വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി പറയുന്നതിൽ വിമുഖതയുള്ളയാളാണ് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് (Elon Musk). എന്നാൽ വ്യക്തിപരമായ ഏറ്റവും വലിയ നഷ്ത്തെ കുറിച്ച് മസ്ക് തുറന്നു പറഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്ല (Tesla) കാർ അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പിതാവ്.
2018 ലാണ് ജെയിംസ് റിലേ എന്നയാളുടെ മകൻ ടെസ്ല മോഡൽ എസ് അപകടത്തിൽ കൊല്ലപ്പെടുന്നത്. തുടർന്ന് ഇലോൺ മസ്ക് ജെയിംസിന് അയച്ച ഇ-മെയിൽ അയച്ചിരുന്നു. ഇതിലാണ് കുഞ്ഞ് നഷ്ടപ്പെടുമ്പോൾ പിതാവിനുണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകുമെന്ന് പറഞ്ഞ് മസ്ക് സ്വന്തം അനുഭവം പങ്കുവെച്ചത്.
ഒരു പിതാവിനെ സംബന്ധിച്ച് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ വലിയ മറ്റൊരു ദുഃഖമില്ലെന്ന് മസ്ക് മെയിൽ പറയുന്നു. സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് പറഞ്ഞായിരുന്നു മസ്കിന്റെ ഇ-മെയിൽ. തന്റെ കൈകളിൽ കിടന്നാണ് ആദ്യ കുഞ്ഞ് മരണപ്പെട്ടത്. അവന്റെ അവസാന ശ്വാസം താൻ അറിഞ്ഞിരുന്നു. വെറും പത്ത് ആഴ്ച്ച മാത്രം പ്രായമുള്ളപ്പോഴാണ് ഇലോൺ മസ്കിന്റെ മൂത്ത മകൻ നെവാദ അലക്സാണ്ടർ മസ്ക് മരണപ്പെടുന്നത്. അപൂർവമായി മാത്രമാണ് മസ്ക് തന്റെ നഷ്ടത്തെ കുറിച്ച് തുറന്നു പറയാറുള്ളത്.
Also Read-
അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യർ ചൊവ്വയില്‍ ഇറങ്ങുമെന്ന് ലോകകോടീശ്വരൻ എലോണ്‍ മസ്ക്ഫ്ലോറിഡയിൽ 2018 ലാണ് ടെസ്ല മോഡൽ എസ് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ജെയിംസിന്റെ മകൻ ബാരറ്റ് റിലേ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ടെസ്ലയ്ക്കെതിരെ ജെയിംസ് നൽകിയ കേസിന്റെ വിചാരണ ഈ വർഷം ആരംഭിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മസ്ക് തനിക്കയച്ച മെയിൽ ജെയിംസ് പുറത്തു വിട്ടത്.
മണിക്കൂറിൽ 116 മൈൽ വേഗതയിലായിരുന്നു ബാരറ്റ് കാറോടിച്ചിരുന്നത്. അപകടത്തിൽ കാർ പൂർണായി കത്തി നശിക്കുകയും അകത്തുണ്ടായിരുന്ന ബാരറ്റും സുഹൃത്തും കൊല്ലപ്പെടുകയും ചെയ്തു.
Also Read-
Tesla | ടെസ്ല ജീവനക്കാര്‍ അവരുടെ മറ്റ് EV വ്യവസായ എതിരാളികളേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ടോ?ബാരറ്റിന്റേയും സുഹൃത്തിന്റേയും അപകട മരണത്തിന് പിന്നാലെ രക്ഷിതാക്കൾക്ക് ടെസ്ല കാറുകളുടെ വേഗത നിയന്ത്രിക്കാൻ കഴിയുന്ന ഫീച്ചർ മസ്ക് അവതരിപ്പിച്ചിരുന്നു. ബാരറ്റ് റിലേയുടെ സ്മരണാർത്ഥമായിരുന്നു ഇത്.
അപകടം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ടെസ്ലയ്ക്കെതിരെ ജെയിംസ് കേസ് നൽകിയത്. മകൻ കൊല്ലപ്പെട്ടത് അപകടത്തിലല്ലലെന്നും ടെസ്ല കാറിന്റെ ബാറ്ററി കത്തിയാണെന്നുമാണ് ജെയിംസിന്റെ വാദം. കാറിൽ സ്പീഡ് നിയന്ത്രണ യന്ത്രം സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്നതായും തന്റെ അനുവാദമില്ലാതെ ഇത് ടെസ്ല നീക്കണം ചെയ്തതാണെന്നും ഹർജിയിൽ ജെയിംസ് പറയുന്നു. എന്നാൽ, ജെയിംസിന്റെ ആരോപണം ടെസ്ല തള്ളിയിട്ടുണ്ട്. സെർവീസ് സെന്ററിലെത്തി ബാരറ്റ് തന്നെയാണ് സ്പീഡ് ലിമറ്റർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ടെസ്ല അവകാശപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.