• HOME
  • »
  • NEWS
  • »
  • buzz
  • »
  • Employee | ഏഴു വർഷത്തിനിടെ ആദ്യം ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ കമ്പനി പറ‍ഞ്ഞുവിട്ടു

Employee | ഏഴു വർഷത്തിനിടെ ആദ്യം ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ കമ്പനി പറ‍ഞ്ഞുവിട്ടു

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഇവിടുത്തെ നിയമം അനുസരിച്ച് തൊഴിലുടമയ്ക്ക് എപ്പോൾ വേണമെങ്കിലും ഏത് കാരണത്താലും ജീവനക്കാരെ പിരിച്ചുവിടാൻ കഴിയും.

  • Share this:
    കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിച്ചേരുക എന്നത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും മുൻ​ഗണന കൊടുക്കേണ്ട കാര്യങ്ങളിലൊന്നാണ്. എങ്കിലും ട്രാഫിക്, മഴ അല്ലെങ്കിൽ ഗതാഗതതടസം തുടങ്ങിയ കാരണങ്ങൾ പോലും ചിലപ്പോഴൊക്കെ പലരും അൽപം വൈകിയെത്താറുമുണ്ട്. ഇത്തരം സാഹചര്യങ്ങൾ മനസിലാക്കുന്ന തൊഴിലുടമകളുമുണ്ട്. എന്നാൽ ഏഴ് വർഷത്തിനിടെ ആദ്യമായി ജോലിക്ക് വൈകിയെത്തിയതിന് ഒരാളെ പുറത്താക്കിയ സംഭവം ഇപ്പോൾ വാർത്തയാകുകയാണ്. ഈ ഉദ്യോ​ഗസ്ഥനു വേണ്ടി വാ​ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സഹപ്രവർത്തകർ. റെഡ്ഡിറ്റിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

    തിങ്കളാഴ്ചയാണ് റെഡ്ഡിറ്റിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പറഞ്ഞുവിട്ടയാൾ ഏഴു വർഷത്തിലധികമായി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നും ആദ്യമായാണ് വൈകിയെത്തിയതെന്നും സഹപ്രവർത്തകൻ പറയുന്നു. 20 മിനിറ്റ് വൈകിയെത്തിയതിനാണ് ഇയാളെ പുറത്താക്കിയത്. പ്രതിഷേധ സൂചകമായി താനും തന്റെ സഹപ്രവർത്തകരും ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതു വരെ ഓഫീസിൽ വൈകിയേ എത്തൂ എന്നും പോസ്റ്റിൽ പറയുന്നു. റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്റ് താമസിയാതെ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ഥാപനത്തിന്റെ മാനേജ്മെന്റിനെതിരെ പ്രതികരിച്ചും പലരും രം​ഗത്തെത്തി.

    read also: കുഞ്ചാക്കോ ബോബൻ- ബിജു മേനോൻ ചിത്രം 'ഓർഡിനറിക്ക്' രണ്ടാം ഭാഗമുണ്ടോ? നിർമ്മാതാവ് പറയുന്നു

    അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഇവിടുത്തെ നിയമം അനുസരിച്ച് തൊഴിലുടമയ്ക്ക് എപ്പോൾ വേണമെങ്കിലും ഏത് കാരണത്താലും ജീവനക്കാരെ പിരിച്ചുവിടാൻ കഴിയും. എന്നാൽ, വംശം, മതം, ലിംഗഭേദം, ദേശീയത, വൈകല്യങ്ങൾ എന്നിങ്ങനെയുള്ള വിവേചനപരമായ കാരണങ്ങളാൽ ഒരു ജീവനക്കാരനെ പിരിച്ചുവിടാൻ കഴിയില്ല.

    ബ്രിട്ടീഷ് ഷിപ്പിംഗ് സ്ഥാപനമായ പി ആൻഡ് ഒ ഫെറീസ് (P &O Ferries) ഒരു മുൻകൂർ അറിയിപ്പും കൂടാതെ ജീവനക്കാരെ പിരിച്ചുവിട്ട വാർത്തകൾ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാൽ കൊറിയർ, ഇമെയിൽ, പോസ്റ്റ്, ടെക്സറ്റ് സന്ദേശം എന്നിവയിലൂടെ ജീവനക്കാരെ അറിയിച്ചതായി കമ്പനി ഉദ്യോഗസ്ഥൻ പറയുന്നു. പി ആൻഡ് ഒ ഫെറിസ് എന്ന കമ്പനി രണ്ട് വർഷത്തിനിടെ 200 മില്യൺ പൗണ്ടിന്റെ നഷ്ടത്തിലാണ്. 800ലധികം പേരെ പിരിച്ചുവിടാനുള്ള തീരുമാനം എടുക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നാണ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുടെ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. പിരിച്ചുവിടലിനെതിരെ തൊഴിലാളികൾ സമരനടപടികളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു. 'ബ്രിട്ടീഷ് വ്യാവസായിക ബന്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പ്രവൃത്തി' എന്നാണ് ആർഎംടി യൂണിയൻ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

    see also: എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം ലൈംഗീകതയാണോ? ; വ്യാജവാർത്തകളോട് പ്രതികരിച്ച് രഞ്ജിനി ജോസ്

    ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസിലെ (byju's) കൂട്ടപ്പിരിച്ചുവിടലും അടുത്തിടെ വാർത്തയായിരുന്നു. 22 ബില്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിയില്‍ നിന്ന് 2,500ഓളം ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. ഓൺലൈൻ വിദ്യാഭ്യാസ സേവനങ്ങളുടെ ആവശ്യങ്ങള്‍ കുറഞ്ഞു വന്നതോടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. കഴിഞ്ഞ രണ്ട് വര്‍ഷം വലിയ വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരുന്നത്. അതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടല്‍. സെയില്‍സ്, മാര്‍ക്കറ്റിംഗ്, കണ്ടന്റ് ഡിസൈന്‍ വിഭാഗങ്ങളിലെ ജോലിക്കാരെയാണ് പിരിച്ചുവിട്ടത്. മുഴുവന്‍ സമയ ജോലിക്കാരും താല്‍ക്കാലിക കോണ്‍ട്രാക്ട് ജീവനക്കാരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
    Published by:Amal Surendran
    First published: