നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Job Recruiter | വണ്ണം കൂടുതലായതിനാൽ യുവതിക്ക് ജോലി നൽകാൻ കഴിയില്ലെന്ന് തൊഴിലുടമ; എതിർപ്പുമായി റിക്രൂട്ടർ

  Job Recruiter | വണ്ണം കൂടുതലായതിനാൽ യുവതിക്ക് ജോലി നൽകാൻ കഴിയില്ലെന്ന് തൊഴിലുടമ; എതിർപ്പുമായി റിക്രൂട്ടർ

  ജോലിക്ക് അപേക്ഷിച്ച വ്യക്തിയെ നിരസിച്ചതിന് നല്‍കിയ കാരണം ശരിയല്ലെന്ന് യുവതിയെ ആ പോസ്റ്റിലേക്ക് നിര്‍ദേശിച്ച റിക്രൂട്ടറായ ഫയെ ആഞ്ചലെറ്റ തൊഴിലുടമയോട് പറഞ്ഞു

  representative image

  representative image

  • Share this:
   നല്ല ഒരു ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കാനും കരിയറില്‍ ഉയര്‍ച്ച നേടാനുമായി എല്ലാവരും നല്ല ജോലികള്‍ നേടാന്‍ പരിശ്രമിക്കുന്നു. പലപ്പോഴും കഴിവുകളെ അടിസ്ഥാനമാക്കിയായിരിക്കും നമുക്ക് ജോലി ലഭിക്കുക. ഉദ്യോഗാര്‍ത്ഥി കമ്പനിയുമായി പൊരുത്തപ്പെടുമോ എന്നറിയാന്‍ പല കടമ്പകളിലൂടെയാണ് അവര്‍ ജോലിക്കാരെ തിരഞ്ഞെടുക്കുക. നല്ലൊരു പുതിയ ജോലി പലരുടെയും ആഗ്രഹ സാഫല്യത്തിനുള്ള ചവിട്ടുപടിയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന പലര്‍ക്കും നിരാശപ്പെടേണ്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ വളരെ വ്യത്യസ്തമായ കാരണത്താല്‍ ഒരു യുവതിക്ക് ജോലി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വണ്ണം കൂടുതലായതിനാല്‍ ജോലിക്ക് തിരഞ്ഞെടുക്കാന്‍ കഴിയില്ല എന്നാണ് തൊഴിലുടമ നല്‍കിയ വിശദീകരണം.

   ഒരു അഭിമുഖ പരീക്ഷ കഴിഞ്ഞതിന് ശേഷം ഈ ജോലിക്ക് തന്നെ തിരഞ്ഞെടുക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ഈ വിചിത്രമായ മറുപടി യുവതിക്ക് ലഭിച്ചത്. ഒരു പ്രോപ്പര്‍ട്ടി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറായ ഫയെ ആഞ്ചലെറ്റയാണ് സെയില്‍സ് പൊസിഷനിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ഈ യുവതിയുടെ പേര് കമ്പനിയോട് നിര്‍ദ്ദേശിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് തൊഴിലുടമയില്‍ നിന്ന് പ്രതികരണം തേടിയപ്പോഴാണ് ജോലിക്ക് എടുക്കാത്തതിന്റെ കാരണം വണ്ണമാണ് എന്നറിയിച്ചത്. ഫയെ തന്നെയാണ് ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്തിയത്.

   തൊഴിലുടമയില്‍ നിന്ന് തനിക്ക് ലഭിച്ച മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് ഫയെ ആഞ്ചലെറ്റ ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തു. 'ഇന്റര്‍വ്യൂവില്‍ അവര്‍ നന്നായി പങ്കെടുത്തു. ഈ മേഖലയില്‍ അവര്‍ക്ക് നല്ല അറിവും യോഗ്യതയുമുണ്ട്. പക്ഷേ എന്നെ അലട്ടുന്ന കാര്യം അവരുടേത് മെലിഞ്ഞ ശരീര പ്രകൃതി അല്ല എന്നതാണ്' എന്നതായിരുന്നു തൊഴിലുടമ ഫയെയ്ക്ക് അയച്ച മെസേജ്.

   ഫയെ തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പങ്കുവെച്ച മെസേജിന്റെ സ്ക്രീൻഷോട്ട്


   ജോലിക്ക് അപേക്ഷിച്ച വ്യക്തിയെ നിരസിച്ചതിന് നല്‍കിയ കാരണം ശരിയല്ലെന്ന് ഫയെ തൊഴിലുടമയോട് പറഞ്ഞു. ആ സ്ത്രീ ക്യാന്‍സറുമായി പോരാടുകയാണ്. അവര്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഒടുവില്‍ ഫയെ റിക്രൂട്ട്‌മെന്റില്‍ നിന്ന് ആ ഉദ്യോഗാര്‍ത്ഥിയെ പിന്‍വലിച്ചു. ആ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് അവര്‍ തൊഴിലുടമയെ അറിയിക്കുകയും ചെയ്തു.

   ജോലിക്ക് തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ സ്വയം അവതരിപ്പിക്കുന്ന രീതിയും രൂപഭംഗിയും പരിഗണിക്കപ്പെടാമെങ്കിലും അത് മാത്രമാകരുത് മാനദണ്ഡം എന്ന് ഫയെ പറയുന്നു. രൂപവും സൗന്ദര്യവും മാനദണ്ഡമായി എടുക്കുന്ന കമ്പനി ജോലിക്കായി ഒരു മോഡലിംഗ് ഏജന്‍സിയെ സമീപിക്കണം എന്നും ഫയെ അഭിപ്രായപ്പെട്ടു.

   പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ലിങ്ക്ഡ്ഇന്‍. അതിലെ ഫയെ അഞ്ചലേറ്റയുടെ പോസ്റ്റിന് താഴെ നിരവധി കമെന്റുകളാണ് വന്നിരിക്കുന്നത്. ഫയെയും ജോലിക്ക് അപേക്ഷിച്ച സ്ത്രീയെയുമാണ് എല്ലാവരും പിന്തുണയ്ക്കുന്നത്. കമ്പനി ഉടമ ചെയ്തത് ശെരിയായില്ലെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. ജോലിക്ക് അപേക്ഷിച്ച യുവതിക്ക് പല ഓഫറുകളും കമന്റുകളിലൂടെ ആളുകള്‍ അറിയിക്കുകയും അവര്‍ക്ക് നല്ലൊരു ജോലി ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. ഒട്ടേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
   Published by:Naveen
   First published:
   )}