നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Resignation Letter | രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ്

  Viral Resignation Letter | രാജിക്കത്ത് എഴുതിയത് ടോയ്‌ലറ്റ് പേപ്പറിൽ; വൈറലായി ജീവനക്കാരന്റെ കുറിപ്പ്

  രാജിക്കത്തില്‍ ഒരു കാര്‍ട്ടൂണും വരച്ചിട്ടുണ്ട്. തന്റെ തന്നെ രൂപമാണ് അദ്ദേഹം കാര്‍ട്ടൂണായി വരച്ചിരിക്കുന്നത്.

  • Share this:
   ജോലി ചെയ്യുന്ന വ്യക്തികള്‍ എല്ലാക്കാലത്തും ഒരേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യണമെന്നില്ല. ജോലിയില്‍ എന്തെങ്കിലും തടസമോ പ്രയാസമോ ഉണ്ടെങ്കില്‍ അവര്‍ ആ ജോലി രാജി വെച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറും. നല്ല അവസരങ്ങള്‍ക്ക് വേണ്ടിയും ആളുകള്‍ മികച്ച തൊഴില്‍ തേടി പോകാറുണ്ട്. ജോലി രാജി വെയ്ക്കുന്നതിന് അതിന്റേതായ നടപടിക്രമങ്ങള്‍ ഉണ്ട്. ജീവനക്കാര്‍ സാധാരണയായി ഒരു ഔപചാരിക ഇ-മെയില്‍ അയയ്ക്കുകയോ രാജിക്കത്ത് (Resignation Letter) നല്‍കുകയോ ആണ് ചെയ്യാറുള്ളത്. മിക്കപ്പോഴും രാജിക്കത്തുകൾ വളരെ ഔപചാരികവും ലളിതവുമായിരിക്കും. എന്നാൽ, ലൂയിസ് എന്ന വ്യക്തിയുടെ വ്യത്യസ്തമായ രാജിക്കത്താണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

   അദ്ദേഹം തന്റെ രാജിക്കത്ത് ഒരു കുറിപ്പായാണ് എഴുതിയത്. എന്നാല്‍ കമ്പനിയുമായി ഒടുവിലത്തെ ആശയവിനിമയം നടത്തേണ്ടതിന്റെ യഥാര്‍ത്ഥ രീതി അതായിരുന്നില്ല. ലൂയിസിന്റെ വ്യത്യസ്തമായ ഈ രാജിക്കത്ത് സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായി മാറുകയാണ്ഇപ്പോള്‍. കത്തിന്റെ ഉള്ളടക്കം മാത്രമല്ല, രാജിക്കത്ത് തയ്യാറാക്കിയ പേപ്പറും കൗതുകം പിടിച്ചു പറ്റുന്നതാണ്.

   ഓണ്‍ലൈന്‍ സൈറ്റായ റെഡ്ഡിറ്റില്‍ ലൂയിസ് ഈ കത്ത് പോസ്റ്റ് ചെയ്തതോടെ ആളുകള്‍ ഇതിനോട് പ്രതികരിക്കാനും തുടങ്ങി. വൈറലായ പോസ്റ്റില്‍ ലൂയിസ് പങ്കുവെച്ച രാജിക്കത്ത് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാരണം രാജി വെക്കുന്നതായുള്ള കുറിപ്പ് ഒരു ടോയ്‌ലറ്റ് പേപ്പറിലാണ് ലൂയിസ് എഴുതിയിരിക്കുന്നത്.

   ''യോ, ഞാന്‍ ഈ 25ാം തീയതി പോകും'' എന്നായിരുന്നു കുറിപ്പ്. അത് കൂടാതെ ലൂയിസ് തന്റെ രാജിക്കത്തില്‍ ഒരു കാര്‍ട്ടൂണും വരച്ചിട്ടുണ്ട്. തന്റെ തന്നെ രൂപമാണ് അദ്ദേഹം കാര്‍ട്ടൂണായി വരച്ചിരിക്കുന്നത്. താന്‍ ഈ രാജിക്കത്ത് കൈമാറുകയാണെന്ന് ലൂയിസ് പോസ്റ്റിന് അടിക്കുറിപ്പായി കുറിച്ചിട്ടുമുണ്ട്. പോസ്റ്റ് കണ്ട് ഞെട്ടിയ ആളുകളിൽ നിന്ന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലൂയിസിന് ലഭിക്കുന്നത്. ഏകദേശം, 70,000 പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

   ''നിങ്ങള്‍ അത് സമർപ്പിക്കുമ്പോൾ ഒപ്പിടാൻ മറക്കരുത്'' എന്നാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കമന്റ് ചെയ്തത്. 'ഷെയ്ഡിംഗിലും കളറിംഗിലും അക്ഷരങ്ങളിലും കുറച്ച് മിനുക്കുപണികൾ ആവശ്യമാണ്, അത് ചെയ്യുക. എന്നിട്ട്അടുത്ത ആഴ്ച നിങ്ങള്‍ക്ക് രാജി വെയ്ക്കാം.' മറ്റൊരു ഉപയോക്താവ് കുറിച്ചു.

   Read also: Organic Farming | ജൈവകൃഷിയോട് താൽപര്യം; യുഎസിലെ ജോലി ഉപേക്ഷിക്കാനൊരുങ്ങി സോഫ്റ്റ് വെയർ എൻജിനീയർ

   രാജി വെയ്ക്കുന്ന വ്യക്തിയുടെ ഐഡന്റിറ്റി കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാല്‍, നന്നായി ജോലി ചെയ്യുന്ന ആളായതിനാല്‍ തന്റെ രാജിക്കത്ത് ബോസിന് ഇഷ്ടപ്പെട്ടുവെന്ന്‌ ലൂയിസ് ആളുകളോട് മറുപടി പറഞ്ഞു.

   എന്നാല്‍ ഇത്തരമൊരു വിചിത്രമായ കത്ത് ഇത് ആദ്യമായല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കുന്നത്. 2017 ലാണ് സമാനമായ മറ്റൊരു സംഭവം ഉണ്ടായത്. തന്റെ ഭര്‍ത്താവ് സമര്‍പ്പിച്ച ടോയ്‌ലറ്റ് പേപ്പറില്‍ എഴുതിയ രാജിക്കത്തിന്റെ ചിത്രം ഒരു യുവതി അന്ന് റെഡ്‌ഡിറ്റിൽ പങ്കുവെച്ചിരുന്നു.
   Published by:Sarath Mohanan
   First published: