• HOME
 • »
 • NEWS
 • »
 • buzz
 • »
 • Leave Application | ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം; രസകരമായ അപേക്ഷ പങ്കുവെച്ച് മേലുദ്യോ​ഗസ്ഥൻ

Leave Application | ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം; രസകരമായ അപേക്ഷ പങ്കുവെച്ച് മേലുദ്യോ​ഗസ്ഥൻ

മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് പോകാൻ ലീവ് അനുവ​ദിക്കണം എന്നായിരുന്നു കീഴ്ജീവനക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.

 • Share this:
  സത്യസന്ധവും അതിലേറെ രസകരവുമായ ഒരു ലീവ് അപേക്ഷ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സാഹിൽ എന്നയാളാണ് തനിക്കു ലഭിച്ച ലീവ് അപേക്ഷയുടെ ചിത്രം സഹിതം സംഭവം ട്വീറ്റ് ചെയ്തത്. മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് പോകാൻ ലീവ് അനുവ​ദിക്കണം എന്നായിരുന്നു കീഴ്‍ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ''എന്റെ ജൂനിയേഴ്സ് വളരെ സ്വീറ്റ് ആണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ എന്നോട് ലീവ് ചോദിച്ചിരിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയുടെ ചിത്രത്തോടൊപ്പം സാഹിലിന്റെ ട്വീറ്റ്.

  ''പ്രിയ സർ, ഈ ദിവസത്തിന് എല്ലാ ആശംസകളും. സുപ്രഭാതം. മറ്റൊരു കമ്പനിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനായി എനിക്ക് ലീവ് വേണമെന്ന് അഭ്യർഥിച്ചു കൊണ്ടുള്ള ഇമെയിൽ ആണിത്. ദയവായി എന്റെ അപേക്ഷ പരി​ഗണിക്കണമെന്ന് അഭ്യർഥിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയിൽ എഴുതിയിരുന്നത്.

  Also Read-അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണം എലികൾ കൈവശപ്പെടുത്തി ! സിനിമയെ വെല്ലുന്ന സംഭവകഥ

  ലീവ് ആപ്ലിക്കേഷൻ വായിച്ച് ജീവനക്കാരന്റെ സത്യസന്ധതയെ പ്രശംസിക്കുന്നതോടൊപ്പം അതിനെ ശരിയായ സ്പിരിറ്റിൽ കണ്ട മേലുദ്യോഗസ്ഥനെ അഭിനന്ദിക്കുന്നവരും ഉണ്ട്. ''കീഴുദ്യോഗസ്ഥർക്ക് ഇത്തരത്തിലുള്ള ആത്മവിശ്വാസം നൽകുന്നത് പലർക്കും ബുദ്ധിമുട്ടാണ്. അഭിനന്ദനങ്ങൾ ബ്രോ. നിങ്ങൾ തൊഴിലാളികളോടുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നയാളും സ്നേഹമുള്ള മേലുദ്യോഗസ്ഥനുമായിരിക്കണം'', എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഇത്തരമൊരു ലീവ് അപേക്ഷ അയക്കുന്നതിലൂടെ തന്റെ ശമ്പളം ഉയർത്തണം എന്ന പരോക്ഷ സൂചനയാകാം ഈ ജീവനക്കാരൻ നൽകിയതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.  ട്വീറ്റ് വായിച്ച് സുഹൃത്തിനുണ്ടായ സമാനമായ മറ്റൊരനുഭവവും ഒരാൾ പങ്കുവെച്ചു: ''ഈ സംഭവം, വാടകയ്ക്ക് താമസിച്ചിരുന്ന എന്റെ ഒരു സുഹൃത്തിനെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ അവനെ വീട്ടുടമസ്ഥൻ പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചു. ഭക്ഷണം കഴിഞ്ഞ്, പത്ര പരസ്യം ബുക്ക് ചെയ്യുന്ന സ്ഥലത്തേക്ക് പോകാമോ എന്ന് അവർ അവനോട് ചോദിച്ചു. അവൻ അതിന് സമ്മതിച്ചു. അവൻ താമസിച്ചിരുന്ന സ്ഥലത്തേക്ക് പുതിയ വാടകക്കാരെ തേടുന്നു എന്നായിരുന്നു പരസ്യം''.

  വളച്ചു കെട്ടാതെ നേരെ സത്യസന്ധമായി കാര്യം പറഞ്ഞു എന്നും ഒരാൾ കമന്റ് ചെയ്തു. നിരവധി ലൈക്കുകളും പ്രതികരണങ്ങളുമാണ് ട്വീറ്റിന് ലഭിക്കുന്നത്.  ജോലി സ്ഥലത്തു നിന്നുള്ള കൗതുകകരമായ പല വാർത്തകളും മുൻപും പുറത്തു വന്നിട്ടുണ്ട്. ബാം​ഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേക്ക്ഫിറ്റ് സൊലൂഷൻസ് എന്ന സ്റ്റാർട്ട് അപ്പ് ജീവനക്കാർക്ക് ഉച്ചഭക്ഷണത്തിനു ശേഷം അൽപം മയങ്ങാനുള്ള സമയം അനുവദിച്ചത് വാർത്തയായിരുന്നു. കമ്പനിയുടെ പുതിയ നയമനുസരിച്ച് എല്ലാ ദിവസവും ഉച്ചക്കു ശേഷം 2 മണി മുതൽ 2.30 വരെ ജീവനക്കാർക്ക് ഉറങ്ങാം. ‍ഡ്യൂട്ടിസമയത്തിൽ ഇത് ഔദ്യോ​ഗിക ഉറക്കത്തിനുള്ള സമയം (Official Nap Time) ആയി മാർക്ക് ചെയ്യും. ഈ ഉറക്കസമയം നന്നായി പ്രയോജനപ്പെടുത്താൻ ഓഫീസിന്റെ വിവിധ ഭാ​ഗങ്ങളിലായി നാപ് പോഡുകളും പ്രത്യേക റൂമുകളും തയ്യാറാക്കും എന്നും കമ്പനി അറിയിച്ചിരുന്നു. കോർപ്പറേറ്റ് സംസ്കാരം തന്നെ കമ്പനി പുനർനിർമിക്കാൻ പോകുകയാണെന്നും പുതിയൊരു മാറ്റത്തിന്റെ തുടക്കമായിരിക്കും ഇതെന്നുമാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിനു താഴെ പലരുടെയും കമന്റ്.
  Published by:Jayesh Krishnan
  First published: