• HOME
  • »
  • NEWS
  • »
  • buzz
  • »
  • Ilayaraja | ചൂടു ചായക്കൊപ്പം ഇളയരാജ സം​ഗീതം, ഒപ്പം അപൂർവ ചിത്രങ്ങളും; പ്രിയ സം​ഗീതജ്ഞന് ആരാധകന്റെ സമർപ്പണം

Ilayaraja | ചൂടു ചായക്കൊപ്പം ഇളയരാജ സം​ഗീതം, ഒപ്പം അപൂർവ ചിത്രങ്ങളും; പ്രിയ സം​ഗീതജ്ഞന് ആരാധകന്റെ സമർപ്പണം

രാവിലെ 4 മണി മുതൽ രാത്രി 11 മണി വരെ, ഒഴുകിയെത്തുന്ന രാജ മെലഡികൾക്കൊപ്പം ചൂടു ചായ വിറ്റ് അദ്ദേഹം ഇവിടെയുണ്ട്, കഴിഞ്ഞ 31 വർഷമായി.

  • Share this:
    ചെന്നൈ (Chennai) ന​ഗരത്തിലെത്തുന്നവർ 55 കാരനായ ഹരി നാരായണന്റെ (Hari Narayanan) ഈ ചായക്കട ശ്രദ്ധിക്കാതിരിക്കില്ല. ഇഷ്ട സംഗീതസംവിധായകൻ ഇളയരാജക്കുള്ള (Ilayaraja)സമർപ്പണമാണ് 'എങ്ക അപ്പ കടൈയ്' (Enga Appa Kadai) എന്നു പേരിട്ടിരിക്കുന്ന ഈ ചായക്കട. ദിവസവും രാവിലെ 4 മണി മുതൽ രാത്രി 11 മണി വരെ, ഒഴുകിയെത്തുന്ന രാജ മെലഡികൾക്കൊപ്പം ചൂടു ചായ വിറ്റ് അദ്ദേഹം ഇവിടെയുണ്ട്, കഴിഞ്ഞ 31 വർഷമായി.

    ചൂടുചായക്കൊപ്പമുള്ള ഇളയരാജ സം​ഗീതം മാത്രമല്ല ഇവിടുത്തെ ആകർഷണം. അദ്ദേഹത്തിന്റെ അപൂർവ ചിത്രങ്ങളും ചുവരിൽ പതിപ്പിച്ചിട്ടുണ്ട്. ''എന്റെ മ്യൂസിക് പ്ലെയർ രാവിലെ 4 മണിക്ക് പാടാൻ ആരംഭിക്കും. രാത്രി 11 മണി വരെ അത് പാടിക്കൊണ്ടിരിക്കും. കുട്ടിക്കാലം മുതൽ ഞാൻ ഇളയരാജയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ സംഗീതത്തോടും ആരാധകരോടും ബഹുമാനം അർപ്പിക്കാനുള്ള എന്റെ മാർഗമാണിത്'', ഹരിനാരായണൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    1980ൽ ഒരിക്കൽ ഹരിനാരായണൻ തന്റെ ആരാധനാ മൂർത്തിയെ കണ്ടുമുട്ടിയിട്ടുണ്ട്. ''ഇനി ചിലപ്പോൾ അദ്ദേഹത്തെ കണ്ടുമുട്ടിയെന്നു വരില്ല. പക്ഷേ അ​ദ്ദേഹം എന്നും എന്നോടൊപ്പമുണ്ട്'', ഹരിനാരായണൻ പറഞ്ഞു.

    Also Read- സുഡാനിൽ യുവതിയെ ഇടിച്ചുകൊന്ന മുട്ടനാടിന് മൂന്നു വർഷം തടവ്

    ഇളയരാജയുടെ ചിത്രങ്ങളുടെ അപൂർവശേഖരം തന്നെ ഹരിനാരായണന്റെ കടയുടെ ചുവരിലുണ്ട്. എസ് ജാനകി, മലേഷ്യ വാസുദേവൻ, കെ ജെ യേശുദാസ്, ലതാ മങ്കേഷ്‌കർ, ടി എം സൗന്ദരരാജൻ, പഞ്ചു അരുണാചലം, വൈരമുത്തു, വാലി തുടങ്ങിയവർക്കൊപ്പം അദ്ദേഹം നിൽക്കുന്ന ചിത്രങ്ങളും ഇവിടെ കാണാം. വെള്ള ജുബ്ബ ധരിച്ച്, ഗിറ്റാറും പിടിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ കൂറ്റൻ ചിത്രവും ഇവിടെയുണ്ട്.

    Also Read-വിമാനത്താവളത്തിലെ കൺവെയർ ബെൽറ്റിൽ മനുഷ്യ ശരീരമോ? വീഡിയോക്ക് പിന്നിലെ വാസ്തവം

    ''ഞാൻ ആദ്യമായിട്ടാണ് ഈ സ്ഥലം സന്ദർശിക്കുന്നത്, എനിക്കിവിടം ഇഷ്ടപ്പെട്ടു. ഈ അപൂർവ ചിത്രങ്ങൾ കാണിക്കാൻ എന്റെ സുഹൃത്തുക്കളെയും കൊണ്ടുവരും'', കോളേജ് വിദ്യാർത്ഥിയായ കലൈ അമുതം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    ഓഫീസിലേക്ക് പോകുമ്പോഴും വീട്ടിലേക്ക് മടങ്ങുമ്പോഴും ഈ കടയിൽ നിന്ന് ചായ കുടിക്കാറുണ്ടെന്ന് ഇവിടുത്തെ സ്ഥിരം സന്ദർശകൻ കൂടിയായ ഐടി ജീവനക്കാരൻ വിനോദ് കുമാർ പറയുന്നു. ''ഞാൻ ഇവിടെ വരാൻ തുടങ്ങിയിട്ട് ഏകദേശം അഞ്ച് വർഷമായി. ഇളയരാജയുടെ പാട്ടുകൾ ഇവിടെ വന്നാൽ ആസ്വദിക്കാം. നല്ല സംഗീതം ആസ്വദിച്ച് ഒരു ചൂടുള്ള ചായ കുടിക്കുന്നത് മനോഹരമായ അനുഭവമാണ്. എല്ലാ ദിവസവും ഈ നിമിഷത്തിനായി ഞാൻ കാത്തിരിക്കും'', വിനോദ് കുമാർ കൂട്ടിച്ചേർത്തു.

    തെന്നിന്ത്യൻ ചലച്ചിത്ര സം​ഗീത സംവിധായകനായ ഇളയരാജക്ക് രാജ്യമെങ്ങും നിരവധി ആരാധകരുണ്ട്. മുപ്പതുവർഷത്തെ തന്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏകദേശം 4500 ഓളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീത സം‌വിധാനം നിർ‌വഹിച്ചിട്ടുണ്ട്. ഏകദേശം 800 സിനിമകൾക്ക് പശ്ചാത്തല സം​ഗീതവും ചെയ്തിട്ടുണ്ട്.
    Published by:Naseeba TC
    First published: