• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യക്കാരൻ പ്രശ്നമുണ്ടാക്കി; എയർ ഫ്രാൻസ് വിമാനത്തിന് എമർജൻസി ലാൻഡിങ്

ഇന്ത്യക്കാരൻ പ്രശ്നമുണ്ടാക്കി; എയർ ഫ്രാൻസ് വിമാനത്തിന് എമർജൻസി ലാൻഡിങ്

വിമാനത്തിൽ കയറുന്നതിനിടെ വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തിയതിന് ഇന്ത്യക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ സർവീസ്

flight

flight

  • Share this:
    പാരിസ്: ഘാനയിൽനിന്ന് ഫ്രാൻസ് വഴി ന്യൂഡൽഹിയിലേക്കു തിരിച്ച എയർ ഫ്രാൻസ് വിമാനം അടിയന്തരമായി ബൾഗേറിയയിൽ ലാൻഡിങ് നടത്തി. വിമാനത്തിലെ ഇന്ത്യക്കാരനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കിയത്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ ഇറക്കിയ ശേഷമാണ് വിമാനം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം.

    ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഇന്ത്യൻ പൗരനെ 72 മണിക്കൂറോളം കസ്റ്റഡിയിലുണ്ടെന്ന് സോഫിയ സിറ്റി പ്രോസിക്യൂട്ടർ ഇലിയാന കിരിലോവ ഉദ്ദരിച്ച് ബൾഗേറിയൻ വാർത്താ ഏജൻസി ബിടിഎ പറഞ്ഞു. ആളെ തടഞ്ഞ ശേഷം വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് മുതൽ 10 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.

    വിമാനത്തിൽ കയറുന്നതിനിടെ വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തിയതിന് ഇന്ത്യക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ സർവീസിലെ ഇവിലോ ആഞ്ചലോവ് പറഞ്ഞു. ഇന്ത്യൻ യാത്രക്കാരൻ മറ്റ് യാത്രക്കാരുമായി തർക്കിക്കുകയും ക്യാബിൻ ക്രൂവിനെ ആക്രമിക്കുകയും കോക്ക്പിറ്റിന്റെ വാതിൽ തട്ടിമാറ്റുകയും ചെയ്തതായി ആഞ്ചലോവ് പറയുന്നു.

    കോടതി നിയോഗിച്ച പ്രതിഭാഗം അഭിഭാഷകനും ഒരു വ്യാഖ്യാതാവും ഇന്ത്യൻ പൗരന് നൽകിയിട്ടുണ്ടെന്നും ബൾഗേറിയയിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

    വിമാനം യാത്ര പുറപ്പെട്ടതിന്‍റെ തുടക്കം മുതൽ തന്നെ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യക്കാരൻ സോഫിയ വിമാനത്താവളത്തിലെ അറസ്റ്റിനെ എതിർത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. “താൻ ചെയ്തതെന്താണെന്ന് അയാൾ മനസ്സിലാക്കുന്നു, പക്ഷേ വേണ്ടത്ര നല്ല രീതിയിലല്ല അയാളുടെ പെരുമാറ്റം,” ഏഞ്ചലോവ് പറഞ്ഞു.

    ഘാനയിൽ നിന്ന് പാരീസ് വഴി ന്യൂഡൽഹിയിലേക്കുള്ള യാത്രയിൽഎയർ ഫ്രാൻസ് വിമാനം വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ (പ്രാദേശിക സമയം) സോഫിയ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.10 നാണ് അടിയന്തര ലാൻഡിംഗിനുള്ള അപേക്ഷ സ്വീകരിച്ചതെന്ന് സോഫിയ വിമാനത്താവളത്തിലെ അതിർത്തി പോലീസ് വകുപ്പ് മേധാവി കമ്മീഷണർ തിയോഡർ ചെഷ്മദ്‌ജീവ് പറഞ്ഞു.

    You May Also Like- ദുൽഖർ സൽമാന്‍റെ കാർ ട്രാഫിക് നിയമം തെറ്റിച്ചു; റിവേഴ്സ് പോകാൻ നിർദേശിച്ച് പൊലീസ്; വൈറൽ വീഡിയോ

    യാത്രാമധ്യേ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ച സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനം അടിയന്തര ലാൻഡിങ് നടത്തി. അപ്രതീക്ഷിതമായി കോക്ക്പിറ്റിലേക്ക് കടന്നുകയറിയ പൂച്ച പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. കോക്പിറ്റില്‍ അതിക്രമിച്ച്‌ കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും അക്രമിക്കുകയായിരുന്നു എന്നാണ് വിമാന കമ്പനി പറയുന്നത്. ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോക്പിറ്റിൽ പൂച്ചയുടെ ആക്രമണം ഉണ്ടായത്. കോപ്ടറില്‍ കടന്ന പൂച്ച പൈലറ്റിനെ അക്രമിക്കുകയായിരുന്നു.

    അതിനിടെ പൂച്ചയെ പിടികൂടാൻ സഹ പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും ശ്രമിച്ചെങ്കിലും വിഫലമായി. പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൂച്ച ഒഴിഞ്ഞു മാറി. കോക്പിറ്റിലാകെ പൂച്ച ഓടി നടന്നതോടെ പൈലറ്റ് ആശങ്കയിലായി. പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായത്.
    Published by:Anuraj GR
    First published: