• HOME
  • »
  • NEWS
  • »
  • buzz
  • »
  • Resignation Letter | 'നമുക്കിത് അവസാനിപ്പിക്കാം'; വൈറലായി രാജിക്കത്ത്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Resignation Letter | 'നമുക്കിത് അവസാനിപ്പിക്കാം'; വൈറലായി രാജിക്കത്ത്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

''ഇത് അറിയിക്കേണ്ടത് ആരോടാണ് അവരോട്.. നമുക്കിത് അവസാനിപ്പിക്കാം'', എന്നാണ് ഈ വൈറൽ രാജിക്കത്തിലെ വാചകങ്ങൾ.

Image Credits: Twitter

Image Credits: Twitter

  • Last Updated :
  • Share this:
    രാജിക്കത്തുകൾ (Resignation Letter) സാധാരണയായി ഒന്നോ രണ്ടോ വാക്യങ്ങളിൽ ഒതുങ്ങാറില്ല. രാജി വെയ്ക്കുകയാണ് എന്ന് അറിയിക്കുന്നതിനു പുറമേ, അത്രയും നാൾ ജോലി നൽകിയ സ്ഥാപനത്തോടുള്ള നന്ദിയും വിധേയത്വവുമെല്ലാം ചിലരുടെ രാജിക്കത്തിലുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ടേ രണ്ട് വാചകങ്ങളാണ് ഈ കത്തിലുള്ളത്. ''ഇത് അറിയിക്കേണ്ടത് ആരോടാണ് അവരോട്.. നമുക്കിത് അവസാനിപ്പിക്കാം'', എന്നാണ് ഈ വൈറൽ രാജിക്കത്തിലെ വാചകങ്ങൾ. യൂ ട്യൂബ് ഇന്ത്യയാണ് (YouTube India) തങ്ങളുടെ ഔദ്യോ​ഗിക പേജിൽ ഈ രാജിക്കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.


    കോൻ ബനേ​ഗാ ക്രോർപതി പരിപാടിയിൽ ''നമുക്ക് ആരംഭിക്കാം'' എന്ന് അമിതാബ് ബച്ചൻ പറയുന്നതു പോലെയാണ് ഈ രാജിക്കത്തിലെ വാചകങ്ങളെെന്ന് കമന്റ് ബോക്സിൽ ചിലർ കുറിച്ചു.

    യൂട്യൂബ് ഇന്ത്യയുടെ ട്വീറ്റിനു താഴെ സമാനമായ മറ്റു പല രാജിക്കത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ''ദയവായി എന്റെ ഉറക്കവും മാനസികാരോ​ഗ്യവും തിരികെ തരൂ, ഞാൻ നിർത്തുകയാണ്'', എന്നാണ് ബജാജ് ക്യാപിറ്റൽ (Bajaj Capital) പങ്കുവെച്ച രാജിക്കത്തിൽ പറയുന്നത്.

    ദിവസങ്ങൾക്ക് മുൻപ്, വ്യവസായി ഹർഷ് ഗോയങ്കയും (Harsh Goenka) സമാനമായ ഒരു രാജിക്കത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തന്റെ ഓഫീസിലെ രാജേഷ് എന്ന ജീവനക്കാനന്റെ കത്തായിരുന്നു അത്. ''പ്രിയപ്പെട്ട സർ, ഞാൻ രാജിവെക്കുകയാണ്, ഞാൻ ഈ ജോലി ആസ്വദിക്കുന്നില്ല'', എന്നായിരുന്നു അതിലെ വാചകങ്ങൾ. കത്ത് ചെറുതാണെങ്കിലും അതിലടങ്ങിയിരിക്കുന്ന അർത്ഥം വളരെ ആഴത്തിലുള്ളതാണ് എന്നും പരിഹരിക്കപ്പെടേണ്ട, ഗുരുതരമായ പ്രശ്നമാണ് ഇതെന്നും ചിത്രത്തോടൊപ്പം ഹർഷ് ഗോയങ്ക കുറിച്ചു.

    ''ഞാൻ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു'' എന്നും എഴുതിവെച്ച് ജോലി മതിയാക്കിയ മക്ഡോണാൾഡ്സ് ജീവനക്കാരനും ഏറെ ശ്രദ്ധ നേടിയിരുന്നു. അമേരിക്കയിലെ കെന്‍റക്കിയിലെ ലൂയിസ്വൈലിലെ മക്ഡോണാൾഡ്സ് റെസ്റ്റോറന്റിലായിരുന്നു സംഭവം. ഉള്ളിലെ വികാരം അടക്കിപ്പിടിക്കാൻ കഴിയാതിരുന്ന അദ്ദേഹം തന്റെ സഹപ്രവർത്തകരും ഉപഭോക്താക്കളും വരുന്ന വഴിയിൽ ഒരു കുറിപ്പെഴുതി വെക്കുകയായിരുന്നു. ഷോപ്പിലെത്തിയ ഒരു ഉപഭോക്താവാണ് ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവെച്ചത്. ഈ ജീവനക്കാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും പലരും പുകഴ്ത്തിയിരുന്നു. ഈ വാക്കുകൾക്ക് വലിയ ശക്തിയുണ്ടെന്നും അടുത്ത ദിവസം തന്റെ ഓഫീസിന്റെ മുൻവശത്തെ ഡോറിൽ ഇങ്ങനൊരു കുറിപ്പെഴുതും എന്നുമായിരുന്നു ഒരാളുടെ കമന്റ്.

    സത്യസന്ധവും അതിലേറെ രസകരവുമായ ഒരു ലീവ് അപേക്ഷയും അടുത്തിടെ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സാഹിൽ എന്നയാളാണ് തനിക്കു ലഭിച്ച ലീവ് അപേക്ഷയുടെ ചിത്രം സഹിതം സംഭവം ട്വീറ്റ് ചെയ്തത്. മറ്റൊരു കമ്പനിയിൽ അഭിമുഖത്തിന് പോകാൻ ലീവ് അനുവ​ദിക്കണം എന്നായിരുന്നു കീഴ്‍ജീവനക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ''എന്റെ ജൂനിയേഴ്സ് വളരെ സ്വീറ്റ് ആണ്. അഭിമുഖത്തിൽ പങ്കെടുക്കാൻ എന്നോട് ലീവ് ചോദിച്ചിരിക്കുന്നു'', എന്നായിരുന്നു ലീവ് അപേക്ഷയുടെ ചിത്രത്തോടൊപ്പം സാഹിലിന്റെ ട്വീറ്റ്.
    Published by:Naveen
    First published: