നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ജീവനക്കാരെ ഞെട്ടിച്ച് സ്പാങ്സ് :ലോകത്തെവിടേക്കുപോകാനും 2 വിമാന ടിക്കറ്റും 10,000 ഡോളറും

  ജീവനക്കാരെ ഞെട്ടിച്ച് സ്പാങ്സ് :ലോകത്തെവിടേക്കുപോകാനും 2 വിമാന ടിക്കറ്റും 10,000 ഡോളറും

  കമ്പനിക്ക് ബ്ലാക്ക്സ്റ്റോണില്‍ നിന്ന്  1.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഓഫര്‍ ലഭിച്ചിരിന്നു

  • Share this:
   ജീവനക്കാരെ ഞെട്ടിക്കുന്ന തീരുമാനവുമായി പ്രമുഖ ഷേയ്പ് വെയര്‍ കമ്പനിയായ സ്പാങ്‌സ്  ജീവക്കാര്‍ക്ക് ലോകത്ത് എവിടെയും യാത്ര ചെയ്യുന്നതിന് രണ്ട് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും(first class plane tickets) 10,000 ഡോളറുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

   ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കമ്പനിയുടെ സ്ഥാപകയുമായ സാറ ബ്ലേക്ക്ലിയാണ്(Sara Blakely ) ആരെയും ഞെട്ടിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചത്. കമ്പനിക്ക് ബ്ലാക്ക്സ്റ്റോണില്‍ നിന്ന്  1.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഓഫര്‍ ലഭിച്ചിരിന്നു. ഇത് ആഘോഷിക്കാനാണ് ഇത്തരത്തില്‍ ഒരു ആനുകൂല്യം പ്രഖ്യാപിച്ചത്.
   View this post on Instagram


   A post shared by Sara Blakely (@sarablakely)

   സാറ ബ്ലേക്ക്ലി ഷേയ്പ് വെയര്‍ കമ്പനി സ്ഥാപിച്ചതിന് ശേഷം ലോകത്തിലെതന്നെ പ്രായംകുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം കൈയ്യിവരിച്ചിരുന്നു.20 വര്‍ഷം മുമ്പ് വീടുതോറും ഫാക്സ് മെഷീനുകള്‍ വിറ്റാണ് സാറ ബ്ലേക്ക്ലി തന്റെ പ്രവര്‍ത്തം ആരംഭിച്ചത്.

   Wedding Dress | കാണാൻ കഴിയില്ലെങ്കിലും, തൊട്ടറിയാം; കാഴ്ചയില്ലാത്ത വരന് വേണ്ടി പ്രത്യേക വിവാഹവസ്ത്രം അണിഞ്ഞ് വധു

   ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം (Wedding). അത് പോലെ തന്നെ പ്രിയപ്പെട്ടതാണ് വിവാഹ വസ്ത്രവും. അന്ന് മറ്റെല്ലാ ദിവസത്തേക്കാളും ഏറെ സുന്ദരിയും സുന്ദരനുമാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ തന്റെ ഭാവി വരനെ ഏറെ സന്തോഷവാനാക്കുള്ള ശ്രമമാണ് അമേരിക്കന്‍ ഡിജിറ്റല്‍ ക്രിയേറ്ററായ കെല്ലി ആന്‍ (Kelly Ann) നടത്തിയിരിക്കുന്നത്.
   ആന്റണി എസ് ഫെരാരോ (Anthony S Ferraro) എന്ന, കാഴ്ചവൈകല്യമുള്ള ഒരു അത്‌ലറ്റിനെയാണ് കെല്ലി വിവാഹം കഴിച്ചത്. ആന്റണിയ്ക്ക് കൂടി ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ വിവാഹവസ്ത്രം (Wedding Dress) രൂപകൽപ്പന ചെയ്താണ് കെല്ലി ഈ ദിവസത്തെ അവിസ്മരണീയമാക്കി മാറ്റിയത്. കാഴ്ചവൈകല്യമുള്ളതു കൊണ്ട് ആന്റണിക്ക് തൊട്ടനുഭവിക്കാന്‍ കഴിയുന്നതായിരിക്കണം തന്റെ വിവാഹവസ്ത്രമെന്ന്കെല്ലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.


    യുഎസ്എ ടുഡേ റിപ്പോര്‍ട്ട് പ്രകാരം, 2018 ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. വൈകാതെ ആന്റണിക്ക് കെല്ലിയോട് ഒരിഷ്ടം തോന്നി. അവർ തമ്മിൽ ഇടയ്ക്കിടെ കാണാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ സ്പർശനത്തിലൂടെ വെല്‍വെറ്റിന്റെയും മൃദുവായ തുണിത്തരങ്ങളെയും ആന്റണി ഇഷ്ടപ്പെടുന്നതായി ആന്‍ മനസിലാക്കി. അതുകൊണ്ടാണ് അവള്‍ മൃദുവായ തുണിത്തരങ്ങളുള്ള ഒരു വിവാഹ വസ്ത്രം തന്നെ തിരഞ്ഞെടുത്തത്.


   കൂടാതെ വെല്‍വെറ്റിനൊപ്പം നെയ്ത കോട്ടണ്‍ പൂക്കളും വിവാഹ വസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിഷോണും ലെയ്‌സും വസ്ത്രത്തില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. വിവാഹ വേളയിൽ എപ്പോഴും ആന്റണിയോട് തന്റെ വസ്ത്രത്തില്‍ സ്പര്‍ശിക്കാന്‍ താൻആവശ്യപ്പെടുന്നുണ്ടായിരുന്നുവെന്നും കെല്ലി യുഎസ്എ ടുഡേയോട് പറഞ്ഞു. തന്റെ വിവാഹ വസ്ത്രം ആന്റണിക്ക് ഇഷ്ടപ്പെട്ടുവെന്നും അത് ആന്റണിയ്ക്ക് തൊട്ടനുഭവിക്കാൻ കഴിഞ്ഞതിൽ താന്‍ വളരെയധികം സന്തോഷവതിയാണെന്നും കെല്ലി പറയുന്നു.

   "എന്റെ ഏറ്റവും നല്ല സുഹൃത്താണ് കെല്ലി. ഞാന്‍ പറയാറുള്ളതു പോലെ 'ഈ ലോകത്തെ കാണാനുള്ളഎന്റെ കണ്ണുകളാണ് അവള്‍''. ആന്റണിയുടെ വാക്കുകളിൽ അഭിമാനവും സന്തോഷവും പ്രതിഫലിക്കുന്നു.


   ഒക്ടോബര്‍ 14-ന് ആന്റണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിവാഹ വീഡിയോയ്ക്ക് 30,000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. വ്യത്യസ്തമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഒക്ടോബര്‍ 2 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഒരുമിച്ച് ഡാന്‍സ് കളിക്കുകയും ആന്റണി തന്റെ ഇലക്ട്രിക് ഗിത്താര്‍ ഇപയോഗിച്ച് പാട്ടുപാടുകയും ചെയ്യുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ അവർ പങ്കുവെച്ചിട്ടുണ്ട്. ഞാനെന്റെ ക്യാമറ ഗേളിനെ വിവാഹം ചെയ്തു എന്ന കുറിപ്പോടെയാണ് ആന്റണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


   ആന്റണിയുടെ ന്യൂയോര്‍ക്ക് പ്രീമിയര്‍ ഡോക്യുമെന്ററി, 'എ ഷോര്‍ട്ട് ഇന്‍ ദ ഡാര്‍ക്ക്' നടക്കുന്നതിനിടെയാണ് ഇരുവരുടെയും ആദ്യ ഡേറ്റ്. കാഴ്ചവൈകല്യമുള്ള ഒരു പഞ്ചഗുസ്തിക്കാരന്റെയും അത്‌ലറ്റിന്റെയും യാത്രയാണ് ഡോക്യുമെന്ററി പറയുന്നത്. ആ സമയത്ത്, കെല്ലി അന്ധതയെക്കുറിച്ച്കൂടുതല്‍ ഗവേഷണം നടത്തിയിരുന്നു. എന്തായാലും കെല്ലിയുടെ വിവാഹവസ്ത്രത്തെയും വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

   Published by:Jayashankar AV
   First published:
   )}