• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകോടീശ്വരന്റെ നേട്ടങ്ങള്‍ ഒറ്റപ്പേജില്‍

കടല്‍ പോലെ കിടക്കുന്ന ഇലോണിന്റെ നേട്ടങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി എന്നാല്‍ വളരെ ചുരുക്കി മനോഹരമായ റെസ്യൂമേ തന്നെയാണ് കമ്പനി തയ്യാറാക്കിയത്

gopika.gs
Updated: April 2, 2018, 9:38 PM IST
ലോകകോടീശ്വരന്റെ നേട്ടങ്ങള്‍ ഒറ്റപ്പേജില്‍
കടല്‍ പോലെ കിടക്കുന്ന ഇലോണിന്റെ നേട്ടങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി എന്നാല്‍ വളരെ ചുരുക്കി മനോഹരമായ റെസ്യൂമേ തന്നെയാണ് കമ്പനി തയ്യാറാക്കിയത്
gopika.gs
Updated: April 2, 2018, 9:38 PM IST
ഫോബ്‌സ് പുറത്തിറക്കിയ ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ 56-ാം സ്ഥാനം. സംരഭകന്‍, എന്‍ജിനിയര്‍, ഉപജ്ഞാതാവ്, നിക്ഷേപകന്‍ തുടങ്ങി വിശേഷണങ്ങള്‍ ഏറെയാണ് ഇലോണ്‍ മസ്‌കിന്. ടെസ്ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സിഇഒ കൂടിയായ ഇലോണ്‍ തന്റെ നാല്‍പ്പത്തിയാറാം വയസ്സിനിടെ കൈവയ്ക്കാത്ത മേഖലകള്‍ വളരെ ചുരുക്കമാണ്. ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ച ഇലോണിന്റെ റെസ്യൂമേ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ഇലോണിന്റെ നേട്ടങ്ങളും വഹിച്ച സ്ഥാനങ്ങളും താത്പ്പര്യങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാല്‍ തന്നെ പേജുകളോളം വേണ്ടി വരും. സാധാരണ ഒരാളുടെ റെസ്യൂമേ പോലും നാലോ അഞ്ചോ പേജുകള്‍ ഉള്ളപ്പോള്‍ ഇത്രയും നേട്ടങ്ങള്‍ ഉള്ള ഒരു ശതകോടീശ്വരന്റെ റെസ്യൂമേ ഒറ്റപേജില്‍ ഒതുക്കി അമ്പരപ്പിച്ചിരിക്കുകയാണ് റെസ്യൂമേ എഴുത്ത് സ്ഥാപനമായ നോവെറെസ്യൂമേ. കടല്‍ പോലെ കിടക്കുന്ന ഇലോണിന്റെ നേട്ടങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി എന്നാല്‍ വളരെ ചുരുക്കി മനോഹരമായ റെസ്യൂമേ തന്നെയാണ് കമ്പനി തയ്യാറാക്കിയത്. ലളിതമായ ഡിസൈനിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിപ്പെടുത്തി കൂടിയാണ് കമ്പനി ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തത്. അതിദീര്‍ഘമായ റെസ്യൂമേ കൊണ്ട് നടന്നിട്ട് കാര്യമൊന്നുമില്ലെന്നും ഇലോണ്‍ മസ്‌കിനെ പോലെ ഒരാളുടെ റെസ്യൂമേ ഇത്രയും ലളിതമാകാമെങ്കില്‍ നിങ്ങള്‍ക്കും എന്തുകൊണ്ട് ആയിക്കൂട എന്നുമാണ് നോവെറെസ്യൂമേ ചോദിക്കുന്നത്.

First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍