• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elon Musk| വളർത്തുമകളിൽ രണ്ടാമത്തെ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്റെ പിതാവ്

Elon Musk| വളർത്തുമകളിൽ രണ്ടാമത്തെ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്റെ പിതാവ്

വളർത്തുപുത്രിയായ ജാന ബെസുയിഡൻഹൗട്ടിൽ ഇറോൾ മസ്കിന് അഞ്ച് വയസ്സുള്ള ആൺകുഞ്ഞുണ്ട്

 (Photo: AFP)

(Photo: AFP)

  • Last Updated :
  • Share this:
    വളർത്തുമകളിൽ രണ്ടാമത്തെ കുഞ്ഞും ജനിച്ചതായി ഇലോൺ മസ്കിന്റെ (Elon Musk) പിതാവ് ഇറോൾ മസ്കിന്റെ (Errol Musk) വെളിപ്പെടുത്തൽ. ദി സണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഇറോൺ മസ്ക് വെളിപ്പെടുത്തൽ നടത്തിയത്.

    വളർത്തുപുത്രിയായ ജാന ബെസുയിഡൻഹൗട്ടിൽ ഇറോൾ മസ്കിന് അഞ്ച് വയസ്സുള്ള ആൺകുഞ്ഞുണ്ട്. 2017 ലാണ് ആൺകുഞ്ഞ് ജനിച്ചത്. ഇതുകൂടാതെ 2019 ൽ ഒരു പെൺകുഞ്ഞ് കൂടി ജനിച്ചെന്നാണ് ഇറോണിന്റെ വെളിപ്പെടുത്തൽ. ഇത്രയും നാൾ ഇക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും ഇലോൺ മസ്കിന്റെ പിതാവ് വെളിപ്പെടുത്തി.

    Also Read-66-ാം വയസ്സിൽ ഹണിമൂൺ; 38കാരിയായ ഭാര്യക്കൊപ്പം ക്രിക്കറ്റ് താരം അരുൺ ലാലിൻറെ യാത്ര എവിടേക്ക്?

    നാം ഭൂമിയിൽ ഉള്ളത് തന്നെ പ്രത്യുത്പാദനത്തിന് വേണ്ടിയാണെന്നും അഭിമുഖത്തിൽ 76 കാരനായ ഇറോൺ മസ്ക് പറയുന്നു. രണ്ടാമത്തെ കുഞ്ഞ് അപ്രതീക്ഷിതമായി ഉണ്ടായതാണെന്നും ഇറോൾ മസ്ക്. കുഞ്ഞിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ,

    Also Read-ലളിത് മോദിയും സുസ്മിതയും ഡേറ്റിങ്ങിൽ; മാലെദ്വീപിൽ നിന്നുള്ള പ്രണയ ചിത്രങ്ങൾ

    "ഞാൻ അവളുടെ ഡിഎൻഎ പരിശോധിച്ചിട്ടില്ല. പക്ഷേ, അവൾ കാഴ്ച്ചയിൽ എന്റെ മറ്റ് പെൺമക്കളെ പോലെ തന്നെയാണ്."

    ഇറോൾ മസ്കിന്റെ രണ്ടാംഭാര്യ ഹൈഡി ബെസുയിഡൻഹൗട്ടിന്റെ മകളാണ് ജാന ബെസുയിഡൻഹൗട്ട്. ആദ്യ ഭാര്യ മെയ് ഹാൽഡെമാൻ മസ്‌കുമായി വേർപിരിഞ്ഞതിനു ശേഷമാണ് ഇറോൾ ഹൈഡിയെ വിവാഹം കഴിച്ചത്. ഇലോൺ മസ്കിന്റെ മാതാവാണ് മെയ് ഹാൽഡെമാൻ മസ്‌ക്.

    ഇറോൾ ഹൈഡിയെ വിവാഹം ചെയ്യുമ്പോൾ ജാനയ്ക്ക് നാല് വയസ്സായിരുന്നു. പതിനെട്ട് വർഷമാണ് ഇറോൾ മസ്കും ഹൈഡിയും ഒന്നിച്ച് ജീവിച്ചത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്.
    Published by:Naseeba TC
    First published: