കാമുകന്റെ പേര് വാരിയെല്ലിന്റെ ഭാഗത്ത് പച്ചകുത്തി. എന്നാൽ അതേ കാമുകൻ തന്നെ ഉപേക്ഷിച്ച് പോയ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് 24-കാരിയായ കാമുകി. ഇംഗ്ലണ്ട് സ്വദേശിയും ഒണ്‍ലി ഫാന്‍സ് മോഡലുമായ കെയ്ലി ഹേസലാണ് ഒരു മാസത്തെ ഡേറ്റിംഗിന് ശേഷം തന്റെ ഇടത് വാരിയെല്ലിന്റെ ഭാഗത്ത് കാമുകന്റെ പേര് പച്ചകുത്തിയത്. എന്നാല്‍ പച്ചകുത്തിയ മഷി ഉണങ്ങുന്നതിന് മുമ്പ് തന്നെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
റാപ്പ് രംഗത്ത് പ്രവർത്തിക്കുന്ന ആളായിരുന്നു കെയ്‌ലിയുടെ കാമുകൻ. ലണ്ടനില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നും തന്നേക്കാള്‍ ചെറുപ്പമാണ് അദ്ദേഹമെന്നും കെയ്ലി ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. തനിക്കും കാമുകനും സമാനമായ വ്യക്തിത്വങ്ങളാണെന്നറിഞ്ഞപ്പോള്‍ അതിയായി സന്തോഷിച്ചിരുന്നതായും കാമുകനു വേണ്ടി പ്രിയപ്പെട്ട ഭക്ഷണങ്ങൾ താൻ പാചകം ചെയ്ത് നൽകിയിരുന്നതായുംഅവര്‍ പറഞ്ഞു.
Also Read- ആറു ഭാര്യമാരോടൊപ്പം കിടക്കാൻ യുവാവ് വാങ്ങിയത് 80 ലക്ഷത്തിന്റെ കിടക്ക; 20 അടി വലിപ്പം
ഒരു മാസത്തിന് ശേഷമാണ് കാമുകന്റെ പേര് കെയ്‌ലി അവരുടെ ഇടത് വാരിയില്ലില്‍ പച്ച കുത്തിയത്. കെയ്ലിയ്ക്ക് യഥാർത്ഥത്തിൽ പച്ചകുത്തുന്നത് ഇഷ്ടമായിരുന്നില്ല. എന്നാല്‍ കാമുകന് വേണ്ടിയാണ് അവർ സന്തോഷത്തോടെ സ്വന്തം ശരീരത്തിൽ പച്ച കുത്തിയത്. അതും കാമുകന്റെ പേര് തന്നെ.
വളരെയധികം വേദന അനുഭവിച്ചാണ് ഈ ടാറ്റു ചെയ്തതെന്ന് കെയ്‌ലി പറയുന്നു. എന്നാല്‍ ടാറ്റൂ ചെയ്ത്, ദിവസങ്ങള്‍ക്കകം കെയ്ലിയെ അവളുടെ കാമുകന്‍ ഉപേക്ഷിച്ച് പോയി. എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളിൽ നിന്നും ബ്ലോക്ക് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മുന്‍ കാമുകി തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനാലാണ് അദ്ദേഹം ഇത് ചെയ്തതെന്ന് കെയ്‌ലി പറയുന്നു.
Also Read- ‘എന്റെ വിവാഹജീവിതം വിജയിച്ചതിനു കാരണം വിവാഹേതരബന്ധം; 47കാരിയുടെ തുറന്നു പറച്ചിൽ
കഴിഞ്ഞ വര്‍ഷവും സമാനമായ ഒരു സംഭവം നടന്നിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ വളരെ മോശമായ രീതിയില്‍ തന്റെ കാമുകന്‍ തന്നോട് സംസാരിച്ചത് ലാനി ഗുഡ് എന്ന സ്ത്രീ ടിക് ടോക്കില്‍ പങ്കുവെച്ചിരുന്നു. ഇത് തന്നെ വളരെ വേദനിപ്പിച്ചുവെന്നും ഇവർ വ്യക്തമാക്കി. പിന്നീട് ഇരുവരും വേര്‍പിരിയുകയും ചെയ്തു. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ കാമുകന്റെ പേര് പച്ച കുത്തിയിരുന്നതായും അവര്‍ പറഞ്ഞിരുന്നു. പിന്നീട് ഒരു ചിത്രശലഭത്തിന്റെ ചിത്രം കൊണ്ട് അവര്‍ ആ ടാറ്റൂ മറക്കുകയാണ് ചെയ്തത്.
തുടയ്ക്ക് മുകളിൽ ‘keep going’ എന്ന ഇംഗ്ലീഷ് സന്ദേശം പച്ചകുത്തിയ പെൺകുട്ടിയുടെ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. ശരീരത്തിലെ പ്രകടമല്ലാത്ത ഈ ഭാഗത്തു പതിപ്പിക്കുന്ന ഈ സന്ദേശത്തിന് ലൈംഗിക ചുവയുണ്ട് എന്നായിരുന്നു പെൺകുട്ടിയുടെ വീട്ടുകാരുടെ കണ്ടെത്തൽ.
ടാറ്റു പതിപ്പിക്കാൻ താൽപ്പര്യമുള്ള പലരുമുണ്ട് ഇന്ന്. പച്ചകുത്തൽ എന്ന നിലയിൽ നിന്നും പല തരത്തിലുള്ള ഡിസൈൻ നിറം എന്നിവ സ്വന്തം ഇഷ്‌ടപ്രകാരം തിരഞ്ഞെടുക്കാൻ ഇന്ന് അവസരമുണ്ട്. ടാറ്റു ആർട് എന്ന ശാഖ തന്നെ അനുദിനം വളർന്നു വരികയും ചെയ്യുന്നു. പ്രായഭേദമന്യേ ടാറ്റുവിനു ആരാധകരുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lover cheats, Model, Tattoo