നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജീവനക്കാരൻ ഒരുപാട് സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു; എന്ത് നടപടിയെടുക്കും എന്ന് ഉപദേശം തേടി കമ്പനി

  ജീവനക്കാരൻ ഒരുപാട് സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നു; എന്ത് നടപടിയെടുക്കും എന്ന് ഉപദേശം തേടി കമ്പനി

  ഓരോ ആഴ്ചയും അദ്ദേഹം നാല് ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലറ്റിൽ പോവുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം, കമ്പനി പറയുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ജോലി ചെയ്യുന്ന സ്ഥലത്തെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിൽ വിമ്മിഷ്ടമൊന്നും ഇല്ലാത്ത ആളാണോ നിങ്ങൾ? അല്ലെങ്കിൽ മിക്കവാറും ദിവസങ്ങൾ ജോലിസ്ഥലത്തെ ശുചിമുറിയിൽ തന്നെ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണോ? ഈ രീതിയിൽ ജോലിസ്ഥലത്തെ ടോയ്‌ലറ്റിൽ ഒരുപാട് സമയം ചെലവഴിക്കുന്ന ഒരു ജീവനക്കാരനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഉപദേശം തേടിക്കൊണ്ട് റെഡ്ഡിറ്റിൽ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒരു കമ്പനി.

   "ഞങ്ങൾക്ക് ഒരു ജീവനക്കാരൻ ഉണ്ട്. അദ്ദേഹം ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആളാണ്. എന്നാൽ, ജോലിയ്‌ക്കെത്തിയ ഉടൻ തന്നെ അദ്ദേഹം അവിടത്തെ ടോയ്‌ലറ്റിലേക്ക് പോവുകയും 20 മിനിട്ടോളം നേരം അവിടെ സമയം ചെലവഴിക്കുകയും ചെയ്യും. അദ്ദേഹം തിരികെ ഡെസ്കിലേക്ക് എത്തുമ്പോഴേക്കും അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും." എന്നാണ് ആ പോസ്റ്റ്.

   "ഒരു പ്രവൃത്തിദിനത്തിൽ ഇത്തരത്തിൽ മൂന്നോ നാലോ തവണയെങ്കിലും അദ്ദേഹം ടോയ്‌ലറ്റിൽ സമയം ചെലവഴിക്കാറുണ്ട്. ഓരോ തവണയും 20 മിനിറ്റ് നേരം ടോയ്‌ലറ്റിൽ തന്നെയായിരിക്കും. ജോലി കഴിഞ്ഞ് മടങ്ങുന്നതിന് മുമ്പാണ് അവസാനത്തെ തവണ ടോയ്‌ലറ്റിലേക്ക് പോവുക. അപ്പോൾ ഏതാണ്ട് അര മണിക്കൂർ നേരം അവിടെ ചെലവഴിക്കും. ചുരുക്കം പറഞ്ഞാൽ ഒരു ദിവസത്തിന്റെ ഒട്ടുമുക്കാൽ നേരവും അദ്ദേഹം ടോയ്‌ലറ്റിലാണ് സമയം ചെലവഴിക്കുന്നത്", റെഡ്ഡിറ്റ് പോസ്റ്റിൽ കമ്പനി കൂട്ടിച്ചേർക്കുന്നു.

   "ഓരോ ആഴ്ചയും അദ്ദേഹം നാല് ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലറ്റിൽ പോവുകയും ചെയ്യുന്നു എന്നതാണ് യാഥാർഥ്യം. ഞങ്ങൾ ഒരു ദിവസത്തെ വേതനം അദ്ദേഹത്തിന് അധികമായി നൽകുകയാണ്", കമ്പനിയുടെ അമർഷം പോസ്റ്റിൽ പ്രതിഫലിക്കുന്നു.   തങ്ങൾ ആ ജീവനക്കാരനെ പിരിച്ചുവിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും കമ്പനി വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ജോലിയുടെ നിലവാരത്തെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള കമ്പനിയാണ് തങ്ങളുടേതെന്നും അവിടുത്തെ ശക്തമായ തൊഴിൽ നിയമങ്ങൾ കാരണം പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചാലും തങ്ങൾക്ക് അതിന് കഴിയില്ലെന്നും തുടർന്നുള്ള കുറിപ്പുകളിലൂടെ കമ്പനി അറിയിച്ചു.

   ആ ജീവനക്കാരന് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടായിരിക്കാമെന്നും അതാവാം ഒട്ടേറെ സമയം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. പുകവലിക്കുന്ന ജീവനക്കാർ ഇത്തരത്തിൽ നീണ്ട ഇടവേളകൾ എടുക്കാൻ സാധ്യതയുണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നു. എന്നാൽ ജീവനക്കാർ ടോയ്‌ലറ്റിൽ പോകുന്നത് വരെ ഇത്ര കർശനമായി നിരീക്ഷണത്തിന് വിധേയമാക്കുന്നതിനെ എതിർത്തുകൊണ്ടും ചിലർ രംഗത്ത് വരുന്നുണ്ട്.

   "അദ്ദേഹത്തിന്റെ കാര്യക്ഷമതയെയും നേട്ടങ്ങളെയുമാണ് മാനേജ് ചെയ്യേണ്ടത്, അല്ലാതെ ജോലി ചെയ്യുന്ന സമയമല്ല. ജോലിയുടെ ലക്ഷ്യങ്ങൾ വിപുലമാക്കുക. അല്ലാതെ ജോലി ചെയ്യുന്ന സമയം കൂട്ടുകയല്ല വേണ്ടത്. ഓരോ ജീവനക്കാരും തങ്ങളുടേതായ താളത്തിലാണ് ജോലി ചെയ്യുക. അതിനെ ബഹുമാനിക്കാൻ പഠിച്ചാൽ അവർ വളരും. കാര്യക്ഷമതയില്ലെങ്കിൽ മാത്രമേ ആരും ഒരു മോശം ജീവനക്കാരൻ ആയി മാറുന്നുള്ളൂ," ഒരാൾ പ്രതികരിച്ചു.

   Keywords: Employee, Reddit, Employer, Toilet, ജീവനക്കാരൻ, റെഡ്ഡിറ്റ്, കമ്പനി, ടോയ്‌ലറ്റ്
   Published by:user_57
   First published:
   )}