• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഗിരിജയും രാകേഷും ഒന്നായി; അതിഥികളെ സ്വീകരിച്ചും സദ്യ വിളമ്പിയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

ഗിരിജയും രാകേഷും ഒന്നായി; അതിഥികളെ സ്വീകരിച്ചും സദ്യ വിളമ്പിയും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകർ.

  • Last Updated :
  • Share this:
    മലപ്പുറം: വേങ്ങര പറമ്പില്‍പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലില്‍ ഗിരിജയും രാകേഷും വിവാഹതരായപ്പോള്‍ ഒരു നാടു മുഴുവന്‍ ആഹ്ലാദത്തിലായിരുന്നു. അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട് അമ്മയ്ക്കൊപ്പം അനിയത്തിക്കുമൊപ്പം അഗതി മന്ദിരത്തിലെത്തിയ ഗിരിജയെ വളര്‍ത്തുമകളായാണ് ആ നാട് കണ്ടിരുന്നത്.

    വേങ്ങര പറമ്പില്‍പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലില്‍ ഇന്ന് രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത്.

    Also Read-'ഗിരിജയും രാകേഷും അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകുന്നു'; മുസ്ലിംലീഗിന്റെ വിവാഹക്ഷണക്കത്ത് വൈറൽ

    കല്യാണചടങ്ങിലേക്ക് അതിഥികളെ ക്ഷണിച്ചുകൊണ്ട് വേങ്ങര 12ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റി എന്നിവര്‍ തയാറാക്കിയ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. കല്യാണക്കുറിയില്‍ മാത്രം ഒതുങ്ങിയില്ല ഈ സ്‌നേഹം. അതിഥികളെ സ്വീകരിച്ചും സദ്യ വിളമ്പിയും മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രഭാരവാഹികളുടെ ഒപ്പം ഉണ്ടായിരുന്നു.

    പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മാനറിലാണ് താമസിക്കുന്നത്. വരന്‍ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും നേത്യത്വം നല്‍കിയത് റോസ് മാനര്‍ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.

    വിവാഹത്തില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എ പി ഉണ്ണികൃഷ്ണന്‍, ടി പി എം ബഷീര്‍, മറ്റ് ജന പ്രതിനിധികള്‍, വിവിധ മത - രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


    വിവാഹത്തിന് സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വിവാഹത്തില്‍ പങ്കെടുത്തതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
    Published by:Jayesh Krishnan
    First published: