• HOME
 • »
 • NEWS
 • »
 • buzz
 • »
 • Elon Musk | ഇലോൺ മസ‍്‍കാണ് താരം; സ്പേസ് എക‍്‍സിന്റെ കഥയുമായി നെറ്റ‍്‍ഫ്ലിക‍്‍സ് ഡോക്യുമെന്ററി

Elon Musk | ഇലോൺ മസ‍്‍കാണ് താരം; സ്പേസ് എക‍്‍സിന്റെ കഥയുമായി നെറ്റ‍്‍ഫ്ലിക‍്‍സ് ഡോക്യുമെന്ററി

ബഹിരാകാശ യാത്രകളുടെ പിന്നാമ്പുറക്കഥകൾ വിശദീകരിക്കുന്ന ഈ ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത് ഓസ്കാർ പുരസ്കാര ജേതാക്കളായ ജിമ്മി ചിന്നും എലിസബത്ത് ചായ് വസർഹെലിയും ചേർന്നാണ്.

 • Share this:
  ലോകത്തിലെ ഏറ്റവും സമ്പന്നൻമാരിൽ ഒരാളായ അമേരിക്കൻ വ്യവസായി ഇലോൺ മസ്കിന് (Eon Musk) ഏറെ വിമർശകരുണ്ട്. ഈയടുത്ത് ട്വിറ്റർ കൂടി ഏറ്റെടുത്തതോടെ അദ്ദേഹത്തെതിനെതിരെ ഉയരുന്ന വിമർശനങ്ങൾ വർധിച്ചിട്ടിട്ടുണ്ട്.

  മസ്കിൻെറ വളർച്ചയിൽ പ്രശംസിക്കുന്നവരേക്കാൾ അദ്ദേഹത്തെ ഇകഴ്ത്താൻ താൽപര്യപ്പെടുന്നവരാണ് കൂടുതലുള്ളത്. എന്നാൽ നെറ്റ്ഫ്ലിക്സ് (Netflix) പുറത്തിറക്കിയിട്ടുള്ള പുതിയ ഡോക്യുമെൻററി (Documentary) 50കാരനായ ഈ വ്യവസായിയുടെ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു കാലഘട്ടത്തിലേക്ക് വെളിച്ചം വീശുകയാണ്.

  ലോകത്തെ ബഹിരാകാശ യാത്രകളുടെ ഗതി തന്നെ മാറ്റിക്കുറിച്ച സ്പേസ്എക്സിൻെറ (SpaceX) സ്ഥാപകനായ മസ്കിൻെറയും ഒപ്പമുള്ള എഞ്ചിനീയർമാരുടെയും വിലമതിക്കാനാവാത്ത കഠിനാധ്വാനത്തിൻെറ കഥയാണ് റിട്ടേൺ ടു സ്പേസ് (Return to Space) എന്ന ഡോക്യുമെൻററിയിൽ പറയുന്നത്.

  ബഹിരാകാശ യാത്രകളുടെ പിന്നാമ്പുറക്കഥകൾ വിശദീകരിക്കുന്ന ഈ ഡോക്യുമെൻററി സംവിധാനം ചെയ്തിരിക്കുന്നത് ഓസ്കാർ പുരസ്കാര ജേതാക്കളായ ജിമ്മി ചിന്നും എലിസബത്ത് ചായ് വസർഹെലിയും ചേർന്നാണ്. നാസയുടെ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് വേണ്ടി മസ്കും തൻെറ എഞ്ചിനീയർ സംഘവും ഏകദേശം 20 വർഷത്തോളമാണ് പ്രവർത്തിച്ചത്. ബഹിരാകാശത്തേക്കുള്ള യാത്രകൾ നാസ അവസാനിപ്പതിന് ശേഷമാണ് കുറഞ്ഞ ചെലവിൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിക്കാൻ സ്പേസ്എക്സ് തുടങ്ങുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ സുരക്ഷിതമായി അയക്കുകയും തിരിച്ചെത്തുകയും ചെയ്യുകയെന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.

  2020ൽ നാസയുടെ ബഹിരാകാശ സഞ്ചാരികളായ ബോബ് ബെൻങ്കൻ, ഡഗ് ഹേർളി എന്നിവരെ ബഹിരാകാശത്തേക്ക് അയച്ച സ്പേസ്എക്സിൻെറ പദ്ധതിയുടെ പിന്നിലെ കഥകൾ ഡോക്യുമെൻററി വിവരിക്കുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു കൊമേഴ്സ്യൽ എയർക്രാഫ്റ്റിൽ മനുഷ്യൻ ബഹിരാകാശത്തേക്ക് സഞ്ചരിച്ചത്.

  സ്പേസ്എക്സ് കമ്പനി തുടങ്ങിയിട്ട് 20 വർഷം ആഘോഷിക്കുന്ന ഘട്ടത്തിലാണ് ഡോക്യുമെൻററി പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെ ബഹിരാകാശ ഗവേഷണങ്ങളുടെയും യാത്രകളുടെയുമൊക്കെ ചുക്കാൻ പിടിക്കുന്നതിന് ഈ അമേരിക്കൻ കമ്പനിയുടെ മുന്നോട്ടുള്ള വളർച്ച എത്രമാത്രം അനിവാര്യമാണെന്ന് ഡോക്യുമെററി പറയുന്നു. റഷ്യയുടെ സോയസ് എന്ന ബഹിരാകാശ വാഹനത്തിൽ മറ്റ് രാജ്യക്കാരെ കൊണ്ടുപോവാൻ അനുവദിക്കില്ല. ഉപഭോക്താക്കൾ കുറഞ്ഞ ചിലവിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് സ്പേസ്എക്സിൻെറ വരവ്. ഏതായാലും ഇലോൺ മസ്കിൻെറ ആരാധകർക്ക് ഡോക്യുമെൻററി നന്നേ പിടിച്ചിട്ടുണ്ട്. ട്വിറ്ററിൽ ഈ വ്യവസായിയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകളിടുന്നത്.

  “നെറ്റ്ഫ്ലിക്സിൽ റിട്ടേൺ ടു സ്പേസ് എന്ന ഡോക്യുമെൻററി കണ്ടു. നമ്മൾ ജീവിക്കുന്ന കാലത്തേക്കാൾ 50 വർഷം മുന്നിലാണ് ഇലോൺ മസ്കെന്ന ജീനിയസ് ജീവിക്കുന്നതെന്ന് ആരും ചിന്തിച്ച് പോവും. അദ്ദേഹത്തിൻെറ താൽപര്യവും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശേഷിയും ഒന്ന് വേറെതന്നെയാണ്,” ഡോക്യുമെൻറി കണ്ട ഒരാൾ ട്വീറ്റ് ചെയ്തു.

  അതേസമയം ബഹിരാകാശവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണങ്ങൾക്കെല്ലാം ഇപ്പോഴും നേതൃത്വം നൽകുന്നത് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ തന്നെയാണ്. സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം നൽകിയതോടെയാണ് തങ്ങളുടെ വാഹനങ്ങളിൽ സ്പേസ്എക്സിന് സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കാൻ സാധിച്ചത്.
  Published by:Jayashankar Av
  First published: