ്, വാറൻ ബഫറ്റ് തുടങ്ങിയ പലരും കൃത്യമായ ആദായ നികുതി അടയ്ക്കുന്നില്ലെന്ന് പ്രോ പബ്ലിക് എന്ന വെബ്സൈറ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വലിയ സമ്പത്ത് കൈവശം സൂക്ഷിക്കുകയും അത് വളരുകയും ചെയ്യുമ്പോൾ ചെറിയൊരു തുക മാത്രമാണ് ഇവർ ആദായ നികുതിയായി അടയ്ക്കുന്നതെന്നും റിപോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ ഉള്ള വീടൊഴികെ എല്ലാ വീടുകളും വിറ്റതായി ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്. ഇതിനിടെയാണ് തിങ്കളാഴ്ച അവസാനത്തെ വീടും വീൽക്കുകയാണെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. തനിക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇതെന്നും, വലിയൊരു കുടുംബമല്ലെങ്കിൽ ഇത് കൊണ്ട് വലിയ പ്രയോജനമില്ലെന്നും ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു.

   Also Read-വീട്ടിനുള്ളിൽ വളർത്തുന്ന ചെടി വിറ്റുപോയത് 14 ലക്ഷത്തിന്; അതിശയകരമായ ലേലം ന്യൂസിലന്റിൽ

   നിലവിൽ ടെക്സാസിലെ ബോക്ക ചിക്കയിലെ സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കാണ് ഇലോൺ മസ്ക് താമസിക്കുന്നത്. ഇതും ഇലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
   ഒരു വർഷം മുമ്പാണ് തെക്കൻ ടെക്സസിലെ വിദൂര ഗ്രാമമായ ബോക്ക ചിക്കയിൽ ബഹിരാകാശ അധിഷ്ഠിത കോളനി സ്ഥാപിക്കാൻ ആരംഭിച്ചത്. മാർച്ചിൽ അതിന് സ്റ്റാർബക്സ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇലോൺ മസ്കിന്റെ ഭ്രാന്തൻ ചിന്തകളിൽ വിരിഞ്ഞ ഈ ഉട്ടോപ്യൻ ലോകത്തെ കുറിച്ച് പുറം ലോകത്തിന് കാര്യമായ അറിവില്ലെന്നതാണ് വസ്തുത. സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർ ലീങ്കിന് വേണ്ടി ടെക്സസിൽ പുതിയ ഫാക്ടറി സ്ഥാപിക്കുന്നതിന് തിരക്കിലാണ് അദ്ദേഹം ഇപ്പോൾ.

   Also Read-അബദ്ധവശാൽ പ്രധാനമന്ത്രി കസേരയിൽ ഇരുന്ന് നെതന്യാഹു; പഴയ ശീലങ്ങൾ മറക്കാനാകുമോ എന്ന് സോഷ്യൽ മീഡിയ

   അതേസമയം, ഇലോൺ മസ്ക് സ്ഥാപിക്കുന്ന കോളനിക്കെതിരെ പ്രതിഷേധവുമായി തദ്ദേശ വാസികൾ രംഗത്തുണ്ട്. ഇലോൺ മസ്കിന്റെ കമ്പനി തദ്ദേശീയരെ പുറത്താക്കുന്നതായും സ്ഥലം വിറ്റുപോകാൻ സമ്മർദ്ദം ചെലുത്തുന്നതായും ഇവർ പരാതിപ്പെടുന്നു.
   തന്റെ സമ്പത്തിനെ കുറിച്ചുള്ള പരാതികൾ ഉയർന്നതോടെ തന്റെ വീടുകളും സ്വത്തും വിൽക്കാൻ കഴിഞ്ഞ വർഷവും ഇലോൺ മസ്ക് തീരുമാനിച്ചിരുന്നു. തുടർന്ന് കാലിഫോർണിയയിലെ തന്റെ രണ്ട് വീടുകളും വിൽപ്പനയ്ക്ക് വച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ രണ്ടാമനായ ഇലോൺ മസ്ക് 2018ൽ ആദായ നികുതി ഇനത്തിൽ ഒന്നും നൽകിയിരുന്നില്ലെന്നാണ് പ്രോ പബ്ലിക്ക റിപോർട്ട് ചെയ്തത്.
   Published by:Jayesh Krishnan
   First published:
   )}