• HOME
  • »
  • NEWS
  • »
  • buzz
  • »
  • ENDANGERED FISHING CATS SPOTTED IN MADHYA PRADESH PANNA TIGER RESERVE NAV

മധ്യപ്രദേശിലെ കടുവ സംരക്ഷണ മേഖലയിൽ വംശനാശം നേരിടുന്ന അപൂർവ്വ ഇനം പൂച്ചകളെ കണ്ടെത്തി; ചിത്രങ്ങൾ വൈറൽ

പൂച്ചകളെയും അവയെ കണ്ടെത്തിയ പ്രദേശത്തെയും പറ്റി പഠിക്കാൻ ഗവേഷകർക്ക് വനം വകുപ്പ് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

പൂച്ചകളെയും അവയെ കണ്ടെത്തിയ പ്രദേശത്തെയും പറ്റി പഠിക്കാൻ ഗവേഷകർക്ക് വനം വകുപ്പ് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

പൂച്ചകളെയും അവയെ കണ്ടെത്തിയ പ്രദേശത്തെയും പറ്റി പഠിക്കാൻ ഗവേഷകർക്ക് വനം വകുപ്പ് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

  • Share this:
    ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമാവശ്യമായ വിഭവങ്ങളും ആവാസവ്യവസ്ഥയും പ്രകൃതി തന്നെയാണ് ഒരുക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ജീവികളുടെ നിലനിൽപ്പിനാവശ്യമായ കാര്യങ്ങളൊരുക്കുന്നതിൽ പ്രകൃതി അപര്യാപ്തത നേരിടാറുണ്ട്. ജീവികൾക്കിടയിലെ വേട്ടക്കാർ മുതൽ മനുഷ്യന്റെ അനാവശ്യ ഇടപെടലുകളായ, വേട്ടയാടൽ, വനനശീകരണം തുടങ്ങിയവും അപര്യാപ്തതയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ചിലതാണ്.

    പ്രകൃതി സംരക്ഷണവും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സസ്. 2016ൽ ഇവർ നൽകിയ വിവരത്തെ അടിസ്ഥാനമാക്കുമ്പോൾ കാട്ടു പൂച്ചയുടെ വർഗ്ഗത്തിൽപ്പെടുന്ന ഒരു വകഭേദമായ ഫിഷിംഗ് ക്യാറ്റ് വംശനാശത്തിന്റെ വക്കിലാണെന്ന് രേഖപ്പെടുത്തിയിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇരകളായ മത്സ്യത്തെ പിടിക്കാൻ വെള്ളത്തിൽ നീന്താൻ കഴിയുന്ന പൂച്ചകളാണിവ. ലോകത്ത് ആകെ 10000 ഫിഷിംഗ് പൂച്ചകൾ മാത്രമേ ഇന്ന് ബാക്കിയുള്ളൂ, അതിനാൽ തന്നെ അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

    എന്തായാലും അടുത്തിടെ നടന്ന ഒരു സംഭവം കാര്യങ്ങൾക്ക് മറ്റൊരു വശമുണ്ടെന്ന് തെളിയിക്കുന്നതാണ്. മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ മേഖലയിൽ ഒരു ഫിഷിംഗ് പൂച്ചയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. മധ്യപ്രദേശിലെ വനം വകുപ്പ് അവരുടെ ട്വിറ്റർ പ്രൊഫൈലിൽ ചിത്രങ്ങൾ പങ്കുവയ്ക്കുകയും തങ്ങളുടെ വനമേഖലയിൽ അവയുടെ നിലനിൽപ്പിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് കുറിയ്ക്കുകയും ചെയ്തു.


    പൂച്ചകളെയും അവയെ കണ്ടെത്തിയ പ്രദേശത്തെയും പറ്റി പഠിക്കാൻ ഗവേഷകർക്ക് വനം വകുപ്പ് ചില നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അതേസമയം, നേരത്തെ മത്സ്യബന്ധന പൂച്ചകളെ കണ്ടെത്തിയ പ്രദേശങ്ങളുടെ പട്ടികയിൽ മധ്യപ്രദേശ് ഇല്ലെന്ന് ലോക വന്യജീവി ഫണ്ട് വ്യക്തമാക്കി. ഫിഷിംഗ് പൂച്ചകൾ സാധാരണയായി പശ്ചിമ ബംഗാളിലെ സുന്ദർബൻ പ്രദേശത്തും പശ്ചിമഘട്ടത്തിലും ഹിമാലയത്തിന്റെ താഴ്‌വരകളിലും ഒപ്പം ഗംഗ, ബ്രഹ്മപുത്ര പ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത്. സാധാരണ കടുവ സംരക്ഷണ കേന്ദ്രം പൂച്ചകൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ നൽകാറില്ല. അതിനാൽ തന്നെ വനം വകുപ്പിന് ഇത് വിശ്വസനീയമായിരുന്നില്ല.

    ഫിഷിംഗ് പൂച്ചകളെക്കുറിച്ച് പഠിക്കാൻ 11 വർഷം നീണ്ടു നിൽക്കുന്ന ഒരു പദ്ധതി പശ്ചിമ ബംഗാളിലും ഒഡീസയിലും നടത്തപ്പെടുന്നുണ്ട്. മുമ്പ്, പന്ന വനത്തിനുള്ളിൽ 55 കിലോമീറ്റർ നീളമുള്ള കെൻ നദിയിൽ ഇവയെ കണ്ടെത്തിയിരുന്നു, എന്നാൽ ആദ്യമായാണ് ഇവ ക്യാമറയിൽ പതിയുന്നത്. പരിസ്ഥിതി പ്രവർത്തകർ ഈ പ്രതിഭാസത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്, മത്സ്യബന്ധന പൂച്ചകൾക്ക് വളരാൻ സുരക്ഷിതമായ ഇടം ഉണ്ടാക്കുന്നതിനായി പ്രകൃതി തന്നെ ഒരുക്കുന്ന ഒരു സ്വാഭാവിക വീണ്ടെടുക്കൽ പ്രക്രിയ ആണിതെന്നാണ്. ഇതൊരു നല്ല സൂചനയാണന്നാണ് അവർ പരാമർശിക്കുന്നത്. തണ്ണീർത്തടങ്ങളുടെ നാശമാണ് മത്സ്യബന്ധന പൂച്ചകളുടെ വംശനാശത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകം.
    Published by:Naveen
    First published:
    )}